തെലുങ്ക് ദേശം പാര്‍ട്ടിയുടെ സമരത്തില്‍ നിന്ന് വിട്ട് നിന്ന് മായാവതി: ക്ഷണമുണ്ടായിരുന്നുവെന്ന്!
ദില്ലി: ദില്ലി ആന്ധ്രപ്രദേശ് ഭവനു മുന്നില്‍ ഒരു ദിവസത്തെ നിരാഹാരസമരമായ ധര്‍മ്മ പൊരാട്ട ദീക്ഷ നടത്തിയ ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും തെലുങ്ക് ദേശം പാര്‍ട്ടി നേതാവുമായ എന്‍ ചന്ദ്രബാബു നായിഡുവിന്റെ സമരത്തിനെ അനുകൂലിച്ചെത്തിയത് പ്രതിപക്ഷ പാര്‍ട്ടി നേതാക്കളാണ്. ബിജെപി പരാജയപ്പെടുത്താന്‍ ആഗ്രഹിക്കുന്ന പ്രതിപക്ഷമെല്ലാം ചന്ദ്രബാബുവിനായി അണിനിരന്നിരുന്നു. എന്നാല്‍ മായാവതിയും മായാവതിയുടെ ബഹുജന്‍ സമാജ്വാദി പാര്‍ട്ടിയും ഇതില്‍ നിന്ന് വിട്ടുനിന്നു. ഇതോടെ ചന്ദ്രബാബു നായിഡുവും മായാവതിയും തമ്മില്‍ ഒരേ രേഖയില്‍ വരില്ലെന്നതിന്റെ സൂചനയാണ് ഈ വിട്ട് നില്‍ക്കലെന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ പറയുന്നത്. ബിഎസ്പിയെ ടിഡിപിയിലെ നേതാക്കള്‍ ക്ഷണിച്ചിരുന്നെന്ന് പറയുന്നു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ചന്ദ്രബാബു നായിഡു പ്രതിപക്ഷ കക്ഷികളെ ഒരുമിച്ച് കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട്. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷപാര്‍ട്ടികളെ ബിജെപിക്കെതിരെ പൊരുതാന്‍ ശ്രമിക്കയാണ്, എന്നാല്‍ ഇത്തരത്തിലുള്ള ഒരു സഖ്യം ആന്ധ്രയില്‍ നടപ്പിലാകില്ലെന്നത് മറ്റൊരു വാസ്തവം. തിങ്കളാഴ്ച്ച നടന്ന നിരാഹാര സമരം ആന്ധ്രയ്ക്ക് പ്രത്യേക പദവി എന്ന ആവശ്യവുമായാണ് സമരം നടത്തിയത്. ഇതിനായാണ് എല്ലാ പ്രതിപക്ഷവും പങ്കെടുത്തത്. രാഹുല്‍ ഗാന്ധി, മന്‍മോഹന്‍ സിങ്, ഫാറൂഖ് അബ്ദുള്ള, ത്രിണമൂല്‍ കോണ്‍ഗ്രസ് ഡെരേക് ഒബ്രിന്‍, അരവിന്ദ് കേജ്രിവാള്‍, ശരദ് പവാര്‍,മുലായം സിങ് യാദവ്, എന്നിവരെല്ലാം എത്തിയെങ്കിലും മായാവതിയോ ബിഎസ്പിയില്‍ നിന്ന് ആരും തന്നെ പങ്കെടുത്തിരുന്നില്ല.

ഇതാദ്യമായല്ല മായാവതി നായിഡുവിനെ അവഗണിക്കുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ ദില്ലിയിലെ മായാവതിയുടെ വസതിയില്‍ വച്ച് കണ്ട നായിഡുവിന് നല്ല സമീപനമല്ല ലഭിച്ചത്. മായാവതി കോണ്‍ഗ്രസുമായുള്ള സഖ്യത്തില്‍ നിരവധി ആശങ്കകള്‍ ഉണ്ടായിരുന്നു. രാഹുലും നായിഡുവും തമ്മില്‍ നല്ല ബന്ധത്തിലാണെന്നും ഇതിന് മായാവതിക്ക്് അതൃപ്തി ഉണ്ടായിരുന്നു എന്നും പറയപ്പെടുന്നു.
എന്നാല്‍ ബിഎസ്പി മറ്റ് പ്രതിപക്ഷ കക്ഷികളോട് നല്ല ബന്ധം പുലര്‍ത്തുന്നുണ്ട്. ഏറ്റവുമൊടുവിലായി മമത ബാനര്‍ജിയുടെ ജനുവരി 19ലെ കൊല്‍ക്കത്ത റാലിയില് പങ്കെടുക്കാന്‍ മായാവതി പോയിരുന്നു. ഫെബ്രുവരി ഒന്നിന് കോണ്‍ഗ്രസ് റാലിയിലും മായാവതി പങ്കെടുത്തിരുന്നു. ആശയവിനിമയ്തതിലെ വിടവുകള്‍ മാത്രമാണെന്നും ആശയപരമായി പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലെന്നും ചന്ദ്രബാബു നായിഡു പറയുന്നു. ആ വിഷയത്തില്‍ ബിഎസ്പി പ്രതികരിച്ചിട്ടില്ല.












Click it and Unblock the Notifications