കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി പ്രധാനമന്ത്രിയായ ശേഷം പ്രതിപക്ഷം വിറച്ചോ? 570 കേസുകള്‍, കോണ്‍ഗ്രസ് ചെയ്തത്...

Google Oneindia Malayalam News

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം പ്രതിപക്ഷ നേതാക്കളെ ഒതുക്കുന്നു എന്ന ആരോപണം ശക്തമാണ്. പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ക്കെതിരെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ തുടര്‍ച്ചയായി കേസെടുത്ത് ഭയപ്പെടുത്താനാണ് ശ്രമമെന്നും ആക്ഷേപമുണ്ട്. ഇതുസംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുകയാണ് എന്‍ഡിടിവി. മോദി സര്‍ക്കാര്‍ രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ എടുത്തത് 570 കേസുകളാണ്.

പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍, വിമര്‍ശകര്‍, സ്വതന്ത്ര മാധ്യമസ്ഥാപനങ്ങള്‍, അവരുടെ കുടുംബാംഗങ്ങള്‍ എന്നിവരെല്ലാം ഇതില്‍പ്പെടും. അതേസമയം, ബിജെപിയുമായി സഹകരിക്കുന്നവര്‍ക്കെതിരെയും കേന്ദ്ര ഏജന്‍സികള്‍ കേസെടുത്തിട്ടുണ്ട്. അത് 39 എണ്ണമാണ് എന്നുമാത്രം. സിബിഐ, ഇഡി, ആദായ നികുതി വകുപ്പ് തുടങ്ങിയ കേന്ദ്ര ഏജന്‍സികള്‍ കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ സ്വീകരിച്ച നടപടികളാണ് റിപ്പോര്‍ട്ടിലുള്ളത്. വിശദാംശങ്ങള്‍ ഇങ്ങനെ...

മമ്മൂട്ടിക്കും ദുല്‍ഖര്‍ സല്‍മാനും ആശ്വാസം; പക്ഷേ അടുത്ത 12 ആഴ്ച നിര്‍ണായകം, വിധി ഇങ്ങനെമമ്മൂട്ടിക്കും ദുല്‍ഖര്‍ സല്‍മാനും ആശ്വാസം; പക്ഷേ അടുത്ത 12 ആഴ്ച നിര്‍ണായകം, വിധി ഇങ്ങനെ

1

2014ലാണ് ആദ്യ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ബിജെപി ജയിക്കുകയും മോദി വീണ്ടും പ്രധാനമന്ത്രിയാകുകയും ചെയ്തു. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ ബിജെപി ഭരണകൂടത്തിന് കീഴിലുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ എടുത്ത കേസ് വിവരങ്ങളാണ് എന്‍ഡിടിവി റിപ്പോര്‍ട്ടില്‍ പറയുന്നത്.

2

രാഷ്ട്രീയമായി എതിര്‍പക്ഷത്തുള്ള 257 നേതാക്കള്‍ക്കെതിരെയാണ് ബിജെപി അധികാരത്തിലെത്തിയ ശേഷം കേന്ദ്ര ഏജന്‍സികള്‍ കേസെടുത്തത്. കൂടാതെ അവരുമായി ബന്ധമുള്ള 140 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയാണ് കൂടുതല്‍ കേസുകള്‍. 75 കേസുകളാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ എടുത്തിട്ടുള്ളത്.

3

തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ 36 കേസുകളെടുത്തു. എഎപി നേതാക്കള്‍ക്കെതിരെ 18 കേസുകളും. കെജ്രിവാളിനെതിരായ കേസും ഇതില്‍പ്പെടും. ബിജെപി ഇതര നേതാക്കളെല്ലാം കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ വലയത്തിലായിട്ടുണ്ടെന്നാണ് വാര്‍ത്തയില്‍ സൂചിപ്പിക്കുന്നത്. കശ്മീരിലെ അബ്ദുല്ല, മുഫ്തി കുടുംബം മുതല്‍ തമിഴ്‌നാട്ടിലെ സ്റ്റാലിന്റെ ബന്ധുക്കള്‍ വരെ അന്വേഷണ പരിധിയിലാണ്.

ഗോവ വീണ്ടും ബിജെപി ഭരിക്കുമെന്ന് പ്രീ പോള്‍ സര്‍വ്വെ; എഎപി തിളങ്ങുമ്പോള്‍ ടിഎംസി എവിടെ?ഗോവ വീണ്ടും ബിജെപി ഭരിക്കുമെന്ന് പ്രീ പോള്‍ സര്‍വ്വെ; എഎപി തിളങ്ങുമ്പോള്‍ ടിഎംസി എവിടെ?

