കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയെ പറപ്പിക്കണം, മായാവതിയുടെ സഹായം, ലോക്‌സഭാ പോരാട്ടത്തില്‍ രാഹുലിനും സോണിയക്കും എതിരാളികളില്ല!!

2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരെ ബിഎസ്പി മത്സരിക്കില്ല

Google Oneindia Malayalam News

ലഖ്‌നൗ: 2014 കോണ്‍ഗ്രസിനെ സംബന്ധിച്ച് ഓര്‍ക്കാന്‍ ഇഷ്ടമില്ലാത്ത വര്‍ഷങ്ങളിലൊന്നാണ്. കാരണം ആ വര്‍ഷമാണ് മോദി തരംഗത്തില്‍ കോണ്‍ഗ്രസ് തകര്‍ന്നു തരിപ്പണമായത്. പിന്നീട് സംസ്ഥാന തിരഞ്ഞെടുപ്പുകളിലും ഇത് ആവര്‍ത്തിക്കുന്നതാണ് കണ്ടത്. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷമായി കഥ മാറി കൊണ്ടിരിക്കുകയാണ്. പഴയ പ്രതാപം തിരിച്ചുപിടിച്ചിട്ടില്ലെങ്കിലും ബിജെപിക്ക് വെല്ലുവിളിയുയര്‍ത്തുന്ന തരത്തിലേക്ക് കോണ്‍ഗ്രസ് വളര്‍ന്നിട്ടുണ്ട്. ഇതിന് പ്രതിപക്ഷ കക്ഷികളായിരുന്നു അവരെ സഹായിച്ചത്. വിവിധ സംസ്ഥാനങ്ങളില്‍ മതേതര കക്ഷികളുമായി കൂട്ടുകൂടി അവര്‍ ശക്തി തിരിച്ച് പിടിക്കുകയായിരുന്നു.

അതോടൊപ്പം 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോദിയെ വീഴ്ത്താന്‍ കോണ്‍ഗ്രസ് പദ്ധതി തയ്യാറയിക്കൊണ്ടിരിക്കുകയാണ്. അതിനിടയില്‍ അപ്രതീക്ഷിതമായി അവര്‍ക്ക് പിന്തുണ ലഭിച്ചിരിക്കുകയാണ്. ബിഎസ്പി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സോണിയാ ഗാന്ധിയുടെയും ലോക്‌സഭാ മണ്ഡലങ്ങളായ അമേത്തിയിലും റായ്ബറേലിയിലും മത്സരിക്കില്ലെന്ന സൂചനയാണ് നല്‍കുന്നത്. ഇവിടെ ബിഎസ്പി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയെങ്കില്‍ തങ്ങള്‍ക്കുള്ള ഭൂരിപക്ഷം വര്‍ധിക്കുമെന്ന് ഇരുവരും കണക്ക് കൂട്ടുന്നു.

മോദിയെ പറപ്പിക്കണം

മോദിയെ പറപ്പിക്കണം

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും സുപ്രധാന ശക്തിയായി വളര്‍ന്നിരിക്കുകയാണെന്ന് കോണ്‍ഗ്രസ് വിലയിരുത്തുന്നു. 2019ല്‍ വീഴ്ത്തിയില്ലെങ്കില്‍ പിന്നെ കോണ്‍ഗ്രസിന് അദ്ദേഹത്തിനെ ഒരിക്കലും പിടിച്ചാല്‍ കിട്ടില്ലെന്നാണ് സൂചന. മോദി ജയിച്ച് കൊണ്ടിരിക്കുന്ന ഓരോ നിമിഷവും കോണ്‍ഗ്രസ് ഇല്ലാതായി കൊണ്ടിരിക്കുകയാണെന്ന് ദേശീയ നേതൃത്വം വിലയിരുത്തുന്നു. അതുകൊണ്ട് എന്ത് വില കൊടുത്തും മോദിയെ വീഴ്ത്താനുള്ള തന്ത്രങ്ങളാണ് കോണ്‍ഗ്രസ് തയ്യാറാക്കുന്നത്. ഇതിന് പ്രതിപക്ഷ കക്ഷികളുടെ പിന്തുണയും ഉണ്ട്. എന്നാല്‍ പരസ്യ പിന്തുണയുടെ കാര്യത്തില്‍ ഇപ്പോഴും ധാരണയായിട്ടില്ല. അതേസമയം മറുവശത്ത് കോണ്‍ഗ്രസിനെ എല്ലാ തരത്തിലും ഇല്ലാതാക്കാനുള്ള രാഷ്ട്രീയ തന്ത്രങ്ങള്‍ ബിജെപിയും തയ്യാറാക്കുന്നുണ്ട്.

