എല്ലാം 'സ്വാഭാവികം'... ദുബായ് പോലീസിന് സംശയമില്ല; മരണത്തിൽ പരാതിയുണ്ടെങ്കിൽ മാത്രം അന്വേഷണം
ദുബായ്: ഏറെ ദുരൂഹതകള്‍ ബാക്കി നിര്‍ത്തി ശ്രീദേവിയുടെ മരണം സംബന്ധിച്ച ആശയക്കുഴപ്പങ്ങള്‍ക്ക് താത്കാലിക അന്ത്യം. ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹതകള്‍ ഒന്നും തന്നെയില്ലെന്നാണ് ഏറ്റവും ഒടുവില്‍ ദുബായ് പോലീസ് വ്യക്തമാക്കിയിരിക്കുന്നത്.
മരണം സംബന്ധിച്ച് എന്തെങ്കിലും പരാതി ഉയരുന്ന സാഹചര്യത്തില്‍ മാത്രമേ വീണ്ടും അന്വേഷണം നടത്തൂ എന്നാണ് പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിട്ടുള്ളത്. ഈ സാഹചര്യത്തില്‍ ബോണി കപൂറിന് മൃതദേഹത്തെ അനുഗമിക്കാന്‍ നിയമ തടസ്സം ഉണ്ടാവില്ല.
ശ്രീദേവിയുടേത് അപകടത്തില്‍ സംഭവിച്ച മുങ്ങിമരണം തന്നെ ആണെന്ന് ഉറപ്പിച്ച് പറയുകയാണ് പോലീസ്. അപ്പോള്‍ തലയിലെ ആഴമേറിയ ആ മുറിവോ?

കേസ് ക്ലോസ്സ്ഡ്
ശ്രീദേവിയുടെ മരണം സംബന്ധിച്ച കേസ് അവസാനിച്ചുകഴിഞ്ഞു എന്നാണ് ദുബായ് പബ്ലിക് പ്രോസിക്യൂട്ടര്‍ വ്യക്തമാക്കിയിട്ടുള്ളത്. നിലവിലെ സാഹചര്യത്തില്‍ മറ്റ് അന്വേഷണങ്ങള്‍ ഒന്നും നടത്താന്‍ ഉദ്ദേശമില്ലെന്നും അവര്‍ വ്യക്തമാക്കുന്നു. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുകയും ചെയ്തു.

പരാതി ഉണ്ടായാല്‍
എന്നാല്‍ മരണം സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടായാല്‍ വീണ്ടും അന്വേഷണം നടത്തും എന്നും അധികൃതര്‍ വ്യക്തമാക്കിയതായാണ് വിവരം. പക്ഷേ, നിലവിലെ സാഹചര്യത്തില്‍ ശ്രീദേവിയുടെ ബന്ധുക്കള്‍ ആരും തന്നെ അത്തരം ഒരു പരാതി ഉന്നയിക്കാന്‍ സാധ്യതയില്ല.

മുങ്ങിമരണം തന്നെ
കുളിമുറിയിലെ ബാത്ത് ടബ്ബില്‍ ബോധരഹിതയായി വീണ് തന്നെയാണ് ശ്രീദേവി മരിച്ചത് എന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ബാത്ത് ടബ്ബിലെ വെള്ളത്തില്‍ ശ്രീദേവിയെ ബോധരഹിതയായി കണ്ടു എന്ന് തന്നെ ആയിരുന്നു ബോണി കപൂര്‍ പോലീസിന് മൊഴി നല്‍കിയിരുന്നതും.

ദുരൂഹമായ ആ മുറിവ്
ശ്രീദേവിയുടെ തലയില്‍ ആഴത്തില്‍ ഒരു മുറിവുണ്ടായിരുന്നു എന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. എന്നാല്‍ മരണ കാരണം ആ മുറിവ് അല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ, എങ്ങനെയാണ് ആ മുറിവുണ്ടായത് എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല.

വീണപ്പോള്‍ സംഭവിച്ചതോ
ബാത്ത് ടബ്ബിലേക്ക് ശ്രീദേവി ബോധരഹിതയായി വീഴുകയായിരുന്നു എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അങ്ങനെയുള്ള വീഴ്ചയില്‍ തന്നെ ആയിരിക്കാം ഈ മുറിവും സംഭവിച്ചിട്ടുണ്ടാവുക എന്നാണ് കരുതുന്നത്. മറ്റ് സംശയങ്ങളെല്ലാം പോലീസ് തള്ളിക്കളഞ്ഞിരിക്കുകയാണ്.

ആശങ്കയുടെ നിമിഷങ്ങള്‍
ശ്രീദേവിയുടെ തലയില്‍ ആഴത്തിലുള്ള മുറിവ് കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട് ഏറെ ആശങ്ക ഉയര്‍ത്തിയിരുന്നു. ഭര്‍ത്താവ് ബോണി കപൂറിനെ വീണ്ടും പോലീസ് ചെയ്യുന്നു എന്നും റിപ്പോര്‍ട്ടുകള്‍ വന്നു. എന്നാല്‍ ഈ ആശങ്കകള്‍ എല്ലാം അസ്ഥാനത്തായിരുന്നു എന്നാണ് ഏറ്റവും ഒടുവിലത്തെ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.

