കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിധി പറഞ്ഞ ജഡ്ജി ജനിക്കുന്നതിന് മുന്‍പുള്ള കേസ്; രാജ്യത്തെ ഏറ്റവും പഴക്കമേറിയ കേസ് തീര്‍പ്പായി

Google Oneindia Malayalam News

കൊല്‍ക്കത്ത: രാജ്യത്തെ ഏറ്റവും പഴക്കമേറിയ കേസിന് ഏഴ് പതിറ്റാണ്ടിന് ശേഷം വിധി. 1951 ല്‍ കൊല്‍ക്കത്ത ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസിലാണ് 72 വര്‍ഷത്തിന് ശേഷം വിധി വന്നിരിക്കുന്നത്. 1951 ല്‍ ബെര്‍ഹംപുര്‍ ബാങ്കുമായി ബന്ധപ്പെട്ട് ഫയല്‍ ചെയ്തതായിരുന്നു കേസ്. ബെര്‍ഹംപുര്‍ ബാങ്കിന്റെ ലിക്വിഡേഷന്‍ നടപടികളുമായി ബന്ധപ്പെട്ട് 1951 ജനുവരി ഒന്നിനാണ് കേസ് ഫയല്‍ ചെയ്തത്.

കേസ് ഫയല്‍ ചെയ്ത് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ജനിച്ചയാളാണ് ഇത് തീര്‍പ്പാക്കിയ കൊല്‍ക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നതും ശ്രദ്ധേയമായി. ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് പതിറ്റാണ്ടുകള്‍ പഴക്കമുള്ള കേസ് തീര്‍പ്പാക്കിയത്. 1948 നവംബര്‍ 19-ന് കൊല്‍ക്കത്ത ഹൈക്കോടതി അന്ന് പാപ്പരായിരുന്ന ബെര്‍ഹാംപൂര്‍ ബാങ്ക് അവസാനിപ്പിക്കാനായി നടപടികള്‍ ആരംഭിച്ചിരുന്നു.

1

എന്നാല്‍ 1951 ജനുവരി 1 ന്, ലിക്വിഡേഷന്‍ നടപടിക്രമങ്ങളെ എതിര്‍ത്ത് നിക്ഷേപകര്‍ തടസഹര്‍ജി ഫയല്‍ ചെയ്യുകയായിരുന്നു. വായ്പയെടുത്തവരില്‍ നിന്ന് പണം തിരിച്ചുപിടിച്ച ബെര്‍ഹാംപൂര്‍ ബാങ്ക് നിരവധി കേസുകളില്‍ ഉള്‍പ്പെട്ടിരുന്നു. ഈ കടക്കാരില്‍ പലരും ബാങ്കിന്റെ അവകാശ വാദങ്ങള്‍ക്കെതിരെ കോടതിയെ സമീപിക്കുകയായിരുന്നു. 2006 ഓഗസ്റ്റില്‍ കേസ് തീര്‍പ്പാക്കിയതായി അസിസ്റ്റന്റ് ലിക്വിഡേറ്റര്‍ സെപ്തംബര്‍ 19-ന് ബെഞ്ചിനെ അറിയിച്ചു.

ജഡ്ജിമാരെ തെരഞ്ഞെടുക്കുന്ന കൊളീജിയത്തില്‍ സര്‍ക്കാര്‍ പ്രതിനിധികളും വേണം; ചീഫ് ജസ്റ്റിസിനോട് കേന്ദ്രംജഡ്ജിമാരെ തെരഞ്ഞെടുക്കുന്ന കൊളീജിയത്തില്‍ സര്‍ക്കാര്‍ പ്രതിനിധികളും വേണം; ചീഫ് ജസ്റ്റിസിനോട് കേന്ദ്രം

2

എന്നാല്‍ ഇത് രേഖകളില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് കണ്ടെത്തി. തുടര്‍ന്ന് കേസ് തീര്‍പ്പാക്കാത്ത പട്ടികയില്‍ തന്നെ തുടരുകയായിരുന്നു. കഴിഞ്ഞ സെപ്തംബറില്‍ കേസ് വിചാരണയ്ക്കെത്തി. എന്നാല്‍ കക്ഷികളാരും കോടതിയില്‍ ഹാജരായിരുന്നില്ല. ഇതോടെ മറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കേസ് തീര്‍പ്പായതായി ഹൈക്കോടതി വിധിക്കുകയായിരുന്നു. അതേസമയം രാജ്യത്ത് സമാനമായ കാലയളവില്‍ പഴക്കം ചെന്ന കേസുകള്‍ ഇനിയുമുണ്ട്.

വിദ്വേഷം പരത്തുന്ന വാര്‍ത്താ അവതാരകര്‍ക്കെതിരെ നടപടി വേണം; മാധ്യമങ്ങളോട് സുപ്രീംകോടതിവിദ്വേഷം പരത്തുന്ന വാര്‍ത്താ അവതാരകര്‍ക്കെതിരെ നടപടി വേണം; മാധ്യമങ്ങളോട് സുപ്രീംകോടതി

3

1952 ല്‍ ഫയല്‍ ചെയ്ത അഞ്ച് കേസുകളില്‍ ഇനിയും തീര്‍പ്പായിട്ടില്ല. ഇതില്‍ രണ്ടെണ്ണം കൊല്‍ക്കത്ത ഹൈക്കോടതിയില്‍ തന്നെയാണ്. സിവില്‍ കേസുകളായ രണ്ടെണ്ണം ബംഗാള്‍ സിവില്‍ കോടതിയിലും മറ്റൊന്ന് മദ്രാസ് ഹൈക്കോടതിയിലും ആണ് ഏഴ് പതിറ്റാണ്ടായി തീര്‍പ്പാകാതെ കിടക്കുന്നത്. ഈ കേസുകള്‍ പരിഹരിക്കാന്‍ കോടതികള്‍ മാര്‍ച്ച്, നവംബര്‍ മാസങ്ങളില്‍ വാദം കേള്‍ക്കാന്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.

പൈലറ്റായിരുന്ന ഭര്‍ത്താവ് മരിച്ചതും വിമാനം തകര്‍ന്ന്; സ്വപ്‌നം പൂവണിയാതെ അഞ്ജുവും പോയിപൈലറ്റായിരുന്ന ഭര്‍ത്താവ് മരിച്ചതും വിമാനം തകര്‍ന്ന്; സ്വപ്‌നം പൂവണിയാതെ അഞ്ജുവും പോയി

4

രാജ്യത്ത് തന്നെ ആദ്യമായി സ്ഥാപിതമായ ഹൈക്കോടതിയാണ് കൊല്‍ക്കത്ത ഹൈക്കോടതി. എന്നാല്‍ 2019 ലെ കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ കേസുകള്‍ കെട്ടിക്കിടക്കുന്നതും കൊല്‍ക്കത്ത ഹൈക്കോടതിയിലാണ്. 2019 ലെ റിപ്പോര്‍ട്ട് പ്രകാരം 30 വര്‍ഷത്തിലേറെയായി കെട്ടിക്കിടക്കുന്ന 9979 കേസുകളായിരുന്നു കൊല്‍ക്കത്ത ഹൈക്കോടതിയില്‍ ഉണ്ടായിരുന്നത്.

English summary
Calcutta High Court: The oldest case in the country has been settled after 72 years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X