കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

23കാരന് ഗേള്‍ഫ്രണ്ട് ഉണ്ടാകാന്‍ പാടില്ലേ? സെക്സ് വീഡിയോയ്ക്ക് ഹര്‍ദികിന്‍റെ മറുപടി, വൈറലായത് വ്യാജനോ

Google Oneindia Malayalam News

Recommended Video

cmsvideo
സെക്സ് വീഡിയോക്ക് ഹർദീകിൻറെ മറുപടി | Oneindia Malayalam

അഹമ്മദാബാദ്: തനിക്കെതിരെയുള്ള സെക്സ് വീഡിയോ പ്രചാരണത്തില്‍ പ്രതികരണവുമായി പാട്ടീദാര്‍ പ്രക്ഷോഭങ്ങളുടെ സൂത്രധാരന്‍ ഹര്‍ദിക് പട്ടേല്‍. തനിക്ക് വയസ്സായെന്നും 23 കാരന് ഗേള്‍ ഫ്രണ്ട് ഉണ്ടാകാന്‍ പാടില്ലേയെന്നുമാണ് ഹര്‍ദിക് ഉന്നയിക്കുന്ന ചോദ്യം. സെക്സ് വീഡിയോ പുറത്തുവന്നതിന്‍റെ പിറ്റേ ദിവസം ഗുജറാത്തിലെ സര്‍ഭാനിലെ പത്തോളം ഗ്രാമങ്ങളിലെ ജനങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു ഹര്‍ദിക് ഇക്കാര്യം വ്യക്തമാക്കിയത്. ഹോട്ടല്‍ മുറിയില്‍ യുവതിക്കൊപ്പമുള്ള ഹര്‍ദികിന്‍റേതെന്ന് സംശയിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായത്. ഇതിന് പിന്നാലെ ഹര്‍ദിക് മദ്യപിക്കുന്ന വീഡ‍ിയോയും പുറത്തുവന്നിരുന്നു. ഇന്ത്യന്‍ എക്സ്പ്രസിന് അനുവദിച്ച അഭിമുഖത്തിലാണ് ഹര്‍ദിക് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത്.

ലൈംഗികത മൗലികാവകാശം:ഹര്‍ദികിന് മേവാനിയുടെ പിന്തുണ, സ്വകാര്യത ലംഘിക്കാനാവില്ല, മറുപടി നല്‍കിലൈംഗികത മൗലികാവകാശം:ഹര്‍ദികിന് മേവാനിയുടെ പിന്തുണ, സ്വകാര്യത ലംഘിക്കാനാവില്ല, മറുപടി നല്‍കി

വീഡിയോകള്‍ പുറത്തുവന്നതോടെ ഹര്‍ദിക് പട്ടേലിന് പിന്തുണ പ്രഖ്യാപിച്ച് ഗുജറാത്തിലെ പിന്നോക്ക സമുദായ നേതാവ് ജിഗ്നേഷ് മേവാനി രംഗത്തെത്തിയിരുന്നു. ലൈംഗികത മൗലികാവകാശമാണെന്നും അത് ആര്‍ക്കും ലംഘിക്കാന്‍ കഴിയില്ലെന്നുമാണ് മേവാനി ചുണ്ടിക്കാണിച്ചത്. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ ബിജെപി തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ സെക്സ് സിഡി ഉപയോഗിക്കുമെന്ന് ഹര്‍ദിക് തന്നെ അവകാശപ്പെട്ടിരുന്നു.

 വീഡ‍ിയോ വെല്ലുവിളിയോ

വീഡ‍ിയോ വെല്ലുവിളിയോ

ഗുജറാത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി ഹര്‍ദികും ഒരു യുവതിയും ഉള്‍പ്പെട്ട സെക്സ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

തിര‍ഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുന്നതിന് വേണ്ടി ബിജെപിയാണ് വീഡിയോ പുറത്തിറക്കിയതെന്ന് അവകാശപ്പെടുന്ന ഹര്‍ദിക് ഇതുകൊണ്ട്

തന്നെ തകര്‍ക്കാനോ ബ്ലാക്ക്മെയില്‍ ചെയ്യാനോ ശ്രമിക്കേണ്ടെന്ന് ചൂണ്ടിക്കാണിക്കുന്നു. ഇത്തരത്തില്‍ തന്നെ തകര്‍ക്കാമെന്ന് കരുതേണ്ടെന്ന

മുന്നറിയിപ്പും നല്‍കുന്നുണ്ട്.

