• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ച സംഭവം: ഒഡീഷ എം.പി അനുഭവ് മോഹന്തിക്കെതിരെ കേസെടുത്തു

  • By S Swetha

ഭുവനേശ്വര്‍: ഒഡീഷയിലെ ബിജു ജനതാദള്‍ (ബിജെഡിയു) എംപി അനുഭവ് മോഹന്തിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. എംപിയുടെ ഇളയ സഹോദരനെതിരെ വീട്ടില്‍ പരാതി നല്‍കാനെത്തിയ വനിതാ മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച സംഭവത്തിലാണ് കേസ്. കട്ടക്കിലെ പുരിഗട്ട് പൊലീസ് സ്റ്റേഷനില്‍ യുവതി നല്‍കിയ നാല് പേജുള്ള പരാതിയെ തുടര്‍ന്ന് സെക്ഷന്‍ 294 (പൊതു അശ്ലീല പ്രവൃത്തി), 354 (എ) (ലൈംഗിക പീഡനം), 323, 34 (ക്രിമിനല്‍ നിയമം) എന്നീ വകുപ്പുകള്‍ എംപിക്കെതിരെ ചുമത്തിയിട്ടുണ്ട്.

മോദിയെ പേടിപ്പിക്കാൻ നോക്കി; ട്രംപിന് ഇപ്പോൾ കണക്കിന് കിട്ടി!!! ഇന്ത്യയോട് കളിച്ചാൽ ഇങ്ങനെയിരിക്കും

ബിജെപിയുടെ മുതിര്‍ന്ന സ്ഥാനാര്‍ഥി ബൈജയന്ത് പാണ്ടയെ 1.52 ലക്ഷം വോട്ടിന് തോല്‍പ്പിച്ചാണ് 37കാരനായ മോഹന്തി തീരദേശ മണ്ഡലമായ കേന്ദ്രപ്പാറയില്‍ നിന്നും ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2014ലും മോഹന്തി ബിജെഡിയുടെ രാജ്യസഭാ എംപിയായിരുന്നു.

അപഹസിച്ചെന്ന് പരാതി

അപഹസിച്ചെന്ന് പരാതി

പ്രാദേശിക ഒഡീഷ പത്രത്തിന്റെ ഓഫീസിലേക്കുള്ള വഴിയില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി എംപിയുടെ സഹോദരന്‍ അനുപ്രാഷ് മൊഹന്തിയും സുഹൃത്തുക്കളും ചേര്‍ന്ന് തന്നെ പലതരത്തില്‍ അപഹസിച്ചതായാണ് മാധ്യമപ്രവര്‍ത്തക പൊലീസില്‍ നല്‍കിയ പരാതി. ജൂണ്‍ 12നും ഇത് ആവര്‍ത്തിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മൂത്ത സഹോദരനും എംപിയുമായ അനുഭവ് മൊഹന്തിയോട് നേരിട്ട് പരാതിപ്പെടാന്‍ തീരുമാനിച്ചു. എന്നാല്‍ കട്ടക്കിലെ ചൗധരി ബസാറിലെ വീട്ടില്‍ വെച്ച് എംപിയും ഭാര്യ ബര്‍ഷ പ്രിയദര്‍ശിനിയും മനുഷ്യത്വരഹിതമായാണ് തന്നോട് പ്രതികരിച്ചതെന്നും പരാതിയില്‍ പറയുന്നു.

 തൂക്കിക്കൊല്ലുമെന്ന് ഭീഷണി

തൂക്കിക്കൊല്ലുമെന്ന് ഭീഷണി

'എംപി എന്നെ അസഭ്യമായ വാക്കുകള്‍ ഉപയോഗിച്ച് അപമാനിച്ചു. തൂക്കിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. എന്നെ തള്ളിയിടുകയും അടിച്ചു വീഴ്ത്തുകയും ചെയ്തു. പൊലീസിനെ വിളിച്ചു വരുത്തി എന്നെ കൊണ്ടു പോകാന്‍ പറഞ്ഞു. പൊലീസ് വാനില്‍ ഇരിക്കുമ്പോള്‍ അദ്ദേഹം അടുത്തേക്ക് വന്ന് മുഖത്തേക്ക് തുപ്പുകയും ചെയ്തുുവെന്ന് ഒരു കുഞ്ഞിന്റെ അമ്മ കൂടിയായ മാധ്യമപ്രവര്‍ത്തക പരാതിയില്‍ കൂട്ടിച്ചേര്‍ക്കുന്നു.

പരാതി അവഗണിച്ചെന്ന്

പരാതി അവഗണിച്ചെന്ന്

പുരിഗട്ട് സ്റ്റേഷനിലെ താന്‍ നേരത്തെ നല്‍കിയ പരാതി പൊലീസ് 'മനഃപൂര്‍വ്വം അവഗണിച്ചു'വെന്നും യുവതി പറഞ്ഞു. എന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥന്‍ അനുഭവ് മൊഹന്തിയെ വിവരം അറിയിച്ച് പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ആ സംഭവങ്ങളുടെ വീഡിയോ ക്ലിപ്പുകള്‍ തന്റെ കൈയില്‍ ഉണ്ട്. എന്നാല്‍ എംപിയുടെ സഹോദരനെതിരെ പൊലീസ് ഒരു നടപടിയും എടുത്തില്ല, 'അവര്‍ പറഞ്ഞു. 'സ്ത്രീകളെ ബഹുമാനിക്കുന്ന മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്റെ പോലീസുകാര്‍ എംപിയുടെ ഇത്തരം ക്രൂരനടപടികള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. പോലീസ് നടപടിയെടുത്തില്ലെങ്കില്‍, വനിതാ കമ്മീഷനില്‍ നീതിക്കു വേണ്ടി ഞാന്‍ സമീപിക്കും, 'അവര്‍ പറഞ്ഞു.

 ആരോപണം നിഷേധിച്ചു

ആരോപണം നിഷേധിച്ചു

എന്നാല്‍ ഈ ആരോപണങ്ങളെല്ലാം തന്നെ അനുഭവ് മൊഹന്തി നിഷേധിച്ചു. ഈ ആരോപണങ്ങള്‍ പൂര്‍ണമായും അടിസ്ഥാനരഹിതമാണ്. ആ സ്ത്രീ എന്റെ വീട്ടില്‍ വന്ന് ബഹളം വെച്ചപ്പോള്‍ ഞാന്‍ പൊലീസിനെ വിളിച്ച് ഒഴിവാക്കുകയാണ് ചെയ്തത്. എംപി പറഞ്ഞു. ഒഡിയ ചലച്ചിത്ര മേഖലയില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ചലച്ചിത്ര താരം കൂടിയാണ് അനുഭവ് മൊഹന്തി.

English summary
Case against Odisha MP Anubhav Mohanthi on misbehave with journalist
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X