പ്രതിപക്ഷം ഒരുമിച്ചപ്പോള്‍ ബിജെപി വീണു; യുപിയില്‍ ജനം ബിജെപിയെ കൈവിടുന്നു, രണ്ടിടത്തും പിന്നില്‍
ലഖ്‌നൗ: ഉപതിരഞ്ഞെടുപ്പുകളില്‍ രാജ്യം ഉറ്റുനോക്കുന്നത്് ഉത്തര്‍ പ്രദേശിലേക്കാണ്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഐക്യത്തോടെ നിന്ന് ബിജെപിയോട് പോരാടുകയാണവിടെ. എന്തു സംഭവിക്കുമെന്നറിയാന്‍ എല്ലാവര്‍ക്കും താല്‍പ്പര്യമാണ്. കാരണം വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന്റെ സെമി ഫൈനലായിട്ടാണ് യുപിയിലെ മല്‍സരം നോക്കി കാണുന്നത്.

യുപിയില്‍ കൈരാന ലോക്‌സഭാ മണ്ഡലത്തിലും നൂര്‍പൂര്‍ നിയമസഭാ മണ്ഡലത്തിലുമാണ് ഉപതിരഞ്ഞെടുപ്പ്. നൂര്‍പൂരില്‍ പ്രതിപക്ഷത്തെ പ്രതിനിധീകരിച്ച് എസ്പി മല്‍സരിക്കുന്നു. കൈരാനയില്‍ ആര്‍എല്‍ഡിയും. നൂര്‍പൂരില്‍ പതിനാല് റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ മുന്നിട്ട് നില്‍ക്കുന്നത് എസ്പി തന്നെ. 54000 വോട്ട് നേടി എസ്പി തേരോട്ടം തുടരുന്നു.
കൈരാനയിലും സ്ഥിതി മറിച്ചല്ല. ആര്‍എല്‍ഡി സ്ഥാനാര്‍ഥി തബസും ഹസന്‍ വന്‍ മുന്നേറ്റമാണ് നടത്തുന്നത്. 25000 വോട്ടിന്റെ ഭൂരിപക്ഷമാണ് അവര്‍ക്കുള്ളത്. ബിജെപി മുന്നോട്ട് വച്ച സഹതാപ തരംഗം ഫലിച്ചില്ല എന്നാണ് മനസിലാകുന്നത്. ബിജെപിയുടെ എംപി ഹുകും സിങ് മരിച്ചതിനെ തുടര്‍ന്നാണ് ഇവിടെ തിരഞ്ഞെടുപ്പ് വേണ്ടി വന്നത്. അദ്ദേഹത്തിന്റെ മകളെ തന്നെ സ്ഥാനാര്‍ഥിയാക്കി. പക്ഷേ, നിലവില്‍ സാഹചര്യത്തില്‍ ജനങ്ങള്‍ ബിജെപിയെ കൈവിട്ടുവെന്ന് കരുതേണ്ടി വരും.
നേരത്തെ ഉപതിരഞ്ഞെടുപ്പ് നടന്ന ഗോരഖ്പൂരിലും ഫുല്‍പൂരിലും പ്രതിപക്ഷം ഐക്യപ്പെട്ടപ്പോള്‍ ബിജെപിയുടെ ഉരുക്കുകോട്ടകള്‍ തകരുന്നതായിരുന്നു മാസങ്ങള്‍ക്ക്് മുമ്പ് കണ്ട കാഴ്ച. ഇതേ സാഹചര്യം തന്നെയാകുമോ കൈരാന ലോക്‌സഭാ മണ്ഡലത്തിലും നൂര്‍പൂരിലും എന്നാണ് നോട്ടം. കര്‍ണാടകയ്ക്ക് ശേഷം ബിജെപിക്ക് അടുത്ത പണി കൈരാനയില്‍ തരാം എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കിയിരുന്ന മുന്നറിയിപ്പ്. മുസ്ലിം വോട്ടുകളാണ് ഇവിടെ ജയം തീരുമാനിക്കുക. ആറ് ലക്ഷം മുസ്ലിം വോട്ടമാരാണ് കൈരാനയിലുള്ളത്.












Click it and Unblock the Notifications