നടുറോഡില്‍ അരുംകൊല; ചായക്കടക്കാരനെ വെട്ടിനുറുക്കി, 27 വെട്ടുകള്‍, ശരീരം പിളര്‍ന്നു

  • Written By:
Subscribe to Oneindia Malayalam

മുംബൈ: മഹാരാഷ്ട്രയില്‍ നഗരത്തെ നടുക്കി പട്ടാപ്പകല്‍ ക്രൂര കൊലപാതകം. 11 പേര്‍ ചേര്‍ന്ന് ചായക്കടക്കാരനെ വെട്ടിനുറുക്കി കൊന്നു. വെട്ടിയതിന് പുറമെ തലയ്ക്ക് വെടിവയ്ക്കുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് കൊലപാതകത്തിന്റെ ക്രൂരത അറിഞ്ഞത്.

മുംബൈയില്‍ നിന്നു 280 കിലോമീറ്റര്‍ അകലെയുള്ള ധുലെയിലാണ് സംഭവം. ചായക്കച്ചവടം നടത്തിയിരുന്ന റഫീഖുദ്ദീന്‍ ആണ് കൊല്ലപ്പെട്ടത്. ആദ്യം ഇയാള്‍ ഓടാന്‍ ശ്രമിച്ചെങ്കിലും വെട്ടുകളേറ്റതോടെ അനങ്ങാന്‍ വയ്യാതായി.

31

എന്നിട്ടും അക്രമികള്‍ വിട്ടില്ല. വീണിടത്ത് വച്ച് തുരുതുരാ വെട്ടിനുറുക്കുകയായിരുന്നു. അതിന് പുറമെയാണ് തലയ്ക്ക് വെടിവച്ചത്. ചൊവ്വാഴ്ചയാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. പക്ഷേ, ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

ധുലെ നഗര മധ്യത്തിലാണ് സംഭവം. 33 കാരനായ റഫീഖുദ്ദീന്‍ ചെറിയ ചായക്കട നടത്തുകയാണ്. ഇയാള്‍ മുമ്പ് ഗുണ്ടാ സംഘങ്ങളിലുണ്ടായിരുന്നു. മുപ്പതോളം കേസ് ഇയാള്‍ക്കെതിരേയുണ്ടെന്ന് പോലീസിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതുകൊണ്ട് തന്നെ ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള പക തീര്‍ക്കലായിരിക്കാം കൊലയിലേക്ക് നയിച്ചതെന്ന് കരുതുന്നു. പക്ഷേ, ആരെയും അറസ്റ്റ് ചെയ്യാത്തത് വിവാദമായിട്ടുണ്ട്.

27 വെട്ടുകളാണ് റഫീഖുദ്ദീന് ഏറ്റിട്ടുള്ളത്. അതിന് ശേഷമാണ് അക്രമികള്‍ ബൈക്കില്‍ രക്ഷപ്പെട്ടത്. ആദ്യ വെട്ടുകളില്‍ തന്നെ യുവാവ് കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ അക്രമികള്‍ തുടര്‍ന്നും വെട്ട് തുടരുകയായിരുന്നു. റോഡിലേക്ക് വലിച്ചിട്ടായിരുന്നു പിന്നീടുള്ള ആക്രമണം.

സംഭവത്തില്‍ ആരും ദൃക്‌സാക്ഷികളായില്ല. ചായക്കടയിലുണ്ടായിരുന്നവരും തൊഴിലാളിയും വരെ കണ്ടില്ലെന്നാണ് പറഞ്ഞത്. വീഡിയോ പരിശോധിച്ച് ചില അക്രമികളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. വീഡിയോ കണ്ടാണ് ഗുണ്ടകളുടെ ആക്രമണമാണെന്ന് പോലീസ് പറഞ്ഞത്.

English summary
In extremely disturbing CCTV footage of a murder on Tuesday, a man is hacked to death with swords by a group of 11 men in broad daylight in Maharashtra's Dhule, around 280 km from Mumbai. The men kept striking Rafiquddin, a local criminal, long after he had stopped moving. He was also shot in the head.
Please Wait while comments are loading...