4

രാഷ്ട്രീയ നേതാക്കള്‍ക്ക് പുറമെ, ബിജെപി സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ക്കെതിരെയും നിരവധി കേസുകളാണുള്ളത്. 121 ബിജെപി വിമര്‍ശകരാണ് അന്വേഷണ പരിധിയിലുള്ളത്. തപ്‌സി പന്നു, അനുരാഗ് കശ്യപ് തുടങ്ങിയ സിനിമാ രംഗത്തുള്ളവര്‍ മുതല്‍ അശോക് ലവസ വരെ ഇതില്‍പ്പെടും. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോദിക്കും അമിത് ഷാക്കും ശുദ്ധിപത്രം നല്‍കുന്നതിനോട് വിയോജിപ്പ് രേഖപ്പെടുത്തിയ മുന്‍ തിരഞ്ഞെടുപ്പ് കമ്മീഷണറാണ് അശോക് ലവസ.

5

ഇടതുപക്ഷ പ്രവര്‍ത്തകരായ നിരവധി പേരും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്വേഷണം നേരിടുന്നുണ്ട്. സുധ ഭരദ്വാജിന്റെ അറസ്റ്റ് വലിയ ചര്‍ച്ചയായിരുന്നു. മോദി സര്‍ക്കാരിനെ വിമര്‍ശിക്കുന്ന 29 മാധ്യമസ്ഥാപനങ്ങളും അന്വേഷണ ഏജന്‍സികളുടെ ചൂടറിഞ്ഞിട്ടുണ്ട്. യുപിയിലെ പ്രമുഖ പത്രമായ ദൈനിക് ഭാസ്‌കര്‍ ആണ് ഏറ്റവും ഒടുവില്‍ റെയ്ഡ് നടന്ന മാധ്യമ സ്ഥാപനം.

അമാലിനെ സ്‌നേഹം കൊണ്ടുമൂടി ദുല്‍ഖര്‍; 10 വര്‍ഷം പിന്നിട്ട യാത്ര, താര ദമ്പതികളുടെ ചിത്രങ്ങള്‍

6

യുപിയിലെ കൊവിഡ് വ്യാപനത്തെ കുറിച്ച് വിശദമായ വാര്‍ത്തകള്‍ നല്‍കിയ ലഖ്‌നൗ കേന്ദ്രമായുള്ള ചാനല്‍ ഭാരത് സമാചാറും വെല്ലുവിളി നേരിടുന്നുണ്ട്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുണ്ടായിരുന്ന യുപിഎ സര്‍ക്കാരും വിമര്‍ശകരെയും രാഷ്ട്രീയ എതിരാളികളെയും ലക്ഷ്യമിട്ടിരുന്നു. എന്നാല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്തേക്കാള്‍ 340 മടങ്ങ് കൂടുതലാണ് മോദി വന്ന ശേഷം രജിസ്റ്റര്‍ ചെയ്ത കേസുകള്‍.

7

യുപിഎ ഭരണത്തില്‍ 85 കേസുകളാണ് പ്രതിപക്ഷത്തിനും രാഷ്ട്രീയ വിമര്‍ശകര്‍ക്കുമെതിരെ രജിസ്റ്റര്‍ ചെയ്തിരുന്നത്. വര്‍ഷത്തില്‍ 17 കേസ് എന്ന നിലയിലായിരുന്നു ഇവ. എന്നാല്‍ ബിജെപി അധികാരത്തലെത്തിയതോടെ വര്‍ഷത്തില്‍ 75 കേസുകള്‍ എന്ന നിലയിലേക്ക് ഉയര്‍ന്നു. സിബിഐ, ഇഡി, ആദായ നികുതി ഉദ്യോസ്ഥര്‍, ഡല്‍ഹിയിലെയും കശ്മീരിലെയും പോലീസ് എന്നിവര്‍ മുഖേനയാണ് പ്രതിപക്ഷ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ മോദി സര്‍ക്കാര്‍ കേസെടുത്തിട്ടുള്ളത്.

Recommended Video

cmsvideo
രാജ്യത്ത് വൻ ഭീഷണി..ഒമിക്രോൺ പിടിച്ചുനിർത്താനായില്ലെങ്കിൽ വൻ ദുരന്തം

English summary
Case Against Opposition Leaders Under Narendra Modi Government Is Rise- Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X