'റെയില്‍ നീര്‍' തട്ടിപ്പ്: സിബിഐ റെയ്ഡില്‍ പിടിച്ചത് 20 കോടി... എന്താണ് തട്ടിപ്പ്?
ദില്ലി: റെയില്‍വേ സ്റ്റേഷനുകളില്‍ ഇപ്പോള്‍ ഒരു ലിറ്റര്‍ കുപ്പി വെള്ളത്തിന് വില 15 രൂപയാണ്. പുറത്തിറങ്ങിയാല്‍ അത് 20 രൂപയാകും. എന്തായാലും തീവണ്ടിയാത്രക്കാര്‍ക്ക് ഈ വിലക്കുറവ് ഒരു ആശ്വാസമാണ്.
റെയില്‍വേയ്ക്ക് തന്നെയാണ് ഇക്കാര്യത്തില്‍ നന്ദി പറയേണ്ടത്. കാരണം 'റെയില്‍ നീര്‍' എന്ന പേരില്‍ റെയില്‍വേ തന്നെ കുപ്പിവെള്ളം ഉത്പാദിപ്പിയ്ക്കാന്‍ തുടങ്ങിയപ്പോഴാണല്ലോ ഈ മാറ്റം ഉണ്ടായത്.

എന്നാല്‍ എന്ത് മാറ്റമുണ്ടാക്കിയാലും അതെല്ലാം നശിപ്പിയ്ക്കാന്‍ ചില തട്ടിപ്പുകാരുണ്ടാകും. റെയില്‍വേയിലും അത് തന്നെയാണ് സംഭവിച്ചത്. പ്രീമിയം തീവണ്ടികളായ രാജധാനി, ജനശതാബ്ദി തുടങ്ങിയവയില്‍ റെയില്‍ നീര്‍ മാത്രമേ വിതരണം ചെയ്യാന്‍ പാടുള്ളൂ എന്നാണ് ചട്ടം.
എന്നാല്‍ ഉന്നത റെയില്‍വേ ഉദ്യോഗസ്ഥരുടെ പിന്തുണയോടെ സ്വകാര്യ കച്ചവടക്കാര്‍ വിലയും നിലവാരവും കുറഞ്ഞ കുപ്പിവെള്ളമാണ് വിതരണം ചെയ്തത്. റെയില്‍ നീര്‍ കുപ്പിയ്ക്ക് 10.50 രൂപയ്ക്കാണ് സ്വകാര്യ കച്ചവടക്കാര്‍ക്ക് റെയില്‍വേ നല്‍കുന്നത്. ഇത് യാത്രക്കാര്‍ക്ക് വില്‍ക്കുന്നത് 15 രൂപയ്ക്കും.
എന്നാല്‍ കച്ചവടക്കാര്‍ ചെയ്തത് വേറെ കാര്യമാണ്. വിപണിയില്‍ അഞ്ച് രൂപയ്ക്കും ഏഴ് രൂപയ്ക്കും കിട്ടുന്ന കുപ്പിവെള്ളം വാങ്ങി 15 രൂപയ്ക്ക് തീവണ്ടികളില്‍ വിറ്റു. അപ്പോള്‍ നഷ്ടം റെയില്‍വേയ്ക്കും യാത്രക്കാര്‍ക്കും. സ്വകാര്യ കച്ചവടക്കാര്‍ക്ക് ഇരട്ടിയിലധികം ലാഭവും.
പ്രീമിയം തീവണ്ടികളില്‍ വില്‍ക്കാല്‍ റെയില്‍ നീര്‍ കച്ചവടക്കാര്‍ ഏറ്റെടുക്കാത്ത സ്ഥിതി വന്നപ്പോഴാണ് അന്വേഷണം വരുന്നത്. ഇതേത്തുടര്‍ന്ന് രണ്ട് മുന്‍ റെയില്‍വേ ഉദ്യോഗസ്ഥരുടെ വീടുകളിലും ഏഴ് സ്വകാര്യ സ്ഥാപനങ്ങളുമായ ബന്ധപ്പെട്ട വീടുകളിലും ഓഫീസുകളിലും സിബിഐ റെയ്ഡ് നടത്തി. 20 കോടി രൂപയാണ് ഒരു സ്വകാര്യ കമ്പനി ഉടമയുടെ വീട്ടില്‍ നിന്ന് പിടിച്ചൈടുത്തത്.
ഉത്തര റെയില്‍വേയില്‍ ചീഫ് കൊമേഴ്‌സ്യല്‍ മാനേജര്‍മാരായിരുന്ന എംഎസ് ചാലിയ, സന്ദീപ് സിലാസ് എന്നിവരുടെ വസതികളിലായിരുന്നു റെയ്ഡ്.












Click it and Unblock the Notifications