കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിട്ടി തട്ടിപ്പ്; ബംഗാള്‍ മന്ത്രി മദന്‍ മിത്രയെ വീട്ടുതടങ്കലിലാക്കണമെന്ന് കോടതി

  • By Anwar Sadath
Google Oneindia Malayalam News

കൊല്‍ക്കത്ത: ശാരദാ ചിട്ടി തട്ടിപ്പുകേസില്‍ പശ്ചിമ ബംഗാള്‍ മന്ത്രി മദന്‍ മിത്രയെ വീട്ടുതടങ്കലിലാക്കണമെന്ന് കല്‍ക്കത്ത ഹൈക്കോടതി ഉത്തരവിട്ടു. നവംബര്‍ 17വരെ വീട്ടുതടങ്കലിലാക്കാനാണ് നിര്‍ദ്ദേശം. മദന്‍ മിത്രയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ജോയ്മല്യ ബക്ഷി, ജസ്റ്റിസ് മിര്‍ ധാര ഷെക്കോ എന്നിവര്‍ ചേര്‍ന്ന് ഉത്തരവ് പുറപ്പെടുവിച്ചത്.

കേസില്‍ നവംബര്‍ 17ന് വാദം കേള്‍ക്കുമെന്ന് ജസ്റ്റിസ് ബക്ഷി വ്യക്തമാക്കി. ഇപ്പോള്‍ ആശുപത്രിയില്‍ കഴിയുന്ന ബക്ഷിക്ക് വീട്ടിലേക്ക് മടങ്ങാമെന്നും വീട്ടില്‍ നിന്നും അടിയന്തിരമായ മെഡിക്കല്‍ ആവശ്യങ്ങള്‍ക്കല്ലാതെ പുറത്തുപോകരുതെന്നും ബക്ഷി പറഞ്ഞു. ഒക്ടോബര്‍ 31ന് ബക്ഷിക്ക് സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചിരുന്നു.

madan-mitra

കഴിഞ്ഞവര്‍ഷം ഡിസംബര്‍ 12ന് ബക്ഷിയെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായതുമുതല്‍ പോലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടാനെന്ന വ്യാജേന ഗുരുതരരോഗമുണ്ടെന്ന പേരില്‍ സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു മദന്‍ മിത്ര. ജാമ്യം ലഭിച്ചതോടെ ബക്ഷി വീട്ടിലേക്ക് മടങ്ങാനിരിക്കെയാണ് വീട്ടുതടങ്കലിലാക്കിക്കൊണ്ടുള്ള വിധി പുറത്തുവരുന്നത്.

കുറ്റകരമായ ഗൂഢാലോചന, വഞ്ചന തുടങ്ങിയ കുറ്റം ചുമത്തി അറസ്റ്റിലായ മദന്‍ മിത്ര 323 ദിവസമായിരുന്നു പോലീസ് കസ്റ്റഡിയില്‍ കഴിഞ്ഞത്. എന്നാല്‍ അമ്പത് ദിവസത്തില്‍ താഴെമാത്രമേ ജയിലില്‍ കഴിഞ്ഞുള്ളു. ശേഷിക്കുന്ന ദിവസങ്ങള്‍ ആശുപത്രിവാസത്തിലായിരുന്നു.

English summary
Calcutta High Court orders house arrest for West Bengal minister Madan Mitra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X