തേജ് ബഹാദൂറിനെ ഭാര്യയെ കാണാന്‍ അനുവദിക്കണം,രണ്ട് ദിവസം ഒരുമിച്ച് താമസിയ്ക്കാനും, ദില്ലി ഹൈക്കോടതി

  • Written By:
Subscribe to Oneindia Malayalam

ദില്ലി: കാണാതായ ഇന്ത്യന്‍ ബിഎസ്എഫ് ജവാന്‍ തേജ് ബഹാദൂര്‍ യാദവിനെ കാണാന്‍ ഭാര്യയെ അനുവദിക്കണമെന്ന് ദില്ലി ഹൈക്കോടതി കേന്ദ്രത്തോട്. സൈനിക ക്യാമ്പില്‍ ലഭിയ്ക്കുന്ന മോശം ഭക്ഷണത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട തേജ് ബഹാദൂര്‍ യാദവിനെ കാണാനില്ലെന്നും ഫോണില്‍ പോലും ബന്ധപ്പെടാനാവില്ലെന്നും ചൂണ്ടിക്കാണിച്ച് ഭാര്യയാണ് കോടതിയെ സമീപിച്ചത്. സൈനിക ബാരക്കില്‍ വച്ച് കാണാന്‍ അവസരമൊരുക്കണമെന്നാണ് കോടതി നിര്‍ദേശം.

തേജ് ബഹാദൂര്‍ യാദവിന്റെ ഭാര്യ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് കോടതി നിര്‍ദേശം. രണ്ട് ദിവസം ബാരക്കില്‍ ഭാര്യയ്‌ക്കൊപ്പം കഴിയാന്‍ അനുവദിക്കണമെന്നും കോടതി ഉത്തരവില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അറസ്റ്റ് ചെയ്തിട്ടില്ല

അറസ്റ്റ് ചെയ്തിട്ടില്ല

ജവാനെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും സാംബയിലെ ബാരക്കിലേയ്ക്ക് മാറ്റുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും ആഭ്യന്തര മന്ത്രാലയവും ബിഎസ്എഫും വ്യക്തിമാക്കിയതിന് പിന്നാലെയാണ് നിര്‍ദേശം. കേസ് അടുത്ത തവണ വാദം കേള്‍ക്കുന്നതിനായി ഫെബ്രുവരി 15ലേയ്ക്ക് മാറ്റിവച്ചിട്ടുണ്ട്.

ഹര്‍ജി പരിഗണിച്ചു

ഹര്‍ജി പരിഗണിച്ചു

ഭര്‍ത്താവ് തേജ് ബഹാദൂര്‍ യാദവിനെ കഴിഞ്ഞ മൂന്ന് ദിവസമായി ഫോണില്‍ കിട്ടുന്നില്ലെന്നും എവിടെയാണെന്ന് കണ്ടത്താന്‍ കുടുംബത്തിന് കഴിയുന്നില്ലെന്നും ഭാര്യ കോടതിയില്‍ അവകാശപ്പെടുന്നു. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ബിഡി അഹ്മദ്, അഷുതോഷ് കുമാര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് വള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം കേസില്‍ വാദം കേള്‍ക്കാമെന്ന് വ്യക്തമാക്കിയത്.

ചപ്പാത്തിയും ദാലും

ചപ്പാത്തിയും ദാലും

കരിഞ്ഞ ചപ്പാത്തിയും ദാലും ഉള്‍പ്പെട്ട അതിര്‍ത്തിയിലെ സൈനിക ക്യാമ്പിലെ ഭക്ഷണത്തിന്റെ അവസ്ഥയെക്കുറിച്ച് പരാമര്‍ശിക്കുന്ന വീഡിയോ ജനുവരി ഒമ്പതിനാണ് തേജ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നത്. ഉടന്‍ തന്നെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയായിരുന്നു.

പൊതു താല്‍പ്പര്യ ഹര്‍ജി

പൊതു താല്‍പ്പര്യ ഹര്‍ജി

തേജ് ബഹാദൂര്‍ യാദവിന് പിന്നാലെ സൈനിക ക്യാമ്പില്‍ ലഭി്ക്കുന്ന ഭക്ഷണത്തെക്കുറിച്ച് സോഷ്യല്‍ വെളിപ്പെടുത്തലുമായി വീണ്ടും സൈനികര്‍ രംഗത്തെത്തിയിരുന്നു. ഇതോടെ വിവിധ പാരാമിലിട്ടറി സേനകള്‍ക്ക് വിതരണം ചെയ്യുന്ന ഭക്ഷണം കൃത്യമായി പാകം ചെയ്തതും ആരോഗ്യപരവുമാണെന്ന് ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് ദില്ലി ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജികള്‍ സമര്‍പ്പിയ്ക്കപ്പെട്ടിരുന്നു. ഇതോടെ കോടതി പാരാമലിട്ടറി സേനകള്‍ക്ക് ഇക്കാര്യം ചൂണ്ടിക്കാണിച്ച് നോട്ടീസ് അയച്ചിരുന്നു.

 വിആര്‍എസുമില്ല

വിആര്‍എസുമില്ല

കോര്‍ട്ട് ഓഫ് എന്‍ക്വയറി നടക്കുന്നതിനാല്‍ വളന്ററി റിട്ടയര്‍മെന്റിനുള്ള തേജിന്റെ ഹര്‍ജി തള്ളിക്കളഞ്ഞതായി ബിഎസ്എഫ് നേരത്തെ വ്യക്തമാക്കിയിരുന്നു.

English summary
The Delhi High Court on Friday asked the Centre to allow the wife of missing BSF jawan, who had posted video on social media alleging that poor quality food was being served to soldiers, to met him at the barrack.
Please Wait while comments are loading...