എല്ലാ നടപടികളും തീര്‍ത്തു
ഇത്തരം മരണങ്ങളില്‍ സ്വീകരിക്കുന്ന സ്വാഭാവിക നടപടി ക്രമങ്ങള്‍ മാത്രമാണ് ശ്രീദേവിയുടെ കാര്യത്തിലും സ്വീകരിച്ചത് എന്നാണ് ദുബായ് പോലീസ് വ്യക്തമാക്കുന്നത്. എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയായതോടെ കേസ് അവസാനിച്ചു എന്നും അവര്‍ വ്യക്തമാക്കുന്നുണ്ട്.

പ്രോസിക്യൂഷന്‍ ക്ലിയറന്‍സ്
പ്രോസിക്യൂഷന്‍ ക്ലിയറന്‍സ് ആയിരുന്നു മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള പ്രധാന കടമ്പ. പ്രാഥമിക അന്വേഷണത്തിന് ശേഷം പോലീസ് കേസ് പബ്ലിക് പ്രോസിക്യൂട്ടറെ ഏല്‍പിച്ചതും ഏറെ സംശയങ്ങള്‍ക്ക് വഴിവച്ചിരുന്നു. എന്തായാലും അധികം കാത്തുനില്‍ക്കാതെ തന്നെ പ്രോസിക്യൂഷന്‍ ക്ലിയറന്‍സും ലഭിച്ചുകഴിഞ്ഞു.

മൂന്ന് ദിവസം
ഫെബ്രുവരി 24 ന് രാത്രിയോടെയാണ് ശ്രീദേവിയുടെ മരണം സ്ഥിരീകരിച്ചത്. തൊട്ടടുത്ത ദിവസം തന്നെ മൃതദേഹം ഇന്ത്യയില്‍ എത്തിക്കും എന്നായിരുന്നു ആദ്യം വന്ന വര്‍ത്തകള്‍. എങ്കിലും മൂന്ന് ദിവസം ശ്രീദേവിയുടെ മൃതദേഹം ദുബായിലെ മോര്‍ച്ചറിയില്‍ തന്നെ സൂക്ഷിക്കേണ്ടിവന്നു.

രണ്ടാം നമ്പര്‍ ഫ്രീസര്‍
പോലീസ് ഫോറന്‍സിക് ആസ്ഥാനത്തെ രണ്ടാം നമ്പര്‍ ഫ്രീസറില്‍ ആയിരുന്നു ശ്രീദേവിയുടെ മൃതദേഹം സൂക്ഷിച്ചിരുന്നത്. അങ്ങനെ ആരും അറിയപ്പെടാന്‍ സാധ്യതയില്ലാതിരുന്ന ഒരു ഫ്രീസര്‍ നമ്പര്‍ പോലും ഇന്ത്യയില്‍ വലിയ വാര്‍ത്താ പ്രാധാന്യം നേടുകയായിരുന്നു.

മാധ്യമ വാര്‍ത്തകള്‍
ശ്രീദേവിയുടെ മരണം റിപ്പോര്‍ട്ട് ചെയ്ത ഇന്ത്യന്‍ ടെലിവിഷന്‍ മാധ്യമങ്ങളും ഏറെ വിമര്‍ശനങ്ങള്‍ക്ക് വിധേയമായി. നിറംപിടിപ്പിച്ച കഥകളും, അസ്വസ്ഥതയുണ്ടാക്കുന്ന ഗ്രാഫിക് ദൃശ്യങ്ങളും കൊണ്ടായിരുന്നു പല ദേശീയ വാര്‍്ത്താ ചാനലുകളും ശ്രീദേവിയുടെ മരണം ആഘോഷിച്ചത്.

വ്യാജ വാര്‍ത്തകളും
ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ചുകൊണ്ട് വ്യാജ വാര്‍ത്തകളും പ്രത്യക്ഷപ്പെട്ടു. ശ്രീദേവി മരിക്കുമ്പോള്‍ ബോണി കപൂര്‍ അവിടെ ഉണ്ടായിരുന്നില്ലെന്നായിരുന്നു വാര്‍ത്തകള്‍. ഹോട്ടലിലെ ജീവനക്കാരനെ ഉദ്ധരിച്ച് എന്ന രീതിയില്‍ പടച്ചുവിട്ടതായിരുന്നു ആ വാര്‍ത്ത.

ജുമൈറയില്‍
ദുബായിലെ ജുമൈറ എമിറേറ്റ്‌സ് ടവേഴ്‌സ് ഹോട്ടലില്‍ ആയിരുന്നു ശ്രീദേവി താമസിച്ചിരുന്നത്. ബന്ധുവും നടനും ആയ മോഹിത് മര്‍വ്വയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ആയിരുന്നു ശ്രീദേവിയും കുടുംബവും എത്തിയിരുന്നത്. വിവാഹശേഷം ആയിരുന്നു ശ്രീദേവി ഈ ഹോട്ടലില്‍ എത്തിയത്. അവിടെ വച്ചാണ് മരണവും സംഭവിച്ചത്.

സര്‍പ്രൈസ് ഡിന്നര്‍... പക്ഷേ,
മകള്‍ക്കൊപ്പം ഇന്ത്യയിലേക്ക് തിരിച്ചുപോയ ബോണി കപൂര്‍ ശ്രീദേവിക്ക് ഒരു സര്‍പ്രൈസ് ഡിന്നര്‍ നല്‍കുന്നതിന് വേണ്ടിയാണ് ഫെബ്രുവരി 24 ന് വൈകീട്ട് ദുബായിലേക്ക് തിരിച്ചുവന്നത്. എന്നാല്‍ ആ സര്‍പ്രൈസ് ഡിന്നര്‍ കഴിക്കുവാന്‍ ശ്രീദേവിക്ക് കഴിഞ്ഞില്ല.












Click it and Unblock the Notifications