കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിനെ പാഠംപഠിപ്പിക്കുമെന്ന് മായാവതി; സുപ്രീംകോടതിയിലേക്ക്... അവസരം കിട്ടി

Google Oneindia Malayalam News

ലഖ്‌നൗ: അവസരം കാത്തിരിക്കുകയായിരുന്നു ബിഎസ്പി അധ്യക്ഷ മായാവതി. പാര്‍ട്ടിയുടെ ആറ് എംഎല്‍എമാര്‍ കഴിഞ്ഞ വര്‍ഷം സപ്തംബറിലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. രാജസ്ഥാനില്‍ ബിഎസ്പിക്ക് ആകെയുള്ള ആറ് എംഎല്‍എമാര്‍ മൊത്തമായി കോണ്‍ഗ്രസ് ചേര്‍ന്നതോടെ ലയനം സംഭവിച്ചു എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. ബിഎസ്പി രാജസ്ഥാനില്‍ കോണ്‍ഗ്രസില്‍ ലയിച്ചു എന്ന് ചുരുക്കം.

എന്നാല്‍ ഇതിന് പാര്‍ട്ടിയുടെ ദേശീയ ഘടകം അനുമതി നല്‍കിയിട്ടില്ല. അന്ന് മായാവതി ബഹളമുണ്ടാക്കിയെങ്കിലും വൈകാതെ അടങ്ങി. എന്നാല്‍ ഇപ്പോള്‍ അവര്‍ സുപ്രീംകോടതിയെ സമീപിക്കുകയാണ്. രാജസ്ഥാന്‍ കോണ്‍ഗ്രസിനെ വെട്ടിലാകുന്ന നീക്കമാണിത്. വിശദാംശങ്ങള്‍ ഇങ്ങനെ...

കോണ്‍ഗ്രസ് സര്‍ക്കാരിന് വെല്ലുവിളി

കോണ്‍ഗ്രസ് സര്‍ക്കാരിന് വെല്ലുവിളി

രാജസ്ഥാനിലെ അശോക് ഗെഹ്ലോട്ട് സര്‍ക്കാര്‍ വെല്ലുവിളി നേരിടുകയാണ്. ഉപമുഖ്യമന്ത്രിയും പിസിസി അധ്യക്ഷനുമായിരുന്ന സച്ചിന്‍ പൈലറ്റും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന എംഎല്‍എമാരും വിമത സ്വരം ഉയര്‍ത്തി ഹരിയാനയില്‍ റിസോര്‍ട്ടില്‍ കഴിയുകയാണ്. ഇതോടെ കേവല ഭൂരിപക്ഷം നഷ്ടമാകുമോ എന്നതാണ് ആശങ്ക.

പ്രശ്‌നമില്ലെന്ന് കോണ്‍ഗ്രസ്

പ്രശ്‌നമില്ലെന്ന് കോണ്‍ഗ്രസ്

സച്ചിന്‍ പൈലറ്റും സംഘവും പോലായും തങ്ങള്‍ക്ക് കുഴപ്പമില്ലെന്നാണ് അശോക് ഗെഹ്ലോട്ട് പറഞ്ഞത്. കാരണം ഭരിക്കാന്‍ വേണ്ടത് 101 അംഗങ്ങളുടെ പിന്തുണയാണ്. കോണ്‍ഗ്രസിന് 103 അംഗങ്ങളുടെ പിന്തുണയുണ്ടെന്ന് മുഖ്യമന്ത്രി ഗവര്‍ണര്‍ കല്‍രാജ് മിശ്രയെ അറിയിച്ചു.

ബിഎസ്പി എംഎല്‍എമാരില്ലെങ്കില്‍

ബിഎസ്പി എംഎല്‍എമാരില്ലെങ്കില്‍

അശോക് ഗെഹ്ലോട്ട് പറയുന്ന 103 അംഗങ്ങളില്‍ പഴയ ബിഎസ്പിയുടെ 6 എംഎല്‍എമാരും ഉള്‍പ്പെടും. ഇവരുടെ പിന്തുണയില്ലെങ്കില്‍ അശോക് ഗെഹ്ലോട്ട് കൂടുതല്‍ പ്രതിസന്ധിയിലാകുമെന്ന് ചുരുക്കം. ഈ അവസരത്തിലാണ് ബിഎസ്പിയും മായാവതിയും ഇടപെടുന്നത്.

ബിഎസ്പി വിപ്പ് നല്‍കി

ബിഎസ്പി വിപ്പ് നല്‍കി

ബിഎസ്പിയുടെ ആറ് എംഎല്‍എമാര്‍ക്ക് പാര്‍ട്ടി വിപ്പ് നല്‍കി. അവിശ്വാസ പ്രമേയം വന്നാല്‍ അശോക് ഗെഹ്ലോട്ടിനെ പിന്തുണയ്ക്കരുതെന്നും എതിര്‍ത്ത് വോട്ട് ചെയ്യണമെന്നുമാണ് വിപ്പ്. ഇത് ലംഘിച്ചാല്‍ ബിഎസ്പി എംഎല്‍എമാര്‍ അയോഗ്യരാകുമെന്നും നേതാക്കള്‍ പറയുന്നു.

ഹര്‍ജി തള്ളി

ഹര്‍ജി തള്ളി

കോണ്‍ഗ്രസില്‍ ലയിച്ച ആറ് എംഎല്‍എമാരുമായി ബന്ധപ്പെട്ട് നേരത്തെ രാജസ്ഥാന്‍ ഹൈക്കോടതിയിലുണ്ടായിരുന്ന കേസില്‍ ബിഎസ്പിയും ഇടപെട്ടിരുന്നു. എന്നാല്‍ ബിഎസ്പിയുടെ ഹര്‍ജി കോടതി തള്ളുകയാണ് ചെയ്തത്. ഈ സാഹചര്യത്തിലാണ് മായാവതി സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്.

