എടിഎമ്മില്‍ പണം നിറക്കാന്‍ പോയ വാന്‍ ആക്രമിച്ചു; സുരക്ഷാ ജീവനക്കാരനെ വെടിവച്ചു കൊന്ന് എട്ട് ലക്ഷം മോഷ്ടിച്ചു
ന്യൂദല്‍ഹി: എ ടി എമ്മിലേക്ക് പണവുമായി പോയ വാനിലെ സുരക്ഷാ ജീവനക്കാരനെ വെടിവച്ചു കൊന്ന് മോഷണം. ദല്‍ഹിയിലെ ജഗത്പുര്‍ മേല്‍പാലത്തിനു സമീപമാണ് ഞെട്ടിക്കുന്ന സംഭവം. എ ടി എമ്മില്‍ നിറക്കാന്‍ കൊണ്ട് പോയ എട്ട് ലക്ഷം രൂപയാണ് കവര്‍ന്നത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചു മണിയോടെ ആയിരുന്നു സംഭവം.
വാനില്‍ ,സുരക്ഷാ ചുമതലയില്‍ ഉണ്ടായിരുന്ന ജയ് സിങ് എന്നയാളാണ് കൊല്ലപ്പെട്ടത്. 55 കാരനായ ഇദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഐ സി ഐ സി ഐ ബാങ്കിന്റെ എ ടി എമ്മില്‍ പണം നിറയ്ക്കാന്‍ പോകുന്നതിനിടെ ആയിരുന്നു ആക്രമണവും മോഷണവും.

എ ടി എം കിയോസ്‌കില്‍ പണം നിക്ഷേപിക്കുന്നതിനായി 4.50-നാണ് ക്യാഷ് വാന്‍ എത്തിയത്. എ ടി എമ്മില്‍ പണം നിറക്കാന്‍ വേണ്ടി വാഹനം നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. വാനിന്റെ പിന്നിലൂടെയെത്തിയ അക്രമി ജയ് സിംഗിന് നേരെ വെടിയുതിര്‍ത്ത് പണവുമായി കടന്ന് കളയുകയായിരുന്നു എന്ന് ഡെപ്യൂട്ടി കമ്മിഷണര്‍ സാഗര്‍ സിംഗ് കല്‍സി പറഞ്ഞു.
സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ സി സി ടി വി ക്യാമറകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. പ്രതികളെ തിരിച്ചറിയുന്നതിനായി ഒന്നിലധികം ടീമുകള്‍ രൂപീകരിച്ചിട്ടുണ്ടെന്നും സാഗര്‍ സിംഗ് കല്‍സി പറഞ്ഞു.
8 ലക്ഷം രൂപ കൊള്ളയടിച്ചതായാണ് പ്രാഥമികമായി മനസിലാക്കുന്നത്. പണത്തിന്റെ ലോഗ്ബുക്ക് കൈവശമുള്ള ക്യാഷ് വാനിലെ മറ്റൊരു ജീവനക്കാരനാണ് സെക്യൂരിറ്റി ഗാര്‍ഡിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അതിനാല്‍ ഇദ്ദേഹത്തിന്റെ മൊഴി എടുത്താലെ കൃത്യമായി എത്ര തുക വാനില്‍ ഉണ്ടായിരുന്നു എന്ന് മനസിലാകൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications