Get Updates
Get notified of breaking news, exclusive insights, and must-see stories!

ബജറ്റ് അവതരണത്തിന് പിന്നാലെ വിപണി തകര്‍ന്നടിഞ്ഞു; കോര്‍പറേറ്റുകള്‍ക്ക് പ്രതീക്ഷ നഷ്ടമായി

ദില്ലി: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിച്ചതിന് പിന്നാലെ ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച. സെന്‍സെക്‌സ് 591 പോയന്റ് ഇടിഞ്ഞു. നിഫ്റ്റി 11800ന് താഴെയെത്തി. വന്‍കിട കമ്പനികളും നിക്ഷേപകരും കോര്‍പറേറ്റ് നികുതിയില്‍ പ്രതീക്ഷിച്ച ഇളവ് ലഭിക്കാതിരുന്നതാണ് ഇടിവിന് കാരണമെന്ന് നിരീക്ഷകര്‍ പറയുന്നു.

07

മെറ്റല്‍, പവര്‍, റിയല്‍ട്ടി, ഐടി, ഓട്ടോ ഓഹരികളില്‍ വന്‍ വിറ്റഴിക്കല്‍ നടന്നു. ഒരുദിവസം ഇത്രയും വലിയ ഇടിവ് സംഭവിക്കുന്നത് കഴിഞ്ഞ കുറച്ചുനാളുകള്‍ക്കിടെ ആദ്യമാണ്. രാവിലെ ബജറ്റില്‍ പ്രതീക്ഷ പുലര്‍ത്തിയ ഓഹരി ഉടമകളുടെ ഇടപെടല്‍ വിപണിയില്‍ മികച്ച മുന്നേറ്റത്തിന് കാരണമായിരുന്നു. ഉച്ചയ്ക്ക് ശേഷമാണ് ഇടിഞ്ഞത്.

അതേസമയം, പുതിയ നാണയങ്ങള്‍ ഉടന്‍ പുറത്തിറക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കുന്നതിനിടെ പറഞ്ഞു. 1, 2, 5, 10, 20 രൂപാ കോയിനുകളാണ് പുറത്തിറക്കുന്നത്. കഴിഞ്ഞ മാര്‍ച്ച് ഏഴിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ നാണയങ്ങള്‍ പുറത്തിറക്കിയിരുന്നു. ഇതിന് പുറമെയാണ് ഇനിയും ഇറക്കുന്നത്.

കാഴ്ചയ്ക്ക് പ്രയാസമുള്ളവരുടെ ഉപയോഗം കൂടി കണക്കിലെടുത്താണ് പുതിയ നാണയങ്ങള്‍ ഇറക്കുക. വലിപ്പവും ഭാരവും കൂടുതലുള്ള നാണയങ്ങളാണ് ഇറക്കുക. തിരിച്ചറിയാന്‍ എളുപ്പം സാധിക്കുമെന്നതാണ് പുതിയ നാണയങ്ങളുടെ പ്രത്യേകത. പുതിയ 20 രൂപാ നാണയങ്ങള്‍ വരുന്നുവെന്നതും എടുത്തുപറയേണ്ടതാണ്.

വിദേശ നിക്ഷേപം വര്‍ധിപ്പിക്കാനും ബജറ്റില്‍ നിര്‍ദേശമുണ്ട്. ഇന്‍ഷുറന്‍സ് മേഖലയില്‍ 100 ശതമാനം വിദേശനിക്ഷേപത്തിനാണ് നിര്‍ദേശം. വ്യോമയാനമേഖ, മാധ്യമ രംഗം എന്നീ രംഗങ്ങളിലും വിദേശ നിക്ഷേപം വര്‍ധിപ്പിക്കുന്നത് ആലോചിക്കും.

Recommended Video

cmsvideo
    പെട്രോളിനും ഡീസലിനും വില കൂടും | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+