കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്ര ബജറ്റ് 2021: കര്‍ഷക ക്ഷേമ പദ്ധതിയുമായി കേന്ദ്രം, വായ്പ 16.5 ലക്ഷം കോടിയാക്കി

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് കര്‍ഷകരുടെ പ്രക്ഷോഭം കരുത്താര്‍ജ്ജിക്കവെ അനുനയ നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. ബജറ്റില്‍ കാര്‍ഷിക മേഖലയ്ക്ക് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. കാര്‍ഷിക മേഖലയിലെ വായ്പാ പരിധി 16.5 ലക്ഷം കോടി രൂപയാക്കി ഉയര്‍ത്തി. കര്‍ഷകരുടെ ക്ഷേമം ഉറപ്പാക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ തയ്യാറാണ് എന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കവെ പറഞ്ഞു. ഉല്‍പ്പാദന ചെലവിന്റെ ഒന്നര ഇരട്ടി വില ഉറപ്പാക്കുന്നതിനുള്ള നടപടികളാണ് എടുത്തിരിക്കുന്നത്. താങ്ങുവില സമ്പ്രദായത്തില്‍ കാതലായ മാറ്റങ്ങള്‍ വരികയാണെന്നും മന്ത്രി പറഞ്ഞു.

a

കര്‍ഷകരുടെ ക്ഷേമത്തിനായുള്ള പദ്ധതിക്ക് 75000 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. പരുത്തി കര്‍ഷകര്‍ക്ക് 25974 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു. 1000 മണ്ഡികളെ വിപണിയുമായി ബന്ധിപ്പിക്കും. കര്‍ഷകരുടെ ക്ഷേമത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും യുപിഎ സര്‍ക്കാര്‍ നല്‍കിയതിനേക്കാള്‍ ഇരട്ടി തുകയാണ് കര്‍ഷകര്‍ക്ക് വേണ്ടി നീക്കിവച്ചിരിക്കുന്നതെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. ഈ വേളയില്‍ പ്രതിപക്ഷ ബെഞ്ചില്‍ നിന്ന് രൂക്ഷമായ പരിഹാസം ഉയര്‍ന്നു.

ഉഗ്രന്‍ നീക്കവുമായി മുസ്ലിം ലീഗ്; ജയന്തി രാജന്‍ ചേലക്കരയില്‍ സ്ഥാനാര്‍ഥിയാകും? 4 ചോദ്യങ്ങളില്‍ നിന്ന് രക്ഷ!!ഉഗ്രന്‍ നീക്കവുമായി മുസ്ലിം ലീഗ്; ജയന്തി രാജന്‍ ചേലക്കരയില്‍ സ്ഥാനാര്‍ഥിയാകും? 4 ചോദ്യങ്ങളില്‍ നിന്ന് രക്ഷ!!

Recommended Video

cmsvideo
ചരിത്രത്തിലാദ്യം ഈ ബജറ്റ്, എല്ലാം ഡിജിറ്റലായി | Oneindia Malayalam

ബജറ്റ് അവതരിപ്പിക്കവെ ലോക്‌സഭയില്‍ പ്രതിപക്ഷ ബഹളം. കര്‍ഷകരുടെ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ എംപിമാര്‍ ബഹളം വച്ചത്. കോണ്‍ഗ്രസ് എംപിമാരായ ജസ്ബിര്‍ സിങ് ഗില്‍, ഗുര്‍ജീത് സിങ് ഓജ്‌ല എന്നിവര്‍ കറുത്ത ഗൗണ്‍ അണിഞ്ഞാണ് സഭയിലെത്തിയത്. ഇത്തവണ റെയില്‍വെക്ക് വേണ്ടി 1.1 ലക്ഷം കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. പൊതുഗതാഗത മേഖലയ്ക്ക് 18000 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. 2023 ഡിസംബര്‍ ആകുമ്പോഴേക്കും 100 വൈദ്യുതീകരിച്ച ബ്രോഡ് ഗേജ് റെയില്‍ പാളങ്ങള്‍ നിര്‍മിക്കും. ചെന്നൈ, കൊച്ചി മെട്രോ റെയില്‍ പദ്ധതികള്‍ക്കും ഫണ്ട് വകയിരുത്തി. കൊറോണ വൈറസ് വാക്‌സിന്‍ ഉള്‍പ്പെടെയുള്ള വാക്‌സിനുകളുടെ നിര്‍മിക്കുന്നതിന് 35000 കോടി രൂപ മാറ്റിവയ്ക്കാനാണ് തീരുമാനം.

English summary
Budget 2021: Agriculture credit target up to Rs 16.5 lakh crore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X