പ്രതിഷേധങ്ങള്‍ ഫലം കണ്ടില്ല,എസ്ബിടിയെ മറന്നേക്കൂ...എസ്ബിഐ ലയനത്തിന് കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം

  • By: Afeef
Subscribe to Oneindia Malayalam
ദില്ലി: സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ഉള്‍പ്പെടെ അഞ്ചു ബാങ്കുകളെ എസ്ബിഐയുമായി ലയിപ്പിക്കുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ എസ്ബിടി ഉള്‍പ്പെടെയുള്ള അഞ്ചു ബാങ്കുകള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ലയിക്കും.

എസ്ബിടിയെ കൂടാതെ സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ബിക്കാനീര്‍ ആന്റ് ജയ്പൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് എന്നിവയാണ് എസ്ബിഐയുമായി ലയിക്കുന്നത്. എന്നാല്‍ മഹിളാ ബാങ്കിനെ എസ്ബിഐയുമായി ലയിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ലയനവുമായി ബന്ധപ്പെട്ട എല്ലാ നിര്‍ദ്ദേശങ്ങളും മറ്റു വിശദാംശങ്ങളും പഠിച്ചതിനും പരിശോധിച്ചതിനും ശേഷമാണ് ലയനത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയതെന്നും അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.

sbi

അഞ്ചു ബാങ്കുകളുടെ ലയനം പൂര്‍ത്തിയാകുന്നതോടെ എസ്ബിഐയുടെ മൊത്തം ആസ്തിയും വര്‍ദ്ധിക്കും. സ്റ്റേറ്റ് ബാങ്ക് ഓഫ് സൗരാഷ്ട്രയും, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡോറും നേരത്തെ എസ്ബിഐയുമായി ലയിച്ചിരുന്നു. എസ്ബിടിയെ എസ്ബിഐയുമായി ലയിപ്പിക്കുന്നതിനെതിരെ കേരളത്തില്‍ നിന്ന് എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. എസ്ബിടി ഉദ്യോഗസ്ഥരും ലയനനീക്കത്തെ ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍ ഇതെല്ലാം അവഗണിച്ച കേന്ദ്ര സര്‍ക്കാര്‍ ലയനനീക്കവുമായി മുന്നോട്ട് പോകുകയായിരുന്നു.

English summary
Cabinet approved merger of five subsidiaries of State Bank of India
Please Wait while comments are loading...