കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗജന്യ അരി ഒരു വര്‍ഷം കൂടി... കേന്ദ്ര ബജറ്റിലെ സുപ്രധാന പ്രഖ്യാപനം

അന്ത്യോദയ, മുന്‍ഗണന വിഭാഗങ്ങള്‍ക്കാണ് സൗജന്യമായി ഭക്ഷ്യവസ്തുക്കള്‍ നല്‍കുക. രണ്ട് ലക്ഷം കോടി രൂപയാണ് ഇതിന് വേണ്ടി മാറ്റിവയ്ക്കുക

Google Oneindia Malayalam News
f

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ഭക്ഷ്യ വിതരണ പദ്ധതി ഒരു വര്‍ഷം കൂടി തുടരും. ഈ വര്‍ഷത്തെ ബജറ്റ് അവതരിപ്പിക്കവെ ധനമന്ത്രി നിര്‍മല സീതാരാമനാണ് ഇക്കാര്യം വ്യക്തമാക്കിയത്. രണ്ട് ലക്ഷം കോടി രൂപയാണ് ഇതിന് വേണ്ടി ചെലവ് വരിക. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജനക്ക് കീഴിലാണ് ഭക്ഷ്യവസ്തു വിതരണം. അന്ത്യോദയ, മുന്‍ഗണന വിഭാഗങ്ങള്‍ക്കാണ് സൗജന്യമായി ഭക്ഷ്യവസ്തുക്കള്‍ നല്‍കുക എന്നും മന്ത്രി പറഞ്ഞു.

അമ്പരപ്പിച്ച് ഖത്തര്‍; ഖജനാവ് നിറഞ്ഞുകവിഞ്ഞു!! ഡിസംബറില്‍ മാത്രം 2820 കോടി മിച്ചം, നാലാം സ്ഥാനംഅമ്പരപ്പിച്ച് ഖത്തര്‍; ഖജനാവ് നിറഞ്ഞുകവിഞ്ഞു!! ഡിസംബറില്‍ മാത്രം 2820 കോടി മിച്ചം, നാലാം സ്ഥാനം

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന ദേശീയ ഭക്ഷ്യ സുരക്ഷാ നിയമവുമായി ലയിപ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ മാസം തീരുമാനിച്ചിരുന്നു. ഈ വര്‍ഷം ഡിസംബര്‍ വരെയാണ് ഇത്തരത്തില്‍ ലയനം. പുതിയ ഭക്ഷ്യ സുരക്ഷാ പദ്ധതി ആരംഭിക്കാനും തീരുമാനിച്ചിരുന്നു. രാജ്യത്തെ 80 കോടിയോളം വരുന്ന ജനങ്ങള്‍ക്ക് ആശ്വാസമാകുന്ന പദ്ധതിയാണ് നടപ്പാക്കുക.

ഈ വര്‍ഷത്തെ ബജറ്റില്‍ ഏഴ് കാര്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കിയിരിക്കുന്നത്. വികസനം, അടിസ്ഥാന സൗകര്യം, നിക്ഷേപം, ഹരിത വികസനം, യുവജന ക്ഷേമം, ധനകാര്യം തുടങ്ങിയവയെല്ലാം ഇതില്‍പ്പെടും. കാര്‍ഷിക മേഖലയ്ക്ക് വേണ്ടിയും സുപ്രധാന പ്രഖ്യാപനങ്ങള്‍ ഈ ബജറ്റിലുണ്ട്.

കൂടാതെ 157 നഴ്‌സിങ് കോളജുകള്‍ അരംഭിക്കാന്‍ തീരുമാനിച്ചു. 2014ല്‍ ബിജെപി അധികാരത്തിലെത്തിയ ശേഷം 157 മെഡിക്കല്‍ കോളജുകള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനോട് ചേര്‍ന്നാണ് നഴ്‌സിങ് കോളജുകളും സ്ഥാപിക്കുക.

English summary
Budget 2023: Free food grain scheme For Antyodaya and priroity households
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X