 ബിജെപിയ്ക്കെതിരെ

ബിജെപിയ്ക്കെതിരെ

അധികാരത്തിലിരിക്കുന്ന പാര്‍ട്ടി തന്‍റെ മോര്‍ഫ് ചെയ്ത വീഡിയോയാണ് പുറത്തുവിട്ടിട്ടുള്ളത്. താനും താന്‍ വിവാഹം കഴിക്കാനിരിക്കുന്ന

പെണ്‍കുട്ടിയും ഹോട്ടല്‍ മുറിയിലുള്ള ദൃശ്യങ്ങളാണ് സ്റ്റിംഗ് ഓപ്പറേഷന‍്‍ വഴി സംഘടിപ്പിച്ചിട്ടുള്ളതെന്ന് പറയുന്ന പട്ടേല്‍ ഇക്കാര്യം

സമ്മതിക്കുന്നതായും കൂട്ടിച്ചേര്‍ത്തു. തന്നോട് സാമ്യമുള്ള മറ്റൊരു വ്യക്തിയെ ഉപയോഗിച്ചാണ് വീഡിയോ തയ്യാറാക്കിയിട്ടുള്ളതെന്നും ഇത്

ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചു നല്‍കിയെന്നും പട്ടേല്‍ പറയുന്നു. വീഡിയോ വ്യാജമാണെന്ന് വിദേശത്തുള്ള തന്‍റെ സുഹൃത്തുക്കള്‍

അറിയിച്ചുവെന്നും യുവനേതാവ് പറയുന്നു.

 ഗേള്‍ഫ്രണ്ടുണ്ടാവുന്നത് തെറ്റോ??

ഗേള്‍ഫ്രണ്ടുണ്ടാവുന്നത് തെറ്റോ??

23 കാരനായ തനിക്ക് പെണ്‍സുഹൃത്തുക്കള്‍ ഉണ്ടായിക്കൂടേ എന്ന് ചോദിക്കുന്ന ഹര്‍ദിക് 50 കാരന് വരെ പെണ്‍സുഹൃത്തുക്കള്‍

ഉണ്ടാകാമെങ്കില്‍ എന്തുകൊണ്ട് തനിക്ക് ആയിക്കൂടെന്നും ഹര്‍ദിക് ചോദിക്കുന്നു. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി

ഹര്‍ദികിന്‍റേതെന്ന പേരില്‍ സെക്സ് വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് പട്ടേല്‍ പ്രസ്താവനയുമായി രംഗത്തെത്തുന്നത്.

 നിയമനടപടികള്‍

നിയമനടപടികള്‍


പോലീസും ഭരണ സംവിധാനങ്ങളും ബിജെപിയുടേതും ആകുമ്പോള്‍ താനെന്തിന് നിയമനടപടികള്‍ സ്വീകരിക്കണമെന്ന ചോദ്യം ഉന്നയിക്കുന്ന

ഹര്‍ദിക് ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് നിന്ന് തനിക്ക് നീതി ലഭിക്കുമെന്ന് വിശ്വസിക്കുന്നില്ലെന്നും ഹര്‍ദിക് പറയുന്നു.

 കോണ്‍ഗ്രസും പാട്ടീദാര്‍ സംവരണവും

കോണ്‍ഗ്രസും പാട്ടീദാര്‍ സംവരണവും


പാട്ടീദാര്‍ സമുദായത്തിന്‍റെ സംവരണം സംബന്ധിച്ച കോണ്‍ഗ്രസിന്‍റെ നയങ്ങള്‍ പാട്ടീദാര്‍ സമുദായം അംഗീകരിച്ചു കഴിഞ്ഞെന്ന്

ചൂണ്ടിക്കാണിക്കുന്ന ഹര്‍ദിക് കോണ്‍ഗ്രസ് എല്ലാ ആവശ്യങ്ങളും അംഗീകരിച്ചത് സമുദായത്തിന് ഗുണം ചെയ്യുമെന്നും ഹര്‍ദിക് കുട്ടിച്ചേര്‍ക്കുന്നു.

