Get Updates
Get notified of breaking news, exclusive insights, and must-see stories!

ദയാനിധിമാരനെതിരെ സിബിഐ കേസെടുത്തു

Dayanidhi, Maran
ദില്ലി: മുന്‍ കേന്ദ്രടോലികോം മന്ത്രി ദയാനിധിമാരനെതിരെ സിബിഐ കേസെടുത്തു.300 സര്‍ക്കാര്‍ ടെലിഫോണ്‍ ലൈനുകള്‍ ദയാനിധി മാരന്റെ സഹോദരനായ കലാനിധി മാരന്റെ സണ്‍ടിവി യ്ക്ക് വേണ്ടി നല്‍കിയതിനാണ് കേസ്. ദയാനിധി മാരന്റെ ചെന്നൈയിലെ വീട്ടില്‍ നിന്നാണ് അനധികൃതമായി 300 കണക്ഷനുകള്‍ സണ്‍ടിവിയിലേയ്ക്ക് വലിച്ചത്. ദയാനിധിമാരനെക്കൂടാതെ ബിഎസ്എന്‍എല്ലിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസ് ഉണ്ട്.

ബിഎസ് എന്‍എല്‍ ഉദ്യോഗസ്ഥരായ ബ്രഹ്മാനന്ദന്‍, എംപി വേലുസ്വാമി എന്നിവരാണ് മാരനൊടൊപ്പം പ്രതി ചേര്‍ക്കപ്പട്ടെ മറ്റ് രണ്ട് ഉദ്യോഗസ്ഥര്‍. ഭൂഗര്‍ഭ കേബിള്‍ കണക്ഷനുകളാണ് ദയാനിധിമാരന്‍ സണ്‍ടിവിയ്ക്ക് നല്‍കിയത്.

തന്റെ വീട്ടില്‍ നിന്നും മാരന്‍ അനധികൃതമായി ഫോണ്‍ ലൈനുകള്‍ സണ്‍ടിവിയ്ക്ക് നല്‍കുന്നു എന്ന പരാതിയെത്തുടര്‍ന്ന് 2011 ലാണ് സിബിഐ കേസ് അന്വേഷണം ആരംഭിയ്ക്കുന്നത്. ജൂലൈയില്‍ കേസിന്റെ പ്രാഥമിക അന്വേഷണം സിബിഐ പൂര്‍ത്തിയാക്കിയിരുന്നു. ടെലികോം മന്ത്രിയായിരുന്ന സമയത്താണ് ദയാനിധിമാരന്‍ ഫോണ്‍ലൈനുകള്‍ അനധികൃതമായി നല്‍കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+