കോണ്‍ഗ്രസ് മോഷ്ടിച്ചു

കോണ്‍ഗ്രസ് മോഷ്ടിച്ചു

തങ്ങളുടെ ആറ് എംഎല്‍എമാരെ കോണ്‍ഗ്രസ് മോഷ്ടിക്കുകയാണ് ചെയ്തതെന്നും നിയമവിരുദ്ധമായ മാര്‍ഗമാണ് ഇതിന് വേണ്ടി അശോക് ഗെഹ്ലോട്ട് സ്വീകരിച്ചതെന്നും മായാവതി കുറ്റപ്പെടുത്തുന്നു. അവസരം കാത്തിരിക്കുകയായിരുന്നു തങ്ങള്‍. ഇപ്പോള്‍ അവസരം ലഭിച്ചിരിക്കുന്നുവെന്നും മായാവതി പറഞ്ഞു.

അത് കൂറുമാറ്റമല്ല

അത് കൂറുമാറ്റമല്ല

ബിഎസ്പിയുടെ ആറ് എംഎല്‍എമാര്‍ ഒരുമിച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നത് കഴിഞ്ഞ വര്‍ഷം സപ്തംബറിലാണ്. പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിക്കുകയാണെന്ന് കാണിച്ച് എംഎല്‍എമാര്‍ സ്പീക്കര്‍ സിപി ജോഷിക്ക് പ്രത്യേക സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ കൂറുമാറ്റമല്ല ഇതെന്ന് കോണ്‍ഗ്രസ് പറയുന്നു.

Recommended Video

cmsvideo
No more complete lockdown in Kerala | Oneindia Malayalam
രാഷ്ട്രപതി ഭരണം വേണം

രാഷ്ട്രപതി ഭരണം വേണം

നിലവില്‍ രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രതിസന്ധിയിലായ ഘട്ടത്തിലാണ് മായാവതി നിയമനടപടികളുമായി രംഗത്തുവരുന്നത്. രാജസ്ഥാനില്‍ രാഷ്ട്രപതി ഭരണം വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു. തങ്ങളുടെ എംഎല്‍എമാരെ നിയമവിരുദ്ധമായി വശത്താക്കി അധികാരം നിലനിര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും മായാവതി കുറ്റപ്പെടുത്തുന്നു.

അയോഗ്യരാക്കപ്പെടും

അയോഗ്യരാക്കപ്പെടും

ആറ് എംഎല്‍എമാര്‍ക്കും ബിഎസ്പി വിപ്പ് നല്‍കി. ഗെഹ്ലോട്ട് സര്‍ക്കാരിനെതിരെ വോട്ട് ചെയ്യണമെന്നാണ് ആവശ്യം. ഇവര്‍ കോണ്‍ഗ്രസിന് അനുകൂലിച്ചാല്‍ അയോഗ്യരാക്കപ്പെടുമെന്ന് ബിഎസ്പി ജനറല്‍ സെക്രട്ടറി സതീഷ് ചന്ദ്ര മിശ്ര പറയുന്നു.

ബിഎസ്പിയുടെ വിശദീകരണം

ബിഎസ്പിയുടെ വിശദീകരണം

ആറ് എംഎല്‍എമാര്‍ക്കും പ്രത്യേകം നോട്ടീസ് നല്‍കിയിട്ടുണ്ട്. ബിഎസ്പി അംഗീകാരമുള്ള ദേശീയ പാര്‍ട്ടിയാണ്. ഒരു സംസ്ഥാന ഘടകത്തിന് ദേശീയ നേതൃത്വത്തിന്റെ അനുമതിയില്ലാതെ മറ്റു പാര്‍ട്ടിയില്‍ ലയിക്കാനാകില്ല. ഭരണഘടനയുടെ പത്താം ഷെഡ്യൂളിലെ നാലാം പാരഗ്രാഫില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്നും സതീഷ് ചന്ദ്ര വിശദീകരിച്ചു.

കോണ്‍ഗ്രസിന് മൂന്ന് പ്രതിസന്ധി

കോണ്‍ഗ്രസിന് മൂന്ന് പ്രതിസന്ധി

കോണ്‍ഗ്രസിന് മൂന്ന് പ്രതിസന്ധിയാണിപ്പോള്‍. സച്ചിന്‍ പൈലറ്റ് ഉയര്‍ത്തുന്ന വിമത വെല്ലുവിളി. മറുഭാഗത്ത് അവസരം കാത്തുനില്‍ക്കുന്ന ബിജെപി. കൂടാതെ നിയമനടപടികളുമായി മായാവതിയും പാര്‍ട്ടിയും. ഇതില്‍ നിന്ന് രക്ഷപ്പെട്ടുവേണം രാജസ്ഥാനില്‍ കോണ്‍ഗ്രസിന് ഭരണത്തില്‍ ഇറിപ്പുറപ്പിക്കാന്‍.

നടന്‍ ശാം അറസ്റ്റില്‍; ഫ്‌ളാറ്റില്‍ നിന്ന് നിരവധി പേരെ പിടിച്ചു, അര്‍ധരാത്രി നഗരത്തില്‍ ചൂതാട്ടംനടന്‍ ശാം അറസ്റ്റില്‍; ഫ്‌ളാറ്റില്‍ നിന്ന് നിരവധി പേരെ പിടിച്ചു, അര്‍ധരാത്രി നഗരത്തില്‍ ചൂതാട്ടം

English summary
BSP will go to Supreme Court against Rajasthan Congress, says Mayawati
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X