കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാവേരി തര്‍ക്കം: സുപ്രീം കോടതി വിധി ഇന്ന് 2 മണിക്ക്.. എന്തും സംഭവിക്കാം.... ബെംഗളൂരുവില്‍ 144!

  • By Muralidharan
Google Oneindia Malayalam News

ദില്ലി/ബെംഗളൂരു: കാവേരി നദീജല തര്‍ക്കത്തില്‍ സുപ്രീം കോടതി ഇന്ന് (സെപ്തംബര്‍ 27 ചൊവ്വാഴ്ച) വാദം കേള്‍ക്കും. തമിഴ്നാടിന് വെള്ളം വിട്ടുകൊടുക്കണമെന്ന വിധിയെ ചോദ്യം ചെയ്താണ് കര്‍ണാടക സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. സുപ്രീം കോടതി വിധി കര്‍ണാടക അനുസരിക്കണമെന്നാണ് തമിഴ്‌നാടിന്റെ ആവശ്യം. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സുപ്രീം കോടതി വാദം കേള്‍ക്കുക.

Read Also: കോടതിക്കും വഴങ്ങില്ല... കാവേരി വെള്ളം കുടിക്കാന്‍ മാത്രം: കര്‍ണാടക ഒറ്റക്കെട്ടായി പ്രമേയം പാസാക്കി!

കാവേരി തര്‍ക്കം സുപ്രീം കോടതി പരിഗണിക്കുന്ന സാഹചര്യത്തില്‍ കനത്ത ബന്തവസ്സാണ് കര്‍ണാടകയില്‍ ഒരുക്കിയിരിക്കുന്നത്. ബെംഗളൂരു നഗരത്തില്‍ 144 പ്രഖ്യാപിച്ചിട്ടുണ്ട്. മണ്ഡ്യയിലും മൈസൂരിലും 144നൊപ്പം കനത്ത സുരക്ഷാ സംവിധാനങ്ങളും ഏര്‍പ്പാടാക്കിയിട്ടുണ്ട്. എന്നാല്‍ ഇതൊന്നും പൊതുജീവിതത്തെ ബാധിക്കില്ല എന്ന് സിറ്റി പോലീസ് ഉറപ്പുനല്‍കുന്നു.

കര്‍ണാടകയുടെ വാദം

കര്‍ണാടകയുടെ വാദം

സുപ്രീം കോടതി വിധി അനുസരിച്ച് തമിഴ്‌നാടിന് വിട്ടുകൊടുക്കാനായി കാവേരി നദിയില്‍ ഇനി വെള്ളമില്ല എന്നാണ് കര്‍ണാകയുടെ വാദം. നാല് റിസര്‍വോയറുകളിലുമായി 26.5 ടി എം സി വെള്ളം മാത്രമേയുള്ളൂ. കാവേരിയില്‍ നിന്നുമുള്ള വെള്ളം ഇനി കുടിക്കാന്‍ മാത്രമേ ഉപയോഗിക്കൂ.

കോടതി വിധി ഇങ്ങനെ

കോടതി വിധി ഇങ്ങനെ

തമിഴ്നാട്ടിന് സെപ്തംബര്‍ 31 വരെ ദിവസവും 3000 ഘനയടി വെള്ളം വിട്ടുകൊടുക്കാനാണ് കാവേരി മേല്‍നോട്ട സമിതി കര്‍ണാടകയോട് നിര്‍ദേശിച്ചത്. തൊട്ടടുത്ത ദിവസം ഹര്‍ജി പരിഗണിച്ചുകൊണ്ട് സുപ്രീം കോടതി ഇത് 6000 ഘനയടിയാക്കി. രണ്ട് സംസ്ഥാനങ്ങളും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ സമവായം ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് കോടതി ഈ തീരുമാനങ്ങളിലെത്തിയത്.

തമിഴ്‌നാട് പറയുന്നത്

തമിഴ്‌നാട് പറയുന്നത്

സുപ്രീം കോടതി പറഞ്ഞത് പ്രകാരം കര്‍ണാടക വെള്ളം വിട്ടുതന്നില്ല എന്നാണ് തമിഴ്‌നാട് പറയുന്നത്. സുപ്രീം കോടതി നിര്‍ദേശിച്ചത് പ്രകാരം സെപ്തംബര്‍ 31 വരെ തങ്ങള്‍ക്ക് വെള്ളം കിട്ടേണ്ടതാണ്. അത് കിട്ടിയിട്ടില്ല. ഇത് കര്‍ണാടകം എത്രയും വേഗം നടപ്പാക്കണം.

വെള്ളം തരാം

വെള്ളം തരാം

തമിഴ്‌നാടിന് വെളളം കൊടുക്കേണ്ട എന്ന് കര്‍ണാടക തീരുമാനിച്ചത് വെള്ളം ഇല്ലാത്തത് കൊണ്ടാണ്. കുടിക്കാന്‍ മാത്രമുള്ള വെള്ളമേ കാവേരിയില്‍ ഉള്ളൂ. ഡിസംബര്‍ മുതല്‍ വെള്ളം വിട്ടുതരാം എന്നാണ് തമിഴ്‌നാടിനോട് കര്‍ണാടക പറയുന്നത്.

ബെംഗളൂരു സാധാരണ പോലെ

ബെംഗളൂരു സാധാരണ പോലെ


കാവേരി വിഷയത്തില്‍ സുപ്രീം കോടതി വാദം കേള്‍ക്കാനിരിക്കേ ബെംഗളൂരുവിലെ ജനജീവിതം സാധാരണ പോലെയാണ്. ബി എം ടി സി, കെ എസ് ആര്‍ ടി സി ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്, സ്‌കൂളുകളും ഓഫീസുകളും തുറന്നു പ്രവര്‍ത്തിക്കുന്നു. സുപ്രീം കോടതി ഇന്ന് വിധി പറഞ്ഞാല്‍ അതിനെ ആശ്രയിച്ചിരിക്കും നഗരത്തിലെ കാര്യങ്ങള്‍.

English summary
In Karnataka and Tamil Nadu all people would be glued to the proceedings in the Supreme Court which will hear the Cauvery issue at 2 pm on Tuesday. With Karnataka resolving to release water only for its drinking needs, a confrontation is expected in the Supreme Court.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X