Get Updates
Get notified of breaking news, exclusive insights, and must-see stories!

ബജറ്റ് 2022: 5 നദികളുടെ സംയോജനത്തിന് 46605 കോടി രൂപ, പദ്ധതി നടപ്പാക്കാന്‍ കൂടിയാലോചന

ദില്ലി: നദീജല സംയോജനത്തിന് 2022-23 സാമ്പത്തിക വർഷത്തിലെ ബജറ്റിലും വന്‍ പ്രാധാന്യം കൊടുത്ത് കേന്ദ്ര സർക്കാർ. രാജ്യത്തെ 5 നദികള്‍ കൂടി പുതുതായി ബന്ധിപ്പിക്കാനുള്ള നടപടികളുമായിട്ടാണ് സർക്കാർ മുന്നോട്ട് പോവുന്നത്. നദീജല സംയോജനത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ക്കിടയില്‍ രൂക്ഷമായ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് കേന്ദ്ര സർക്കാർ തങ്ങളുടെ നിലപാട് ആവർത്തിക്കുന്നത്. എന്നാല്‍ തിടുക്കപ്പെട്ടുള്ള തീരുമാനം ഉണ്ടാവില്ല. സംസ്ഥാനങ്ങള്‍ തമ്മില്‍ ധാരണയിലെത്തുന്നതോടെ പദ്ധതി തുടങ്ങുമെന്നും ബജറ്റ് അവതരണത്തിലൂടെ നിർമ്മല സീതാരാമന്‍ വ്യക്തമാക്കി.

 cauveryriverwater

അഞ്ച് നദീസംയോജന പദ്ധതിക്ക് വേണ്ടി കേന്ദ്ര ബജറ്റിൽ 46605 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. നദീജല സംയോജനത്തിലൂടെ കർഷകർക്ക് വലിയ ആശ്വാസമാവും ലഭിക്കുക. പദ്ധതി ഒൻപത് ലക്ഷത്തോളം കർഷകർക്ക് ഉപകാരപ്പെടും. അതുകൊണ്ട് ഈ പദ്ധതിക്ക് കേന്ദ്രം മുന്‍തൂക്കം നല്‍കുന്നതെന്നും കേന്ദ്രം വ്യക്തമാക്കുന്നു. ദമൻ ഗംഗ - പിജ്ഞാൾ, തപി - നർമദ, ഗോദാവരി - കൃഷ്ണ, കൃഷ്ണ - പെന്നാർ, പെന്നാർ - കാവേരി നദികൾ തമ്മിൽ ബന്ധിപ്പിക്കുന്നതിനാണ് പണം നീക്കിവെച്ചിരിക്കുന്നത്. എന്നാല്‍ പൊന്നാർ നദിയുടെ ഉള്‍പ്പടെയുള്ളവയുടെ കാര്യത്തില്‍ വലിയ തർക്കമാണ് സംസ്ഥാനങ്ങള്‍ക്കിടയിലുള്ളത്.

അതേസമയം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആദായ നികുതി ഇളവുകള്‍ ബജറ്റിലുണ്ടായില്ല. നിലവിലെ സ്ലാബുകള്‍ തുടരനാണ് തീരുമാനം. അതേസമയം റിട്ടേണിലെ പിഴവുകള്‍ തിരുത്തി ഫയല്‍ ചെയ്യാന്‍ രണ്ട് വർഷത്തെ സമയം അനുവദിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+