ഉപതിരഞ്ഞെടുപ്പ്; വിധികാത്ത് 6 സംസ്ഥാനങ്ങളിലെ 7 മണ്ഡലങ്ങൾ, പോളിംഗ് കണക്കിൽ കൂട്ടിയും കിഴിച്ചും മുന്നണികൾ
ഡൽഹി: കേരളം ഉൾപ്പെടെ ഉപതിരഞ്ഞെടുപ്പ് നടന്ന ആറ് സംസ്ഥാനങ്ങളിലെ ഏഴ് നിയമസഭ മണ്ഡലങ്ങളിലും രേഖപ്പെടുത്തിയത് ഉയർന്ന പോളിംഗ്. കേരളത്തിൽ പുതുപ്പുള്ളി, ഉത്തർപ്രദേശിലെ ഘോസി,പശ്ചിമബംഗാളിലെ ദുപ്ഗുരി,ത്രിപുരയിലെ ധൻപൂർ, ബോക്സാനഗർ,ഉത്തരാഖണ്ഡിലെ ബാഗേശ്വർ, ജാർഖണ്ഡിലെ ദുംറി എന്നിവിടങ്ങളിലാണ് 5 ന് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇതിൽ ധൻപൂർ, ബാഗേശ്വർ, ദുപ്ഗുരി എന്നിവ ബിജെപിയുടെ സീറ്റുകളാണ്. ഘോസി എസ് പിയുടേയും ബോക്സാനഗർ സിപിഎമ്മിന്റേയും ധുമ്രി ജെഎംഎമ്മിന്റേയും പുതുപ്പള്ളി കോൺഗ്രസിന്റേയും സീറ്റുകളാണ്.
ഉമ്മൻചാണ്ടിയുടെ മരണത്തെ തുടർന്ന് തിരഞ്ഞെടുപ്പ് നടന്ന പുതുപ്പള്ളിയിൽ 73 ശതമാനമായിരുന്നു പോളിംഗ്. ത്രിപുരയിലെ ധൻപൂരിൽ 76 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. ഇവിടെ സി പി എം പിന്തുണയോടെയായിരുന്നു കോൺഗ്രസ് മത്സരിച്ചിരുന്നത്. ദുപ്ഗുരിയിൽ 76 ശതമാനമാണ് പോളിംഗ്. ബി ജെ പി, ടി എം സി, കോൺഗ്രസ് - സി പി എം സഖ്യം തമ്മിലാണ് ഇവിടെ മത്സരം. ഘോസി മണ്ഡലത്തിൽ 50.36 ശതമാനമായിരുന്നു പോളിംഗ്. ജാർഖണ്ഡിലെ ദുംറിയിൽ 64.84 ശതമാനവും ബി ജെ പിയും കോൺഗ്രസും നേർക്ക് നേർ ഏറ്റുമുട്ടുന്ന ബാഗേശ്വറിൽ 55.44 ശതമാനം പോളിംഗുമാണ് രേഖപ്പെടുത്തിയത്.

എസ്പിയുടെ ധാരാ സിംഗ് ചൗഹാൻ രാജിവെച്ച് ബി ജെ പി പാളയത്തിൽ ചേക്കേറിയതോടെയാണ് ഉത്തർപ്രദേശിലെ ഘോസിയിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്. ധാരാ സിംഗ് തന്നെയാണ് ബി ജെ പിക്ക് വേണ്ടി മത്സരിച്ചത്. എസ് പിക്ക് വേണ്ടി സുധാകർ സിംഗും മത്സരിച്ചു.കോൺഗ്രസും ഇടത് പാർട്ടികളും എസ്പിയെ പിന്തുണച്ചു. ബിഎസ്പിയും സ്ഥാനാർത്ഥിയെ മത്സരിപ്പിച്ചിരുന്നില്ല. അതേസമയം തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ മുസ്ലീങ്ങളെ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്ന് ആരോപിച്ച് എസ് പി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. എന്നാൽ പ്രതിപക്ഷം പരാജയ ഭീതിയിലാണെന്നായിരുന്നു ബി ജെ പിയുടെ മറുപടി.
അതിനിടെ പശ്ചിമ ബംഗാളിലെ ദുപ്ഗുരിയിൽ കനത്ത സുരക്ഷയിലായിരുന്നു പോളിംഗ് നടന്നത്. ബിജെപി എംഎൽഎ ബിഷു പാദ റായുടെ മരണത്തെ തുടർന്നായിരുന്നു ഇവിടെ തിരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ നാലായിരത്തോളം വോട്ടുകൾക്കായിരുന്നു ബിജെപി മണ്ഡലം പിടിച്ചത്.
അതേസമയം ത്രിപുരയിലെ ധൻപൂരിൽ തിരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘർഷത്തിൽ ആറ് പേർക്ക് പരിക്കേറ്റിരുന്നു. ഗ്രാമവാസികൾ അഞ്ച് മോട്ടോർസൈക്കിളുകൾക്ക് തീയിടുകയായിരുന്നു. ത്രിപുരയിലെ ധൻപൂരിലും ബോക്സാനഗറിലും സി പി എമ്മും ബി ജെ പിയും തമ്മിലാണ് മത്സരം. ഇവിടങ്ങളിൽ കോൺഗ്രസും തിപ്ര മോതയും സ്ഥാനാർത്ഥികളെ മത്സരിപ്പിച്ചിട്ടില്ല. ഇരു മണ്ഡലങ്ങളിലും ഇന്ത്യ സഖ്യത്തെ പിന്തുണയ്ക്കണമെന്ന് തിപ്ര മോത്ത വോട്ടർമാരോട് ആവശ്യപ്പെട്ടിരുന്നു. ബോക്സാനഗറിൽ തഫ്ജാൽ ഹുസൈൻ ആണ് ബി ജെ പി സ്ഥാനാർത്ഥി. മിസാൻ ഹുസൈൻ ആണ് സിപിഎമ്മിന് വേണ്ടി മത്സരിച്ചത്. ജാർഖണ്ഡിലെ ദുംറിയിൽ ബി ജെ പി പിന്തുണയോടെ എ ജെ എസ് യു സ്ഥാനാർത്ഥി യശോദ ദേവിയും ഇന്ത്യ സംഖ്യത്തിൽ നിന്ന് ജഗന്നാഥ് മഹ്തോയുടെ ഭാര്യ ബേബി ദേവിയുമാണ് മത്സരിച്ചത്.
അതേസമയം കേരളത്തിൽ പുതുപ്പള്ളിയിൽ പോളിംഗ് കുറഞ്ഞു. 2011ൽ 74.44, 2016ൽ 77.36, 2021ൽ 74.84 എന്നിങ്ങനെയായിരുന്നു പോളിംഗ്. പോളിംഗ് ശതമാനത്തിലെ കുറവ് തിരിച്ചടിയാകില്ലെന്നാണ് യു ഡി എഫ് പറയുന്നത്.
-
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം












Click it and Unblock the Notifications