കോണ്‍ഗ്രസിന് വോട്ട് ചെയ്യാന്‍ പാട്ടീദാര്‍ സമുദായത്തിലെ ജനങ്ങളോട് താന്‍ നേരിട്ട് ആവശ്യപ്പെടില്ലെന്നും താന്‍ വ്യക്തിപരമായി

കോണ്‍ഗ്രസിന് വോട്ട് ചെയ്യും മറ്റുള്ളവരും ഇത്തരം സമീപനമാണ് സ്വീകരിക്കേണ്ടതെന്നും പട്ടേല്‍ ചൂണ്ടിക്കാണിക്കുന്നു.

‌ പിന്നില്‍ ബിജെപി തന്നെ

‌ പിന്നില്‍ ബിജെപി തന്നെ


ഹര്‍ദിക് പട്ടേലിനെതിരെ പുറത്തിറക്കിയ സെക്സ് സിഡിയ്ക്ക് പിന്നില്‍ ബിജെപിയാണെന്ന ആരോപണവുമായി സമാജ് വാദി പാര്‍ട്ടി

ദേശീയ പ്രസിഡന്‍റ് അഖിലേഷ് യാദവ് രംഗത്തെത്തിയിരുന്നു. രഹസ്യ സിഡികളുണ്ടാക്കി പുറത്തിറക്കുന്നതില്‍ ബിജെപി കഴിവ്

തെളിയിച്ചിട്ടുണ്ടെന്നും യാദവ് പറയുന്നു. ബിജെപിയെക്കൊണ്ടും ജിഎസ്ടിയെക്കൊണ്ടും പൊറുതി മുട്ടിയ ജനങ്ങള്‍ സെകസ്

സിഡിയെക്കുറിച്ച് ബോധവാന്മാരല്ലെന്നും അഖിലേഷ് യാദവ് ചൂണ്ടിക്കാണിക്കുന്നു.

സ്വകാര്യത ലംഘിക്കാനാവില്ല

സ്വകാര്യത ലംഘിക്കാനാവില്ല


ലൈംഗികത മൗലികാവകാശമാണെന്ന് ചൂണ്ടിക്കാണിക്കുന്ന യുവ നേതാവ് ജിഗ്നേഷ് മേവാനി സ്വകാര്യത ലംഘിക്കാന്‍ ആര്‍ക്കും

അവകാശമില്ലെന്നും ട്വിറ്ററില്‍ കുറിച്ചു. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഹര്‍കിനെപ്പോലെ തന്നെ ജിഗ്നേഷ് മേവാനിയും

കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. അടുത്ത കാലത്ത് കോണ്‍ഗ്രസില്‍ ചേര്‍ന്ന പിന്നോക്ക സമുദായ നേതാവ് അല്‍പേഷ് ഠാക്കൂര്‍ കൂടി

കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെ കോണ്‍ഗ്രസിനെ പിന്തുണയ്കകുന്ന യുവനേതാക്കള്‍ കരുത്തു തെളിയിക്കുമെന്നാണ് കരുതുന്നത്. ഇതിനിടെയാണ്

ഹര്‍ദികിന്‍റെ പേരില്‍ വീഡിയോ പുറത്തുവരുന്നത്.

 എന്തുകൊണ്ട് പരാതിയില്ല

എന്തുകൊണ്ട് പരാതിയില്ല

ബിജെപിയ്ക്ക് വൃത്തികെട്ട രാഷ്ട്രീയം കളിക്കേണ്ടതില്ലെന്നും പുറത്തുവന്ന വീഡിയോ വ്യാജമാണെങ്കില്‍ ഹര്‍ദിക് എന്തുകൊണ്ട് പോലീസില്‍

പരാതി നല്‍കുന്നില്ലെന്ന് ആരാഞ്ഞുകൊണ്ട് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ മന്‍സൂഖ് മണ്ഡാവിയ രംഗത്തെത്തിയിട്ടുള്ളത്. കഴിഞ്ഞ 22

വര്‍ഷമായി ഗുജറാത്ത് ഭരിക്കുന്നത് ബിജെപി തന്നെയാണെന്നും പാട്ടീദാറുകള്‍ ഇക്കാലമത്രെയും ബിജെപിയെ പിന്തുണച്ചുവെന്നും ഇപ്പോള്‍

മാത്രമാണ് കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ ഹര്‍ദിക് പാട്ടീദാര്‍ സമുദായത്തോട് ആവശ്യപ്പെടുന്നതെന്നും മണ്ഡാവിയ പറയുന്നു.

