Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസിന്റെ നെഞ്ചിടിപ്പ് കൂട്ടി ക്യാപ്റ്റന്‍, അമിത് ഷായെ കണ്ടു, എല്ലാ ഓപ്ഷനും തുറന്നിട്ടു

ദില്ലി: കോണ്‍ഗ്രസ് നേതൃത്വത്തെയാകെ വിറപ്പിച്ച് ക്യാപ്റ്റന്‍ പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടു. അദ്ദേഹം ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹം. എന്നാല്‍ ഇക്കാര്യങ്ങളോട് പ്രതികരിക്കാന്‍ ക്യാപ്റ്റന്‍ തയ്യാറായില്ല. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ അമരീന്ദര്‍ പരസ്യമായി തന്നെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. എല്ലാ ഓപ്ഷനുകളും തുറന്നിട്ടിരിക്കുകയാണെന്ന് അമരീന്ദര്‍ പറയുന്നു. അമിത് ഷായുടെ വസിതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്ന് തനിക്ക് അപമാനം നേരിടേണ്ടി വന്നുവെന്ന് അദ്ദേഹം തുറന്നടിച്ചിരുന്നു.

Recommended Video

cmsvideo
    കോണ്‍ഗ്രസിന്റെ നെഞ്ചിടിപ്പ് കൂട്ടി ക്യാപ്റ്റന്‍, BJP യിലേക്ക് ?
    1

    ക്യാപ്റ്റന്‍ ബിജെപിയില്‍ ചേര്‍ന്നാല്‍ പഞ്ചാബില്‍ അത് വലിയ പ്രതിസന്ധികള്‍ക്ക് വഴിവെക്കും. അമരീന്ദര്‍ കര്‍ഷക വിഷയങ്ങളാണ് ചര്‍ച്ച ചെയ്യുക. കാര്‍ഷിക നിയമം കേന്ദ്രം പിന്‍വലിച്ചാല്‍ അമരീന്ദറിന് ബിജെപിയില്‍ ചേരാനുള്ള തടസ്സം മാറും. വ്യക്തിപരമായിട്ടുള്ള സന്ദര്‍ശനമെന്ന് മാത്രമാണ് അമരീന്ദറിന്റെ മാധ്യമ ഉപദേഷ്ടാവ് ഇതിനെ കുറിച്ച് പറയുന്നത്. എന്നാല്‍ ദിവസങ്ങള്‍ക്ക് മുമ്പ് അദ്ദേഹം സൈന്യത്തിന്റെ സുഹൃത്തുക്കള്‍ക്കെല്ലാം വേണ്ടി ഗെറ്റുഗതര്‍ ഒരുക്കിയിരുന്നു. അന്ന് പാട്ടുപാടുന്ന അമരീന്ദറിനെയാണ് കണ്ടത്. അദ്ദേഹം ശരിക്കും കോണ്‍ഗ്രസിനെ മറന്നു കഴിഞ്ഞു എന്നും നേതാക്കള്‍ പറയുന്നു.

    അതേസമയം പഞ്ചാബില്‍ നവജ്യോത് സിംഗ് സിദ്ദു അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ച സമയത്താണ് ഈ കൂടിക്കാഴ്ച്ച നടന്നിരിക്കുന്നത്. തിരഞ്ഞെടുപ്പിന് ഇനി ആറുമാസത്തില്‍ താഴെയാണ് ഉള്ളത്. ബിജെപി അമരീന്ദറിന് മികച്ച ഓപ്ഷന്‍ കൂടിയാണ്. പഞ്ചാബില്‍ അത്രത്തോളം ശക്തമല്ല ബിജെപി. ഇത്രയും കാലം അകാലിദളിന്റെ നിഴലിലായിരുന്നു അവര്‍. എന്നാല്‍ ക്യാപ്റ്റന്‍ വന്നാല്‍ അതോടെ ബിജെപി ശക്തരാവും. താന്‍ മുഖ്യമന്ത്രിയുടെ വസതി ഒഴിയാനാണ് ദില്ലിയിലേക്ക് വന്നതെന്നായിരുന്നു അമരീന്ദര്‍ പറഞ്ഞു. രാഹുലിന്റെയും പ്രിയങ്കയുടെ പരിചയക്കുറവാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് നേരത്തെ അമരീന്ദര്‍ തുറന്നടിച്ചിരുന്നു.

    ഇതുവരെ അമരീന്ദറുമായി അനുനയ ചര്‍ച്ചകള്‍ക്ക് രാഹുല്‍ തയ്യാറായിട്ടില്ല. പ്രിയങ്ക സിദ്ദുവിനൊപ്പമായതിനാല്‍ അതിനുള്ള സാധ്യതയില്ല. പട്യാലയില്‍ അടക്കം ഹിന്ദു വോട്ടുകള്‍ നേടണമെങ്കില്‍ ക്യാപ്റ്റന്റെ സാന്നിധ്യം നിര്‍ണായകമാണ്. അമരീന്ദറിനോട് ചോദിക്കുക പോലും ചെയ്യാതെയാണ് അദ്ദേഹത്തെ മാറ്റിയതെന്ന പ്രശ്‌നവും നേതാക്കള്‍ക്കിടയിലുണ്ട്. സിദ്ദുവിന്റെ രാജിയില്‍ അദ്ദേഹം കഴിഞ്ഞ ദിവസം രൂക്ഷമായി പ്രതികരിക്കുകയും ചെയ്തിരുന്നു. നിലവില്‍ കര്‍ഷക സമരവുമായി അടക്കം ബന്ധപ്പെട്ട് ബിജെപി പഞ്ചാബില്‍ പ്രതിരോധത്തിലാണ്. ഈ നിയമം അമരീന്ദറിന് പിന്‍വലിപ്പിക്കാന്‍ കഴിഞ്ഞാല്‍, അതോടെ അമരീന്ദര്‍ ഒരിക്കല്‍ കൂടി പഞ്ചാബില്‍ ഹീറോയാവും. അധികാരം പിടിക്കാനും ഇത് സഹായിക്കും.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+