കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവരങ്ങള്‍ ചോര്‍ത്തും വൈറസ് ക്രെഡിറ്റ് കാര്‍ഡ് സ്വീപ്പ് മെഷീനുകളില്‍ പടരുന്നു

  • By Gokul
Google Oneindia Malayalam News

ദില്ലി: ക്രെഡിറ്റ് കാര്‍ഡ് ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ അനുദിനം വര്‍ദ്ധിച്ചുവരവെ ഇന്ത്യയിലെ കാര്‍ഡ് സ്വീപ്പ് മെഷീനുകളില്‍ വൈറസ് പടരുന്നതായി റിപ്പോര്‍ട്ട്. കാര്‍ഡിലെ വിവരങ്ങളെല്ലാം ചോര്‍ത്തുന്ന അത്യന്തം അപകടകാരിയായ 'ബ്രൂട്ട്‌പോസ്' (BrutPOS) എന്ന വൈറസാണ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് ആശങ്ക സൃഷ്ടിക്കുന്നത്.

'ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം' എന്ന കേന്ദ്ര ഐടി ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് മന്ത്രാലയത്തിന് കീഴിലുള്ള വിദഗ്ധരാണ് ബ്രൂട്ട്‌പോസ് വൈറസിന്റെ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മുംബൈയിലെ ഏകദേശം 700 ഓളം മെഷീനുകളില്‍ വൈറസ് ബാധ സ്ഥിതീകരിച്ചിട്ടുണ്ട്. വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രധാനമായും വൈറസുകളുടെ ആക്രമണം.

swipe-machine

ട്രോജന്‍/ബോട്ട്‌നെറ്റ് വിഭാഗത്തില്‍ പെടുന്ന വൈറസ് കാര്‍ഡ് വിവരങ്ങളെല്ലാം ചോര്‍ത്തി തട്ടിപ്പുകാര്‍ക്കെത്തിച്ചുനല്‍കും. അക്കൗണ്ട് നമ്പര്‍, സി.വി.വി. കോഡ്, കാര്‍ഡ് ഉടമസ്ഥന്റെ പേര് തുടങ്ങിയ വിവരങ്ങള്‍ വൈറസ് ബാധിച്ച സ്വീപ്പ് മെഷീനുകള്‍ ചോര്‍ത്തും. ദുര്‍ബലമായ പാസ് വേര്‍ഡും യൂസര്‍ നെയിമും ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളിലാണ് വൈറസ് എളുപ്പം കടന്നു കയറുന്നത്.

യൂസര്‍ നെയ്മുമായി ബന്ധപ്പെട്ട പാസ് വേര്‍ഡ് ഉപയോഗിക്കുന്നവരും വൈറസ് ബാധയ്ക്കിരയാകുമെന്ന് ഐടി വിദഗ്ധര്‍ പറയുന്നു. ഫോണ്‍ ലൈനുകള്‍ വഴി ബന്ധിപ്പിച്ചിട്ടുള്ള സ്വീപ്പ് മെഷീനുകള്‍ വൈറസ് ബാധയേല്‍ക്കാനുള്ള സാധ്യതയില്ല. ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ അധിഷ്ഠിതമായ പി.ഒ.എസ്.ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ വൈറസ് ബാധയ്‌ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.

English summary
BrutPOS virus stealing credit card info from swipe machines
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X