Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡ് സ്ഥിരീകരിച്ചാല്‍ മമതയെ കെട്ടിപിടിക്കുമെന്ന് ബിജെപി നേതാവ്; കേസെടുത്തു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നിന്നുള്ള ബിജെപി ദേശീയ സെക്രട്ടറി അനുപം ഹസ്രക്കെതിരെ കേസെടുത്തു. തനിക്ക് കൊവിഡ്-19 സ്ഥിരീകരിച്ചാല്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ കെട്ടിപിടിക്കുമെന്ന് പരാമര്‍ശത്തിലാണ് കേസ് രജിസ്റ്റര്‍ ചെയതിരിക്കുന്നത്.

തൃണമൂല്‍ കോണ്‍ഗ്രസ് റെഫ്യൂജി സെല്ലിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ഭരണഘടനാ ലംഘനം നടത്തിയെന്നും അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നും പരാതിയില്‍ പറയുന്നു. ഡാര്‍ജിലിംഗ് ജില്ലയിലെ സില്‍ഗുരി പൊലീസ് സ്റ്റേഷനിലാണ് പരാതി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2019 ലാണ് അനുപം ഹസ്ര ബിജെപിയില്‍ ചേരുന്നത്.

anupam

'എനിക്ക് എപ്പോഴെങ്കിലും കൊവിഡ് സ്ഥിരീകരിക്കുകയാണെങ്കില്‍ ഞാന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ അടുത്ത് പോവുകയും അവരെ കെട്ടിപിടിക്കുകയും ചെയ്യും. കൊവിഡ് ബാധിക്കുന്നവരുടെയോ അല്ലെങ്കില്‍ അവരുടെ പ്രിയപ്പെട്ടവരുടെ വിയോഗത്തിലോ ഉണ്ടാവുന്ന വേദന അവര്‍ക്ക് മനസിലാവണം.' എന്നായിരുന്നു അനുപം ഹസ്രയുടെ പ്രതികരണം.

വിഷയത്തില്‍ അനുപം ഹസ്രയെ സംസ്ഥാനത്തെ ബിജെപി നേതാള്‍ തള്ളി. ഉത്തരവാദിത്തമുള്ള സ്ഥാനത്തിരിക്കുന്നവര്‍ സംസാരിക്കുമ്പോള്‍ ശ്രദ്ധവേണമെന്ന് ബിജെപി വൈസ് പ്രസിഡണ്ട് മുകുള്‍ റോയ് പറഞ്ഞു.

Recommended Video

cmsvideo
    China started giving unproven vaccines to people | Oneindia Malayalam

    പശ്ചിമ ബംഗാളില്‍ പ്രതിദിനം കൊവിഡ് കേസുകള്‍ കുത്തനെ ഉയരുകയാണ്. 2.4 ലക്ഷം പേര്‍ക്കാണ് ഇതുവരേയും കൊവിഡ് സ്ഥിരീകരിച്ചത്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 4721 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 60 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയുമുണ്ടായി.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+