Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉപതിരഞ്ഞെടുപ്പ്: കോണ്‍ഗ്രസിനും ബിജെപിക്കും നിര്‍ണായകം... അഞ്ചിടത്ത് വോട്ടിംഗ് ആരംഭിച്ചു

ന്യൂദല്‍ഹി: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം നാല് സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പും ഇന്ന്. പഞ്ചാബിലെ ഒരു ലോക്സഭാ സീറ്റിലേക്കും യുപി, ഒഡീഷ, മേഘാലയ എന്നിവിടങ്ങളിലെ നാല് നിയമസഭാ സീറ്റുകളിലേക്കും ആണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. പഞ്ചാബിലെ ജലന്ധര്‍ ലോക്സഭാ സീറ്റ്, ഉത്തര്‍പ്രദേശിലെ സ്വാര്‍, ചന്‍ബെ നിയമസഭാ സീറ്റുകള്‍, ഒഡീഷയിലെ ജാര്‍സുഗുഡ, മേഘാലയയിലെ സോഹിയോങ് എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

നിയമസഭാ സീറ്റിലേക്കുള്ള വോട്ടെടുപ്പ് ഇന്ന് രാവിലെ ഏഴ് മണിക്ക് തന്നെ ആരംഭിച്ചു. ലോക്‌സഭാ സീറ്റിലേക്കുള്ള വോട്ടെടുപ്പ് എട്ട് മണിയോടെ ആണ് ആരംഭിച്ചത്. മേയ് 13 ന് ആണ് വോട്ടെണ്ണല്‍. സിറ്റിംഗ് എം പിയായിരുന്ന കോണ്‍ഗ്രസ് നേതാവ് സന്തോഷ് സിംഗ് ചൗധരി (76) ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചതിനെ തുടര്‍ന്നാണ് ജലന്ധര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.

bjp congress

ആം ആദ്മി പാര്‍ട്ടി, കോണ്‍ഗ്രസ്, ബിജെപി, ശിരോമണി അകാലിദള്‍ എന്നിവര്‍ തമ്മിലുള്ള ചതുഷ്‌കോണ മത്സരത്തിനാണ് ജലന്ധര്‍ സാക്ഷ്യം വഹിക്കുന്നത്. സന്തോഖ് ചൗധരിയുടെ ഭാര്യ കരംജിത് കൗര്‍ ആണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസ് വിട്ട് എ എ പിയില്‍ ചേര്‍ന്ന മുന്‍ എം എല്‍ എ സുശീല്‍ റിങ്കു, ശിരോമണി അകാലിദള്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്ന ദളിത് സിഖുകാരനായ ഇന്ദര്‍ ഇഖ്ബാല്‍ സിങ് അത്വാള്‍ എന്നിവരാണ് മത്സരരംഗത്തെ പ്രധാനികള്‍.

15 വര്‍ഷം പഴക്കമുള്ള കേസില്‍ സമാജ്വാദി പാര്‍ട്ടി നേതാവ് അസം ഖാന്റെ മകന്‍ അബ്ദുല്ല അസം ഖാനെ മൊറാദാബാദ് കോടതി രണ്ട് വര്‍ഷം തടവിന് ശിക്ഷിച്ചതിനെ തുടര്‍ന്നാണ് യുപിയിലെ സ്വാര്‍ സീറ്റില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. രാംപൂരില്‍ എസ്പി തങ്ങളുടെ ശക്തികേന്ദ്രം സംരക്ഷിക്കാന്‍ നോക്കുമ്പോള്‍ ബിജെപിയുടെ സഖ്യകക്ഷിയായ അപ്നാ ദള്‍ (സോനേലാല്‍) ആണ് ഇവിടെ എതിരാളികള്‍.

എസ്പി അനുരാധ ചൗഹാനെ ആണ് ഇവിടെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. ഷഫീഖ് അഹമ്മദ് അന്‍സാരിയാണ് അപ്നാ ദളിന്റെ സ്ഥാനാര്‍ത്ഥി. അപ്നാ ദള്‍ (അനുപ്രിയ) ഷഫീഖ് അഹമ്മദിനെയും സ്വര്‍ സീറ്റിലേക്ക് മത്സരിപ്പിക്കുന്നുണ്ട്. അപ്നാ ദള്‍ (സോനേലാല്‍) എംഎല്‍എ രാഹുല്‍ പ്രകാശ് കോലിന്റെ മരണത്തെ തുടര്‍ന്നാണ് മിര്‍സാപൂരിലെ ചന്‍ബെ സീറ്റിലേക്ക് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

Vastu Tips: കറിവേപ്പില ഇവിടെ നടല്ലേ... വീട്ടില്‍ കലഹം ഉറപ്പ്

പ്രകാശ് കോലിന്റെ കോലിന്റെ ഭാര്യ റിങ്കി കോള്‍ ആണ് ഇവിടെ അപ്‌നാദള്‍ സ്ഥാനാര്‍ത്ഥി. കീര്‍ത്തി കോള്‍ സമാജ്വാദി പാര്‍ട്ടിയായി മത്സരിക്കുന്നു. ആകെ എട്ട് സ്ഥാനാര്‍ത്ഥികളാണ് ഇവിടെ മത്സരരംഗത്തുള്ളത്. എംഎല്‍എയും ആരോഗ്യമന്ത്രിയുമായ നബാ കിഷോര്‍ ദാസ് കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഒഡിഷയിലെ ഝാര്‍സുഗുഡ നിയമസഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

ബി ജെ ഡിയും ബി ജെ പിയും കോണ്‍ഗ്രസുമാണ് മത്സരരംഗത്തെ പ്രധാനികള്‍. ബിജെഡിയുടെ ദിപാലി ദാസ്, ബിജെപിയുടെ തങ്കധര്‍ ത്രിപാഠി, കോണ്‍ഗ്രസിന്റെ തരുണ്‍ പാണ്ഡെ എന്നിവരാണ് മത്സരരംഗത്തുള്ളത്. ഫെബ്രുവരിയിലെ മേഘാലയ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് യുണൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ (യു ഡി പി) സ്ഥാനാര്‍ത്ഥി എച്ച്ഡിആര്‍ ലിംഗ്ദോയുടെ മരണത്തെത്തുടര്‍ന്ന് തിരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നു.

അതിനാലാണ് സോഹിയോങ് സീറ്റില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. എച്ച്ഡിആര്‍ ലിങ്ദോയുടെ അനന്തരവന്‍ സിന്‍ഷാര്‍ ലിങ്ദോ താബ ആണ് യു ഡി പി സ്ഥാനാര്‍ത്ഥി. നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍ പി പി) ടിക്കറ്റില്‍ മത്സരിക്കുന്ന സിറ്റിംഗ് എം എല്‍ എ സാംലിന്‍ മല്‍ന്‍ജിയാങ് ഉള്‍പ്പെടെ ആറ് സ്ഥാനാര്‍ത്ഥികളാണ് ഈ സീറ്റിനായി മത്സരരംഗത്തുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+