മഹാരാഷ്ട്രയിലും കേരളത്തിലും കേസുകൾ ഉയരുന്നു; ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി
ദില്ലി; മഹാരാഷ്ട്രയിലും കേരളത്തിലും കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.കൊവിഡ് സാഹചര്യങ്ങൾ വിലയിരുത്തുന്നതിന് തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടകം , ഒഡീഷ, മഹാരാഷ്ട്ര, കേരളം എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ അവലോകന യോഗത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
രോഗം ബാധിക്കുന്നവരുടെ എണ്ണത്തില്‍ കുറവുവരുന്നതിന്റെ അടിസ്ഥാനത്തില്‍ വിദഗ്ധര്‍ ഗുണപരമായ സൂചനകള്‍ നല്‍കുമ്പോഴും കുറച്ചു സംസ്ഥാനങ്ങളില്‍ കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്നത് ഇപ്പോഴും ആശങ്കാജനകമാണ്. കഴിഞ്ഞ ആഴ്ചയിലുണ്ടായ 80 ശതമാനം കേസുകളും 84 ശതമാനം നിര്‍ഭാഗ്യകരമായ മരണങ്ങളും ആറ് സംസ്ഥാനങ്ങളിൽ നിന്നാണ്.രണ്ടാം തരംഗം ആദ്യം റിപ്പോർട്ട് ചെയ്ത് സംസ്ഥാനങ്ങള്‍ രോഗമുക്തിയിൽ ആദ്യ ഘട്ടത്തിൽ തന്നെ സാധാരണനിലയിലാകുമെന്നായിരുന്നു വിലയിരുത്തപ്പെട്ടത്. എന്നാൽ കേരളത്തിലും മഹാരാഷ്ടയിലും വര്‍ദ്ധിച്ചുവരുന്ന കേസുകളുടെ എണ്ണം കടുത്ത ആശങ്കയ്ക്ക് കാരണമാകുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കല്യാണ പെണ്ണായി സീതാകല്യാണം താരം സൗപര്‍ണിക സുഭാഷ്; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

രണ്ടാം തരംഗത്തിന് മുമ്പ് ജനുവരി-ഫെബ്രുവരി മാസങ്ങളിലും സമാനമായ പ്രവണതകള്‍ കണ്ടിരുന്നതായി പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി. അതിനാല്‍ കേസുകള്‍ വര്‍ദ്ധിക്കുന്ന സംസ്ഥാനങ്ങളില്‍ മൂന്നാം തരംഗത്തിന്റെ സാധ്യത തടയുന്നതിന് സജീവമായ നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
Recommended Video
മൈക്രോ കണ്ടെയ്ന്റ്‌മെന്റ് സോണുകളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനോടൊപ്പം പരിശോധന, കണ്ടെത്തല്‍, ചികിത്സ, വാക്‌സിനേഷന്‍ എന്നിവ കൃത്യമായി നടപ്പാക്കണം.
കൂടുതല്‍ രോഗികളുള്ള ജില്ലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം.കൊറോണ അവസാനിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച പ്രധാനമന്ത്രി, ലോക്ക്ഡൗണിന് ശേഷം കണ്ടുവരുന്ന ചിത്രങ്ങളില്‍ അതീവ ആശങ്ക പ്രകടിപ്പിച്ചു.
യോഗത്തില്‍ പങ്കെടുക്കുന്ന പല സംസ്ഥാനങ്ങളിലും ജനസാന്ദ്രത കൂടിയ നഗരങ്ങളുള്ളതിനാല്‍ അവിടെ കൊവിഡ് മാനദണ്ഡങ്ങൾ പിന്തുടരേണ്ടതും തിരക്ക് ഒഴിവാക്കേണ്ടതിന്റെയൂം ആവശ്യകത പ്രധാനമന്ത്രി ആവർത്തിച്ചു. ജനങ്ങളില്‍ അവബോധം വ്യാപിപ്പിക്കാന്‍ രാഷ്ര്ടീയ പാര്‍ട്ടികള്‍, സാമൂഹിക സംഘടനകള്‍, സന്നദ്ധസംഘടനകള്‍ എന്നിവരോടും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.












Click it and Unblock the Notifications