കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേ...പിന്നേം ക്യാഷ്‌ലെസ്സിന്റെ അര്‍ത്ഥവുമായി ജെയ്റ്റ്‌ലി; അങ്ങനെയല്ല ഇങ്ങനെയാണെന്ന് ..

കറന്‍സി രഹിത ഡിജിറ്റല്‍ ഇക്കോണമിയുടെ ഗുണങ്ങള്‍ സാധാരണക്കാര്‍ മനസ്സിലാവും. പ്രതിപക്ഷത്തിനു മാത്രമാണ് അത് മനസ്സിലാവാത്തത്.

  • By Pratheeksha
Google Oneindia Malayalam News

നോട്ട് നിരോധനത്തിലൂടെ കേന്ദ സര്‍ക്കാര്‍ ഇന്ത്യയെ കറന്‍സി രഹിത ഡിജിറ്റല്‍ ഇക്കോണമിയാക്കാനുള്ള ശ്രമം തുടങ്ങിയിട്ട് രണ്ടു മാസത്തോളമാവാറായി. എടി എമ്മുകളില്‍ മതിയായ പണം ലഭിക്കാതെ ജനങ്ങള്‍ കഷ്ടപ്പെടുമ്പോള്‍ ക്യാഷ്‌ലെസ്സ് എന്നതിനെ ഇതിനകം പണമില്ലാത്ത അവസ്ഥയായി സോഷ്യല്‍ മീഡിയയും ട്രോളന്മാരും വ്യാഖ്യാനിച്ചു കഴിഞ്ഞു.

എന്നാല്‍ ക്യാഷ്‌ലെസ്സ് എന്നതിന്റെ അര്‍ത്ഥം വീണ്ടും വ്യക്തമാക്കിയിരിക്കുകയാണ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ദില്ലിയില്‍ ഡിജിറ്റല്‍ പണമിടപാടകളെ പ്രോത്സാഹിപ്പിക്കാനായി നടത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ഡിജിറ്റല്‍ ഇടപാടുകളെ പ്രോത്സാഹിപ്പിക്കുക

ഡിജിറ്റല്‍ ഇടപാടുകളെ പ്രോത്സാഹിപ്പിക്കുക

നോട്ട് നിരോധനത്തിലൂടെ സര്‍ക്കാര്‍ മുന്നില്‍ കണ്ട പ്രധാന ലക്ഷ്യങ്ങളിലൊന്ന് ഡിജിറ്റല്‍ പണമിടപാടുകളെ പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നെന്നു ജെയ്റ്റ് ലി പറയുന്നു

ക്യാഷ്‌ലെസ് എന്നതിന്റെ അര്‍ത്ഥം

ക്യാഷ്‌ലെസ് എന്നതിന്റെ അര്‍ത്ഥം

ക്യാഷ്‌ലെസ്സ് എന്നിതിന്റെ അര്‍ത്ഥം പണമില്ലാത്ത അവസ്ഥയല്ലെന്നും കുറച്ചുപണം എന്നതാണ് അര്‍ത്ഥമാക്കുന്നതെന്നുമാണ് മന്ത്രി പറയുന്നത്. ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ദ്ധിക്കുന്നതോടെ നേരിട്ടുള്ള പണവിനിമയം കുറയും. ഇത് സുതാര്യമായ ഒരു സമ്പദ് വ്യവസ്ഥ്ക്ക് വഴിയൊരുക്കും.

സാധാരണക്കാര്‍ മനസ്സിലാക്കണം

സാധാരണക്കാര്‍ മനസ്സിലാക്കണം

കറന്‍സിരഹിത ഡിജിറ്റല്‍ ഇക്കോണമിയുടെ ഗുണങ്ങള്‍ സാധാരണക്കാര്‍ മനസ്സിലാവും. പ്രതിപക്ഷത്തിനു മാത്രമാണ് അത് മനസ്സിലാവാത്തതെന്ന് ജെയ്റ്റ് ലി ആരോപിച്ചു.

ലക്കി ഡ്രോ പദ്ധതിയെകുറിച്ച് മന്ത്രി

ലക്കി ഡ്രോ പദ്ധതിയെകുറിച്ച് മന്ത്രി

ഡിജിറ്റല്‍ പേയ്‌മെന്റ് നടത്തുന്നവര്‍ക്ക് ആഴ്ച തോറും മാസം തോറുമുള്ള ലക്കി ഡ്രോ പദ്ധതിയടക്കമുള്ളവ ഡിജിറ്റല്‍ പണമിടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയാണ്. ദക്ഷിണകൊറിയയിലുള്‍പ്പെടെ പരീക്ഷിച്ച് വിജയിച്ച ഇത്തരം പദ്ധതികള്‍ രാജ്യത്തിന്റെ ഉയര്‍ച്ചയ്ക്ക് മുതല്‍ക്കൂട്ടാകുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും ജെയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു.

ക്യാഷ്‌ലെസ്സ് ഇപ്പോഴു ക്യാഷ്‌ലെസ്സ് തന്നെ

ക്യാഷ്‌ലെസ്സ് ഇപ്പോഴു ക്യാഷ്‌ലെസ്സ് തന്നെ

ക്യാഷ്‌ലെസ്സിന്റെ അര്‍ത്ഥം പണമില്ലാത്ത അവസ്ഥയല്ലെന്നു മന്ത്രി പറയുന്നുണ്ടെങ്കിലും ഇപ്പോളും ആവശ്യത്തിനു പണം ലഭിക്കാതെ ജനങ്ങള്‍ വലയുകയാണെന്നതാണ് വാസ്തവം.

English summary
Union finance minister Arun Jatiley said on Sunday that a less-cash economy is in the interest of everyone+ and it will help in creating a cleaner economy in future.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X