യെഡിയൂരപ്പയുടെ മകന്‍ മന്ത്രിയായേക്കും? കര്‍ണാടകത്തില്‍ പുനസംഘടന, മന്ത്രിമാരും തെറിക്കും
ബെംഗളൂരു: കര്‍ണാടകത്തില്‍ മന്ത്രിസഭാ പുനസംഘടന വരുന്നു. സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി യെഡിയൂരപ്പയുടെ മകന്‍ വിജയേന്ദ്ര മന്ത്രിസഭയില്‍ ഉണ്ടാവുമോ എന്ന അ ഭ്യൂഹങ്ങള്‍ ഇതോടെ ശക്തമാവുകയാണ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടിരുന്നു. അടുത്തയാഴ്ച്ച മന്ത്രിസഭാ പുനസംഘടന ഉണ്ടാവുമെന്ന് ബസവരാജ് പറയുന്നു. കൊവിഡ് കേസുകളും, ഒപ്പം പ്രളയവും പരിഗണിച്ചാണ് അതിവേഗം കാര്യങ്ങള്‍ നടപ്പാക്കുന്നത്. ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയെ വേഗത്തില്‍ തന്നെ പുനസംഘടന വേണമെന്ന് ബസവരാജ് ബൊമ്മൈ അറിയിച്ചിട്ടുണ്ട്.

മിനി സ്ക്രീനിൽ സജീവമായി നവ്യ; വൈറലായി ചിത്രങ്ങൾ
അതേസമയം ആരോഗ്യ മന്ത്രി അടക്കമുള്ളവരെല്ലാം തെറിക്കുമെന്നാണ് സൂചന. വിവിധ വിഭാഗങ്ങള്‍ക്ക് കൂടി പ്രാതിനിധ്യം നല്‍കാനാണ് നീക്കം. വൊക്കലിഗ വിഭാഗത്തില്‍ നിന്ന് മന്ത്രിമാര്‍ വന്നേക്കും. വിജയേന്ദ്രയെ മന്ത്രിസ്ഥാനത്തേക്ക് കൊണ്ടുവരുന്നത് പലരും എതിര്‍ക്കുന്നുണ്ട്. ബിജെപിയിലെ തന്നെ യെഡിയൂരപ്പ വിരുദ്ധ വിഭാഗമാണ് ഇതിനെ ശക്തമായി എതിര്‍ക്കുന്നത്. എന്നാല്‍ ബസവരാജിന്റെ പിന്തുണയോടെ ഇത് എളുപ്പത്തില്‍ നടപ്പാക്കാമെന്ന് യെഡിയൂരപ്പ കരുതുന്നു. ദില്ലിയിലേക്ക് ഒരിക്കല്‍ കൂടി പുനസംഘടനയ്ക്ക് മുമ്പ് ബൊമ്മൈ എത്തും. ഇത് മന്ത്രിമാരുടെ ലിസ്റ്റും കൊണ്ടായിരിക്കുമെന്നാണ് സൂചന.
Recommended Video
കര്‍ണാടകത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പും, ഉപതിരഞ്ഞെടുപ്പുകളും അടക്കം നടക്കാനുണ്ട്. 2023ന് മുമ്പ് പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് ബസവരാജിന്റെ ലക്ഷ്യം. ബിജെപിയിലെ വിഭാഗീയതയാണ് ബസവരാജിന് തലവേദനയാവുന്നത്. പുനസംഘടനയില്‍ ആരെയൊക്കെ ഉള്‍പ്പെടുത്തുമെന്ന് ഇപ്പോഴും വ്യക്തമാക്കല്ല. സീനിയര്‍ നേതാക്കളില്‍ പലരും മന്ത്രിസ്ഥാനം പ്രതീക്ഷിക്കുന്നുണ്ട്. കോണ്‍ഗ്രസില്‍ നിന്നും ജെഡിഎസ്സില്‍ നിന്നും വന്നവരാണ് മന്ത്രിസ്ഥാനത്തിനായി നിര്‍ബന്ധം പിടിക്കുന്നത്. കൂറുമാറി എത്തിയവര്‍ക്ക് മന്ത്രിസ്ഥാനം നല്‍കിയാല്‍ ബിജെപിയിലെ പ്രശ്‌നം വഷളാവാനും അത് കാരണമാകും.
ലിംഗായത്ത് വിഭാഗത്തില്‍ നിന്ന് മുഖ്യമന്ത്രി വന്നതിനാല്‍ ഉപമുഖ്യമന്ത്രിമാര്‍ അടക്കം മറ്റ് വിഭാഗങ്ങളില്‍ നിന്നുള്ളവരാകും. കോണ്‍ഗ്രസിനെയും ജെഡിഎസ്സിനെയും പൊളിക്കാന്‍ വൊക്കലിഗ വിഭാഗവുമായി കൂടുതല്‍ അടുക്കാനാണ് ബിജെപിയുടെ ശ്രമം. അതേസമയം കൊവിഡ് കേസുകള്‍ കുറയ്ക്കാനാണ് ശ്രമമെന്ന് ബസവരാജ് പറഞ്ഞു. കേരളത്തില്‍ കേസുകള്‍ വര്‍ധിക്കുന്നതും ആശങ്കയായി അദ്ദേഹം കാണുന്നുണ്ട്. അതേസമയം പുനസംഘടന വന്നാല്‍ ഇപ്പോഴുള്ള വിഭാഗീയത കുറയ്ക്കാനാവുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.












Click it and Unblock the Notifications