ശുദ്ധവായുവിനും പണം മുടക്കാം; സ്റ്റാര്‍ട്ടപ്പ് കമ്പനി ഇന്ത്യയിലേക്ക്
ദല്‍ഹി: ശുദ്ധവായുവിന് വേണ്ടിയും കുടിവെള്ളത്തിന് വേണ്ടിയുമുള്ള യുദ്ധങ്ങളായിരിക്കും അടുത്ത നൂറ്റാണ്ടിലേതെന്ന് ഏറെ നാളായി പറഞ്ഞു തുടങ്ങിയിട്ട്. എന്നാല്‍ ഇതിനുള്ള തെളിവുമായി രംഗത്തെത്തിയിരിക്കുകയാണ് കനേഡിയന്‍ കമ്പനി. അന്തരീക്ഷ മലിനീരകണത്തിന്റെ തോത് ക്രമാതീതമായി വര്‍ദ്ധിച്ചതോടെ പണം കൊടുത്ത് ശുദ്ധവായു വാങ്ങേണ്ട ഗതികേടിലേക്ക് ഇന്ത്യയെ കൊണ്ടെത്തിക്കുന്നതിന്റെ ആദ്യപടിയാണ് കാനഡ ഇതോടെ താണ്ടിക്കഴിഞ്ഞിട്ടുള്ളത്.
വൈറ്റലിറ്റി എയര്‍ എന്ന കനേഡിയന്‍ സ്റ്റാര്‍ട്ട് അപ്പ് കമ്പനിയാണ് ശുദ്ധവായു വിപണിയിലെത്തിച്ചിട്ടുള്ളത്. 12.50 രൂപയാണ് ഒരു തവണ വായു ശ്വസിക്കുന്നതിന് ഈടാക്കുക. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം അന്തരീക്ഷം മലിനീകരണം ഉയര്‍ന്ന രാജ്യമാണ് ഇന്ത്യ എന്ന അറിവും ഈ മാര്‍ക്കറ്റിംഗ് തന്ത്രത്തിന് പിന്നിലുണ്ടെന്ന് വേണം കരുതാന്‍. ആല്‍ബര്‍ട്ടയിലെ എഡ്മണ്‍സ്റ്റണ്‍ കേന്ദ്രമാക്കിയാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്.

ഓണ്‍ലൈന്‍ വിപണി ലക്ഷ്യമിട്ടുള്ള വൈറ്റലിറ്റി എയറിന്റെ രംഗപ്രവേശം ചൈനയുടെ തലസ്ഥാനമായ ബെയ്ജിംഗ് ഉള്‍പ്പെടെ അഞ്ച് നഗരങ്ങളിലേക്കാണ്. 2015ലായിരുന്നു ചൈനീസ് വിപണിക്ക് വൈറ്റലിറ്റി ഉല്‍പ്പന്നങ്ങള്‍ ലഭ്യമായിത്തുടങ്ങിയത്. തുടര്‍ന്ന് ചൈനയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വൈറ്റലിറ്റി കമ്പനി ചൈനയില്‍ വേരുറപ്പിച്ചത്. മൂന്ന് ലിറ്റര്‍, എട്ട് ലിറ്റര്‍ എന്നിങ്ങനെയുള്ള അളവുകളിലുള്ള ക്യാനുകളിലയാണ് വായുവിതരണം ചെയ്യുന്നത്. 1450 രൂപ മുതല്‍ 2800 രൂപ വരെയാണ് ഇതിന്റെ വിലയായി ഈടാക്കുന്നത്.
മൂടല്‍മഞ്ഞ് വീഴുന്ന ചൈനയിലെ ബെയ്ജിംഗിന് പുറമേ ഇന്ത്യന്‍ തലസ്ഥാനമായ ദല്‍ഹിയിലും കമ്പനി വേറുറപ്പിക്കും. കാട്ടുതീകൊണ്ട് ബുദ്ധിമുട്ടിയ കഴിഞ്ഞ വേനക്കാലത്ത് പുകയില്‍ നിന്ന് ജനങ്ങള്‍ക്ക് രക്ഷ നല്‍കുന്നതിനായി നടത്തിയ കണ്ടുപിടുത്തമാണ് സ്റ്റാര്‍ട്ട്്അപ്പ് കമ്പനിയുടെ ബാനറില്‍ വിപണിയിലെത്തിയിരിക്കുന്നത്. 12,000 ക്യാനുകള്‍ ഇതിനകം വിറ്റഴിഞ്ഞിട്ടുണ്ട്. സോഷ്യല്‍ മീഡിയ ഉപയോഗിച്ചും കിയോസ്്ക്കുകള്‍ സ്ഥാപിച്ചും ശുദ്ധവായുവിന്റെ വിപണി മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ കമ്പനി നടത്തിവരുന്ന്.












Click it and Unblock the Notifications