അത് 200 ശതമാനമല്ല? 60 ശതമാനം... കണക്കില്‍ പെടാത്ത നിക്ഷേപങ്ങള്‍ക്ക് ആദായനികുതി ഇങ്ങനെയോ?
നോട്ട് നിരോധനത്തിന് ശേഷം ഉള്ള രണ്ടാഴ്ചയ്ക്കിടെ ജന്‍ ധന്‍ അക്കൗണ്ടകളില്‍ മാത്രം എത്തിയത് 21,000 കോടി രൂപയാണ്
ദില്ലി: നവംബര്‍ എട്ടിന് രാത്രിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് നിരോധനം പ്രഖ്യാപിച്ചത്. എന്നാല്‍ അതിന് ശേഷം ബാങ്കുകളില്‍ കള്ളപ്പണം കുമിഞ്ഞുകൂടിയിട്ടുണ്ടെന്ന് വേണം കരുതാന്‍.
പ്രധാനമന്ത്രിയുടെ ധന്‍ ജന്‍ സീറോ ബാലന്‍സ് അക്കൗണ്ടുകളില്‍ മാത്രം രണ്ടാഴ്ച കൊണ്ട് 21,000 കോടി രൂപയാണ് നിക്ഷേപിക്കപ്പെട്ടത്. ഇത് കള്ളപ്പണം വെളുപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇതിനെ തടയാന്‍ വേണ്ടി കേന്ദ്രമന്ത്രിസഭ നിര്‍ണായകമായ തീരുമാനം എടുത്തിട്ടണ്ടെന്നാണ് വിവരം. നോട്ട് നിരോധത്തിന് ശേഷം അക്കൗണ്ടുകളിലെത്തിയ കണക്കില്ലാത്ത പണത്തിന് 60 ശതമാനം ആദായനികുതി ഏര്‍പ്പെടുത്താന്‍ മന്ത്രിസഭ യോഗം ധാരണയിലെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗികമായ ഒരു പ്രഖ്യാപനവും വന്നിട്ടില്ല. പാര്‍ലമെന്റ് സമ്മേളനത്തിനിടെ പ്രധാന നയപ്രഖ്യാപനങ്ങള്‍ പുറത്ത് വച്ച് നടത്തരുതെന്നാണ് ചട്ടം. ഒരുപക്ഷേ ഇക്കാര്യം പാര്‍ലമെന്റില്‍ തന്നെ പ്രഖ്യാപിച്ചേക്കും.
40 ശതമാനം നികുതി അടച്ച് കള്ളപ്പണം വെളിപ്പെടുത്താമെന്നായിരുന്നു നേരത്തെ സര്‍ക്കാര്‍ അറിയിച്ചിരുന്നത്. ഇത് സെപ്തംബര്‍ 30 വരെ ആയിരുന്നു. അതിന് ശേഷം പിടിക്കപ്പെട്ടാല്‍ 30 ശതമാനം നികുതിയും 200 ശതമാനം പിഴയും അടക്കേണ്ടി വരും എന്നായിരുന്നു സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നത്.












Click it and Unblock the Notifications