രാജ്യ വിരുദ്ധ ബജറ്റ് എന്ന് മമത ബാനര്‍ജി; രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കളും
ദില്ലി: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബജറ്റിനെതിരെ പ്രതിപക്ഷം. രാജ്യവിരുദ്ധമായ ബജറ്റ് എന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി വിമര്‍ശിച്ചത്. എല്ലാം വിറ്റു തുലയ്ക്കുന്നു എന്നും കൊറോണ കാരണം പ്രതിസന്ധിയിലായ സാധാരണക്കാര്‍ക്ക് പണം നേരിട്ട് കൈയ്യിലെത്താനുള്ള നടപടികള്‍ ഇല്ല എന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് പുതിയ ബജറ്റില്‍ വലിയ തോതില്‍ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതെല്ലാം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പ്രഖ്യാപനങ്ങളാണ് എന്നാണ് വിമര്‍ശനം.

വളരെ രൂക്ഷമായിട്ടാണ് മമത ബാനര്‍ജി പ്രതികരിച്ചത്. കര്‍ഷക വിരുദ്ധം, ജനവിരുദ്ധം, രാജ്യ വിരുദ്ധം എന്നാണ് മമതയുടെ പ്രസ്താവന. ഇതെന്ത് ബജറ്റാണ്. വ്യാജമായ വാഗ്ദാനങ്ങളാണതില്‍. പെട്രോളിന്റെയും ഡീസലിന്റെയും വില കൂട്ടിയിരിക്കുന്നു. പെട്രോളിന്മേലുള്ള സെസ് എടുത്തുകളയാന്‍ സര്‍ക്കാര്‍ തയ്യാറാകണം. സംസ്ഥാന സര്‍ക്കാരിന് ഈ സെസ്സില്‍ നിന്ന് ഒന്നും ലഭിക്കില്ല. പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചാല്‍ കര്‍ഷകരെയാണ് ബാധിക്കുക. ഇന്ധന വില തുടര്‍ച്ചയായി വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. 15 ലക്ഷം എല്ലാവര്ക്കും തരുമെന്ന് വാഗ്ദാനം ചെയ്തിരുന്നു മുമ്പ്. ഇതുവരെ ഒന്നുംതന്നില്ലെന്നും മമത കുറ്റപ്പെടുത്തി.
പൊതുമേഖല സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നു. തൊഴില്‍ സുരക്ഷ ഇല്ലാതാക്കി. എന്നാല്‍ ബംഗാളിലെ ബജറ്റ് ജനവിരുദ്ധമാകില്ല. ധനമന്ത്രി അമിത് മിത്രയോട് ഞാന്‍ സംസാരിച്ചു. ജനോപകാരപ്രദമായ പദ്ധതികള്‍ ഉള്‍ക്കൊള്ളിച്ചാണ് ബംഗാളിലെ ബജറ്റ് എന്നും മമത പറഞ്ഞു. ഒരു വിഭാഗം ആളുകള്‍ക്ക് നേട്ടമുണ്ടാക്കുന്നതാണ് കേന്ദ്ര ബജറ്റ്. തിരഞ്ഞെടുപ്പിന് മുമ്പ് പറഞ്ഞത് ഏഴ് തേയില തോട്ടങ്ങള്‍ തുറക്കുമെന്നാണ്. ചെയ്തോ? വ്യാജ വാഗ്ദാനങ്ങളാണ് അവര്‍ നല്‍കുന്നത്. കള്ളമാണ് അവര്‍ പ്രചരിപ്പിക്കുന്നതെന്നും മമത പറഞ്ഞു.
ബ്രേക്ക് നന്നാക്കാന്‍ കഴിയാതെ വന്നപ്പോള്‍ ഹോണ്‍ ശബ്ദം കൂട്ടിവച്ചിട്ടുണ്ട് എന്ന് പറഞ്ഞ മെക്കാനിക്കിന്റെ കഥയോടാണ് ബജറ്റിനെ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ ഉപമിച്ചത്. സാധാരണക്കാര്‍ക്ക് ഒരു സഹായവും ചെയ്യാത്ത ബജറ്റ് എന്ന് രാജ്യസഭയിലെ പ്രതിപക്ഷ ഉപനേതാവ് ആനന്ദ് ശര്‍മ പ്രതികരിച്ചു. പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പണം നേരിട്ട് എത്തിക്കാന്‍ നടപടി വേണം. ലാഭത്തിലുള്ള പല പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വില്‍ക്കുകയാണ്. അത് രാജ്യ താല്‍പ്പര്യത്തിന് വിരുദ്ധമാണെന്നും ആനന്ദ് ശര്‍മ പറഞ്ഞു.
-
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ?










Click it and Unblock the Notifications