ഇന്ത്യ തുടക്കമിടും; ഗള്‍ഫ് വെട്ടിത്തിളങ്ങും, യൂറോപ്പ് ലക്ഷ്യമിടുന്ന ഇടനാഴി, 'ഗെയിം ചെയ്ഞ്ചര്‍'
ന്യൂഡല്‍ഹി: ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി നിര്‍മല സീതാരാമന് പറഞ്ഞ 'ഗെയിം ചെയ്ഞ്ചര്‍' സംബന്ധിച്ച ചര്‍ച്ച ചൂടുപിടിക്കുകയാണ്. ഇന്ത്യയുടെ മാത്രമല്ല, ലോകത്തിന്റെ സൗഹൃദങ്ങളിലും ബന്ധങ്ങളിലും മാറ്റം കൊണ്ടുവരാന്‍ പോകുന്ന ചരക്കുപാത സംബന്ധിച്ചാണ് ധനമന്ത്രി സൂചിപ്പിച്ചത്. ഇന്ത്യയും ജിസിസി രാജ്യങ്ങളും ഇസ്രായേലും യൂറോപ്പും തമ്മില്‍ ബന്ധിപ്പിക്കുന്ന പാത.
ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി എന്നാണ് ചരക്കുപാതയുടെ പേര്. കഴിഞ്ഞ സെപ്തംബറില്‍ ന്യൂഡല്‍ഹിയില്‍ നടന്ന ജി20 ഉച്ചകോടിയിലാണ് ഇതുസംബന്ധിച്ച് രാഷ്ട്ര നേതാക്കള്‍ ധാരണയായതും പ്രഖ്യാപനം നടത്തിയതും. ഇന്ത്യയുടെയും മറ്റുള്ള രാജ്യങ്ങളുടെയും ഗെയിം ചെയ്ഞ്ചറാകും പാത എന്ന് നിര്‍മല സീതാരാമന് പറഞ്ഞു. ഇന്ത്യയില്‍ നിന്നാണ് ഇത് ആരംഭിക്കുക എന്നത് എക്കാലവും ഓര്‍ക്കപ്പെടുമെന്നും മോദിയുടെ വാക്കുകള്‍ ഉദ്ധരിച്ച് നിര്‍മല പറഞ്ഞു.

ഇന്ത്യ, യുഎഇ, സൗദി അറേബ്യ, യൂറോപ്യന്‍ യൂണിയന്, ഫ്രാന്‍സ്, ഇറ്റലി, ജര്‍മനി, അമേരിക്ക തുടങ്ങിയ രാജ്യങ്ങളുടെ നേതാക്കളാണ് കഴിഞ്ഞ സെപ്തംബറില്‍ പാത സംബന്ധിച്ച പ്രഖ്യാപനത്തില്‍ പങ്കെടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രഖ്യാപനം നടത്തിയത്. ഇന്ത്യയും പടിഞ്ഞാറന്‍ ഏഷ്യയും യൂറോപ്പും തമ്മിലുള്ള സാമ്പത്തിക സഹകരണത്തിനാണ് വാതില്‍ തുറക്കുന്നതെന്ന് അന്ന് മോദി പറഞ്ഞിരുന്നു.
റെയില്‍വെ പാത, കപ്പല്‍ ചരക്കുപാത എന്നിവ ഈ സാമ്പത്തിക ഇടനാഴിയുടെ ഭാഗമായുണ്ടാകും. മേഖലയിലെ പല രാജ്യങ്ങളില്‍ നിന്നുമുള്ള ചരക്കുകള്‍ ഇന്ത്യ വഴി ഗള്‍ഫിലേക്കും യൂറോപ്പിലേക്കുമെത്തിക്കുകയാണ് ചെയ്യുക. ചൈന നടപ്പാക്കുന്ന സില്‍ക്ക് ചരക്കുപാതയുടെ ബദലാകും ഇന്ത്യയില്‍ നിന്ന് തുടങ്ങുന്ന സാമ്പത്തിക ഇടനാഴി. അമേരിക്ക സാമ്പത്തികമായ സഹകരിക്കും.
റെയില്‍ പാത, വൈദ്യുതി ലൈന്‍, ഹൈഡ്രജന്‍ പൈപ്പ് ലൈന്‍, അതിവേഗ ഇന്റര്‍നെറ്റ് കേബിള്‍ എന്നിവയെല്ലാം ചരക്കുപാതയുടെ ഭാഗമായി സ്ഥാപിക്കും. ഭൂഖണ്ഡങ്ങള്‍ തമ്മിലും നാഗരികതകള്‍ തമ്മിലുമുള്ള ഡിജിറ്റല്‍ പാലമാണ് ഒരുങ്ങാന്‍ പോകുന്നത് എന്നായിരുന്നു യൂറോപ്യന്‍ കമ്മീഷന് പ്രസിഡന്റ് ഉര്‍സുല വോന്ദിര് ലെയന് പ്രതികരിച്ചത്.
ഇന്ത്യയില്‍ നിന്ന് കപ്പല്‍ മാര്‍ഗം ഗള്‍ഫിലേക്ക് എത്തിക്കുന്ന ചരക്കുകള്‍ ജിസിസി രാജ്യങ്ങളിലെ റെയില്‍വെ ലൈന്‍ വഴി ഇസ്രായേലിലെ തുറമുഖത്തെത്തിക്കും. അവിടെ നിന്ന് യൂറോപ്പിലേക്ക് കപ്പല്‍ മാര്‍ഗം ചരക്കുകള്‍ എത്തും. ഇസ്രായേലും ജിസിസി രാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാകാനും ഈ പദ്ധതി വഴിയൊരുങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം, പശ്ചിമേഷ്യയിലെ രാഷ്ട്രീയ മാറ്റങ്ങളാകും പദ്ധതിയുടെ ഭാവി നിര്‍ണയിക്കുക.
ചൈന പാകിസ്താന്റെ സഹായത്തോടെ നടപ്പാക്കുന്ന ചരക്കുപാതയും ജിസിസി രാജ്യങ്ങളെ ബന്ധിപ്പിച്ചുള്ളതാണ്. കൂടെ യൂറോപ്പും ലക്ഷ്യമിടുന്നു. പശ്ചിമേഷ്യയിലെയും ജിസിസിയിലെയും രാഷ്ട്ര നേതാക്കള്‍ സമീപകാലത്ത് ചൈനയുമായി കൂടുതല്‍ അടുക്കുകയാണ്. ഇക്കാര്യത്തില്‍ അമേരിക്കയ്ക്ക് വലിയ ആശങ്കയുണ്ട്.
-
കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ കരാർ ജോലി; 50.000 വരെ ശമ്പളം, അപേക്ഷിക്കാം -
രക്തക്കുറവ് ചെറിയ സംഗതിയല്ല; ബോധം കെട്ട് വീഴാൻ പോലും സാധ്യത, ഈ പഴങ്ങൾ കഴിച്ചാൽ ഫലം ഉറപ്പ്..! -
വിസ കാലാവധി കഴിഞ്ഞ പ്രവാസികൾക്ക് ആശങ്ക വേണ്ട; കൈത്താങ്ങായി സൗദി ഭരണകൂടം, ഇളവുകൾ പ്രഖ്യാപിച്ചു -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ്












Click it and Unblock the Notifications