കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ ഭേദഗതി ബില്‍: മോദിയുടെ ട്വീറ്റിന് കോണ്‍ഗ്രസിന്റെ മറുപടി, ഇന്റനെറ്റില്ലാതെ സന്ദേശമെത്തില്ല..

Google Oneindia Malayalam News

ദില്ലി: പൗരത്വ ഭേദഗതി ബില്ല് പാസായതിന് ശേഷമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വീറ്റിന് മറുപടിയുമായി കോണ്‍ഗ്രസ്. പൗരത്വ ഭേദഗതി ബില്ല് പാസായതിനെ തുടര്‍ന്നുണ്ടായ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചതോടെ ജനങ്ങള്‍ മോദിയുടെ ട്വീറ്റ് വായിക്കാന്‍ കഴിയില്ലെന്നാണ് കോണ്‍ഗ്രസ് ചൂണ്ടിക്കാണിക്കുന്നത്. പ്രധാമന്ത്രി നരേന്ദ്രമോദിയുടെ ട്വീറ്റിന് മറുപടിയായാണ് കോണ്‍ഗ്രസിന്റെ പ്രതികരണം.

 പൗരത്വ ഭേദഗതി ബില്‍; അസം ജനത ആശങ്കപ്പെടേണ്ടതില്ലെന്ന് പ്രധാനമന്ത്രി, അവകാശങ്ങള്‍ സംരക്ഷിക്കും പൗരത്വ ഭേദഗതി ബില്‍; അസം ജനത ആശങ്കപ്പെടേണ്ടതില്ലെന്ന് പ്രധാനമന്ത്രി, അവകാശങ്ങള്‍ സംരക്ഷിക്കും

"മോദിജീ.. അസമിലുള്ള നമ്മുടെ സഹോദരന്മാര്‍ക്കും സഹോദരിമാര്‍ക്കും നിങ്ങളുടെ സന്ദേശം വായിക്കാന്‍ കഴിയില്ല. അസമിലെ ഇന്റര്‍നെറ്റ് ബന്ധം വിഛേദിച്ച കാര്യം നിങ്ങള്‍ മറന്നിട്ടുണ്ടാകും" എന്നാണ് കോണ്‍ഗ്രസിന്റെ മറുപടി.

modi-157613

'പൗരത്വ ഭേദഗതി ബില്‍ പാസായതിന് ശേഷം ആരും ആശങ്കപ്പെടേണ്ടതില്ലെന്ന് അസമിലെ എന്‍റെ സഹോദരങ്ങള്‍ക്ക് ഞാന്‍ ഉറപ്പ് നല്‍കുന്നു. നിങ്ങളുടെ അവകാശങ്ങളും അതുല്യമായ തനിമയും മനോഹരമായ സംസ്കാരവും ആര്‍ക്കും അപഹരിക്കാനാവില്ല. അത് മനോഹരമായി തഴച്ച് വളരുകയും ചെയ്യും'- എന്നതായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വീറ്റ്. ഇതിന് മറുപടിയായാണ് കോണ്‍ഗ്രസിന്റെ പ്രതികരണം.

രാജ്യസഭ വിവാദ പൗരത്വ ഭേദഗതി ബില്ല് പാസാക്കിയതിന് പിന്നാലെ അസം ഉള്‍പ്പെടെയുള്ള വടക്കന്‍ സംസ്ഥാനങ്ങളില്‍ ആക്രമണകരമായ പ്രക്ഷോഭങ്ങളാണ് പൊട്ടിപ്പുറപ്പെട്ടത്. ഇതോടെയാണ് മോദിയുടെ ട്വീറ്റ് പുറത്തുവന്നത്. ബുധനാഴ്ച രാത്രി പൗരത്വ ഭേദഗതി ബില്‍ പാസാക്കിയതോടെ തന്നെ അസമിലും ത്രിപുരയിലും അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അഫ്ഗാനിസ്താന്‍, പാകിസ്താന്‍, ബംഗ്ലാദേശ് എന്നീ അയല്‍രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തിയ മുസ്ലിങ്ങളല്ലാത്തവര്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭ്യമാക്കുകയാണ് ബില്ലിന്റെ പ്രഥമ ലക്ഷ്യം. ഗുവാഹത്തിയാണ് പൗരത്വ ഭേദഗതി വിരുദ്ധ ബില്ലിനെതിരായ പ്രക്ഷോഭങ്ങളുടെ പ്രഭവ കേന്ദ്രം. ഇതോടെ അസമിലെ നാലിടങ്ങളിലും ത്രിപുരയിലെ ചില പ്രദേശങ്ങളിലും സൈന്യത്തെ വിന്യസിച്ചിരുന്നു. ‍ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങുകയും ചെയ്തിരുന്നു. ഇതോടെ അസമില്‍ നിരോധനാജ്ഞ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

അസമിലെ 10 ജില്ലകളില്‍ ഇന്റര്‍നെറ്റ് ബന്ധം വിഛേദിച്ചിട്ടുണ്ട്. ബുധനാഴ്ച വൈകുന്നേരത്തോടെ പ്രതിഷേധം നഗരങ്ങളിലേക്ക് വ്യാപിച്ചതോടെയാണ് സര്‍ക്കാര്‍ നീക്കം. സോഷ്യല്‍ മീഡിയ ദുരുപയോഗം തടയുന്നതിനും ക്രമസമാധാനം പാലിക്കുന്നതിന് വേണ്ടിയാണ് ഇന്റര്‍നെറ്റ് ബന്ധം വിഛേദിച്ചത്. ലക്ഷ്മിപൂര്‍, ധേമാജി, ടിന്‍സുത്ത, ദിബ്രുഗ‍ര്‍, ചരൈഡിയോ, ശിവസാഗ‍ര്‍, ജോര്‍ഹട്ട്, ഗോലാഘ
ട്ട്, കാംരൂപ് എന്നിവിടങ്ങളിലാണ് ഇന്റര്‍നെറ്റ് വിഛേദിച്ചിട്ടുള്ളത്.

English summary
But people in Assam can't read your message with no Internet: Congress on Modi's tweet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X