മായാവതിയുടെ പിന്തുണ

മായാവതിയുടെ പിന്തുണ

ഉത്തര്‍പ്രദേശിലും ദേശീയ തലത്തിലും ബിജെപിയാണ് മുഖ്യശത്രു എന്ന് ബഹുജന്‍ സമാജ് പാര്‍ട്ടി അധ്യക്ഷ മായാവതി തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ട് പരസ്പര ധാരണപ്രകാരം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താമെന്ന് മായാവതി കോണ്‍ഗ്രസിനോട് ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റായ്ബറേലും അമേത്തിയിലും സ്ഥാനാര്‍ത്ഥിയെ നിര്‍ത്തേണ്ടെന്ന് തീരുമാനിച്ചത്. എന്നാല്‍ ഇക്കാര്യം ബിഎസ്പി നേതൃത്വം പരസ്യമായി അംഗീകരിച്ചിട്ടില്ല. അതേസമയം ഈ രണ്ട് മണ്ഡലങ്ങളിലും കരുത്തുറ്റ സ്ഥാനാര്‍ത്ഥികളെ ബിജെപി നിര്‍ത്തുമെന്നാണ് സൂചന. ഈ സാഹചര്യത്തില്‍ ബിഎസ്പി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ വോട്ടുകള്‍ ഭിന്നിച്ച് പോകുമെന്നും ബിഎസ്പി കരുതുന്നുണ്ട്. അതിനാല്‍ ഇവരുടെ സിറ്റിംഗ് മണ്ഡലത്തില്‍ പിന്തുണ കൊടുക്കാമെന്ന് ബിഎസ്പിയുടെ പ്രാദേശിക പാര്‍ട്ടിയുടെ നേതാക്കള്‍ പറയുന്നു.

എസ്പിയുമായുള്ള സഖ്യം

എസ്പിയുമായുള്ള സഖ്യം

എസ്പിയുമായുള്ള സഖ്യപ്രകാരം സംസ്ഥാനത്ത് പരസ്പര ധാരണയോടെ മത്സരിക്കാനായിരുന്നു ബിഎസ്പിയുടെയും മായാവതിയുടെയും ശ്രമം. അതേസമയം അമേത്തിയിലും റായ്ബറേലിയിലും ഈ സഖ്യം ബാധകമല്ല. സമാജ്‌വാദി പാര്‍ട്ടിയും ഇവിടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ലെന്നാണ് സൂചന. അമേത്തിയില്‍ 2004 മുതല്‍ റായ്ബറേലിയില്‍ 2009 മുതലും എസ്പി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നില്ല. ഇവര്‍ കോണ്‍ഗ്രസുമായി സഹകരിച്ച് പോരുന്നതിനെ തുടര്‍ന്നായിരുന്നു ഇത്. അതേസമയം ബിഎസ്പി അമേത്തിയില്‍ മത്സരിക്കുകയാണെങ്കില്‍ ത്രികോണ മത്സരം നടക്കുമെന്നും അത് ബിജെപിക്ക് അനുകൂലമാവുമെന്നും ബിജെപി പറയുന്നു. സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ അവര്‍ പരസ്യമായി ബിഎസ്പിയെ വെല്ലുവിളിക്കുകയും ചെയ്തിട്ടുണ്ട്.

ബിജെപിക്ക് വെല്ലുവിളി

ബിജെപിക്ക് വെല്ലുവിളി

കോണ്‍ഗ്രസിനെ കഴിഞ്ഞ തവണയുള്ള 44 സീറ്റിനേക്കാള്‍ കുറഞ് രീതിയിലേക്ക് കൊണ്ടുവരണമെന്നാണ് ബിജെപി പറയുന്നത്. ദേശീയ നേതൃത്വം ഇതിന് വേണ്ടി ഓരോ സംസ്ഥാനങ്ങളിലെയും പ്രമുഖ നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇതിനായി നീക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ചരിത്രം ബിജെപിക്ക് തിരിച്ചടിയാണ്. റായ്ബറേലിയില്‍ ബിജെപി അവസാനമായി ജയിച്ചത് 1998ലാണ്. 1996ലും ബിജെപി ഇവിടെ ജയിച്ചിരുന്നു. എന്നാല്‍ പിന്നീട് ഈ കോട്ട കോണ്‍ഗ്രസ് പിടിച്ചെടുക്കുന്നതാണ് കണ്ടത്. ബിഎസ്പി പോലും ഇവിടെ ബിജെപിയേക്കാള്‍ ഭേദപ്പെട്ട രീതിയിലാണ് മുന്നേറ്റം നടത്തുന്നത്. 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അമേത്തിയില്‍ ബിജെപിക്ക് നാലു ശതമാനം വോട്ടും റായ്ബറേയിലിയില്‍ ആറു ശതമാനം വോട്ടുമാണ് ആകെ ലഭിച്ചത്.

