''മത്സരിക്കുന്നത് 7 സീറ്റില്‍, പ്രധാനമന്ത്രി സ്ഥാനത്തേക്ക് കണ്ണ്''; ദേവഗൗഡയെ പരിഹസിച്ച് ബി എസ് യെദ്യൂരപ്പ
ബംഗളൂരു: മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡക്കെതിരെ പരിഹാസവുമായി കര്‍ണാടക ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബി എസ് യെദ്യൂരപ്പ. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയായാല്‍ അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സീറ്റില്‍ ഉപദേശകനായി ഇരിക്കാന്‍ അച്ഛന്‍ തയ്യാറാണെന്ന മകന്‍ കുമാരസ്വാമിയുടെ പ്രസ്താവനക്കുള്ള മറുപടിയായിരുന്നു യെദ്യുരപ്പയുടെ പരിഹാസം.
''കര്‍ണാടകയിലെ ഏഴ് പാര്‍ലമെന്ററി മണ്ഡലങ്ങളില്‍ മാത്രം മത്സരിക്കുന്ന പാര്‍ട്ടിയുടെ 85കാരനായ അധ്യക്ഷന് പോലും പ്രധാനമന്ത്രിയോ പ്രധാനമന്ത്രിയുടെ ഉപദേശകനോ ആകാനാണ് താല്‍പര്യം. 1996 ജൂണ്‍ ഒന്ന് മുതല്‍ 1997 ഏപ്രില്‍ 21 വരെ രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്നു എച്ച് ഡി ദേവഗൗഡ. ഇത്തവണ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടേണ്ട പൊതുസമ്മതനായ സ്ഥാനാര്‍ഥിയാണ് അദ്ദേഹമെന്ന് ദേവഗൗഡയുടെ മകനും കര്‍ണാടക മുഖ്യമന്ത്രിയുമായിരുന്ന എച്ച് ഡി കുമാരസ്വാമി പറഞ്ഞിരുന്നു. ഈ പ്രസ്താവനയെ തുടര്‍ന്നാണ് യെദ്യുരപ്പയുടെ പ്രതികരണം. കര്‍ണ്ണാടകയിലെ തുംക്കൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ നിന്നുമാണ് ദേവഗൗഡ ഇത്തവണ ജനവിധി തേടുന്നത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൂക്കുസഭ വന്നതിന് ശേഷം കോണ്‍ഗ്രസും ജെ.ഡി.എസും സഖ്യമുണ്ടാക്കുകയും കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തിരുന്നു. ദേശീയ തെരഞ്ഞെടുപ്പിലും 28 പാര്‍ലമെന്ററി മണ്ഡലങ്ങളില്‍ മത്സരിക്കാനും ഇവര്‍ സഖ്യം രൂപീകരിച്ചു. 21 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും 7 മണ്ഡലങ്ങളില്‍ ജെഡിഎസ്സുമാണ് ഇത്തവണ മത്സരിക്കുന്നത്.
മൂന്നു വര്‍ഷം മുമ്പ് ഇനി താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും മാറിയ സാഹചര്യങ്ങളില്‍ മത്സരിക്കേണ്ടി വന്നുവെന്നും ദേവഗൗഡ പറഞ്ഞു. 'മൂന്ന് വര്‍ഷം മുന്‍പ് ഞാന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് തീരുമാനിച്ചു, ഇപ്പോള്‍ എനിക്ക് മത്സരിക്കാന്‍ നിര്‍ബന്ധിതമായ സാഹചര്യങ്ങളുണ്ട്, ഒളിപ്പിക്കാന്‍ ഒന്നുമില്ല, സജീവ രാഷ്ട്രീയത്തില്‍ നിന്ന് ഇപ്പോഴൊന്നും വിരമിക്കില്ലെന്നും ജെഡിഎസ് മേധാവി അറിയിച്ചു.












Click it and Unblock the Notifications