നിഷേധിച്ച് ട്വീറ്റ്

നിഷേധിച്ച് ട്വീറ്റ്


സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ സ്വയം പ്രതിരോധവുമായി പാട്ടീദാര്‍ അനാമത് ആന്ദോളന്‍ നേതാവ് ട്വീറ്റില്‍

രംഗത്തെത്തിയിരുന്നു. ഗുജറാത്തില്‍ വൃത്തികെട്ട രാഷ്ട്രീയത്തിന്‍രെ തുടക്കമാണെന്നും തന്നെ അപകീര്‍ത്തിപ്പെടുത്തുന്നതുകൊണ്ട് തനിക്ക് ഒരു

അപമാനവു​ ഉണ്ടാകില്ലെന്നും ഗുജറാത്തിലെ സ്ത്രീകളെ പ്രതിഛായ തകര്‍ക്കുന്നതിനും കൂടി വേണ്ടിയാണ് നീക്കമെന്നും ഹര്‍ദിക് ട്വീറ്റില്‍

കുറിയ്ക്കുന്നു. വീഡിയോയിലുള്ളത് താനല്ലെന്ന് അവകാശപ്പെടുന്ന ഹര്‍ദിക് ഈ സംഭവത്തെ ഗുജറാത്തിലെ സ്ത്രീകളുടെ ബഹുമതിയുമായി

ബന്ധപ്പെടുത്തുകയും ചെയ്തു. തിരഞ്ഞെടുപ്പില്‍ വോട്ടുകള്‍ നഷ്ടപ്പെടാതാരിക്കാനാണ് ഹര്‍ദീകിന്‍റെ നീക്കം.

ഒരുമുഴം മുമ്പേ

ഒരുമുഴം മുമ്പേ

ബിജെപി തനിയ്ക്കെതിരെ സെക്സ് സിഡി പുറത്തിറക്കുമെന്ന് നേരത്തെ തന്നെ ചൂണ്ടിക്കാണിച്ച ഹര്‍ദിക് നിയമസഭാ തിരഞ്ഞെടുപ്പില്‍

കോണ്‍ഗ്രസിനുണ്ടാകുന്ന നേട്ടത്തെ പ്രതിരോധിക്കാന്‍ ഇത്തരം തന്ത്രങ്ങള്‍ പയറ്റുമെന്നും കൂട്ടിച്ചേര്‍ത്തിരുന്നു. തിരഞ്ഞെടുപ്പില്‍

നേട്ടമുണ്ടാക്കുന്നതിന് വേണ്ടി തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയില്‍ നിന്ന് എന്തും പ്രതീക്ഷിക്കാമെന്നും കാത്തിരുന്ന് കാണാമെന്നും

ഹര്‍ദിക് ചൂണ്ടിക്കാണിച്ചിരുന്നു.

സംവരണം തലവേദന!!

സംവരണം തലവേദന!!


സംവരണം ആവശ്യപ്പെട്ട് നേരത്തെ 2015ലും പാട്ടീദാര്‍ സമരങ്ങളുടെ സൂത്രധാരനായ ഹര്‍ദിക് പട്ടേലിന്‍റെ പ്രതിച്ഛായ നശിപ്പിക്കുന്നതിനായി

സെക്സ് സിഡി പുറത്തിറക്കിയിരുന്നു. 2015ല്‍ ഗുജറാത്തില്‍ പാട്ടീദാര്‍ സമുദായത്തില്‍പ്പെട്ടവര്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍

ജോലികളിലും സംവരണം ആവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിച്ചപ്പോഴായിരുന്നു സിഡി പുറത്തിറക്കിയത്. ഗുജറാത്തിലെ ബിജെപി സര്‍ക്കാരിന്

ഏറ്റവും തലവേദനയുണ്ടാക്കിയ പ്രക്ഷോഭമായിരുന്നു പാട്ടീദാര്‍ സമുദായത്തിന്‍റേത്. എന്നാല്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്

ഹര്‍ദികാണെന്ന് വ്യക്തമല്ല.

English summary
It was only a day after the surfacing of an alleged sex video, in which the man shown was purported to be Hardik Patel, that the Patidar leader arrived in Sarbhan village of Bharuch for a campaign with residents of 10 villages.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X