2014ല്‍ മുന്‍തൂക്കം

2014ല്‍ മുന്‍തൂക്കം

2014 ലോക്‌സഭാ തിരഞ്ഞെടുപ്പിലാണ് ഈ മണ്ഡലങ്ങളില്‍ ബിജെപി ഗംഭീര പ്രകടനം നടത്തിയത്. രാഹുലിനെതിരെ അമേത്തിയില്‍ പ്രമുഖ നേതാവ് സ്മൃതി ഇറാനിയെയാണ് ബിജെപി മത്സരിപ്പിച്ചത്. സ്മൃതി തോറ്റെങ്കിലും ബിജെപിയുടെ വോട്ട് ശതമാനം 34 ശതമാനമായി ഉയര്‍ന്നു. റായ്ബറേയിലിയില്‍ ഇത് 21 ശതമാനമായിട്ടാണ് വര്‍ധിച്ചത്. ഈ രണ്ട് കാര്യങ്ങളാണ് ബിജെപിക്ക് മുന്‍തൂക്കം നല്‍കുന്ന ഘടകം. മോദി തരംഗത്തിലാണ് ഇത്രയും വോട്ടുകള്‍ നേടാന്‍ സ്മൃതിക്ക് സാധിച്ചത്. ഒത്തുപിടിച്ചാല്‍ രാഹുലിനെ ഇവിടെ അനായാസം പരാജയപ്പെടുത്താന്‍ സാധിക്കുമായിരുന്നു. ഇത് കോണ്‍ഗ്രസിനെ ആശങ്കപ്പെടുത്തുന്നു. അതുകൊണ്ട് ബിഎസ്പിയുടെ സഹായം അവരെ വലിയ രീതിയില്‍ സന്തോഷിപ്പിക്കുന്നുണ്ട്. ബിഎസ്പി ഈ മണ്ഡലത്തില്‍ കോണ്‍ഗ്രസിന് വേണ്ടി പ്രചാരണം നടത്തുമെന്നും സൂചനയുണ്ട്.

സീറ്റ് വിഭജനം

സീറ്റ് വിഭജനം

എസ്പിയും ബിഎസ്പിയും ഇപ്പോഴേ ലോക്‌സഭാ സീറ്റിന്റെ കാര്യത്തില്‍ ചര്‍ച്ച തുടങ്ങിയിട്ടുണ്ട്. സാധ്യതയുള്ള മണ്ഡലങ്ങലും നിരാശപ്പെടുത്തിയ മണ്ഡലങ്ങളും താരതമയ്ം ചെയ്താണ് സീറ്റ് വിഭജിക്കുക. ബിഎസ്പിക്ക് സാധ്യതയില്ലാത്ത സീറ്റുകള്‍ ഇത്തവണ എസ്പിക്ക് നല്‍കണം. എസ്പി തിരിച്ചും ഇതേ രീതി തന്നെ തുടരും. കോണ്‍ഗ്രസിന് അവര്‍ക്ക് വേരോട്ടമുള്ള 12 സീറ്റുകള്‍ നല്‍കും. ഇതില്‍ അമേത്തിയും റായ്ബറേയിലും ഉള്‍പ്പെടും. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിഎസ്പി സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്തതിനുള്ള സഹായമാണ് ബിഎസ്പിയുടേതെന്ന് സൂചനയുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിലും ഈ പിന്തുണ ഉണ്ടാവുമെന്ന് കോണ്‍ഗ്രസ് പറഞ്ഞിട്ടുണ്ട്. നേരത്തെ വോട്ടെടുപ്പിന് ശേഷം മായാവതി കോണ്‍ഗ്രസിന് നന്ദി പറഞ്ഞിരുന്നു.

ഇംപീച്ച്‌മെന്റ് ഭീഷണിയില്‍ ചീഫ് ജസ്റ്റിസ്, വെങ്കയ്യ കനിഞ്ഞാല്‍ കളി മാറും!! കോണ്‍ഗ്രസില്‍ എതിര്‍പ്പ്!ഇംപീച്ച്‌മെന്റ് ഭീഷണിയില്‍ ചീഫ് ജസ്റ്റിസ്, വെങ്കയ്യ കനിഞ്ഞാല്‍ കളി മാറും!! കോണ്‍ഗ്രസില്‍ എതിര്‍പ്പ്!

കൊല്ലപ്പെട്ട ശ്രീജിത്ത് ഉള്‍പ്പെടെയുള്ളവര്‍ യഥാര്‍ത്ഥ പ്രതികളല്ലെന്ന് പോലീസ്! കേസില്‍ തെറ്റ് പറ്റി!കൊല്ലപ്പെട്ട ശ്രീജിത്ത് ഉള്‍പ്പെടെയുള്ളവര്‍ യഥാര്‍ത്ഥ പ്രതികളല്ലെന്ന് പോലീസ്! കേസില്‍ തെറ്റ് പറ്റി!

English summary
BSP may not contest against Gandhis in 2019
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X