Get Updates
Get notified of breaking news, exclusive insights, and must-see stories!

കർഷക സമരത്തിനിടെ പഞ്ചാബില്‍ ഭക്ഷ്യ സംഭരണ ശാലകളില്‍ സിബിഐ റെയ്ഡ്

ദില്ലി; വിവാദ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ സമരം നടത്തുന്നതിനിടെ ഭക്ഷ്യ സംഭരണ ശാലകൾ സിബിഐ റെയ്ഡ്. പഞ്ചാബിലേയും ഹരിയാനയിലേയും ഭക്ഷ്യ സംരക്ഷണ ശാലകളിലാണ് റെയ്ഡ് നടന്നത്. രണ്ട് സംസ്ഥാനങ്ങളിലേയും 45 കേന്ദ്രങ്ങളിലായിരുന്നു റെയ്ജ്. കഴിഞ്ഞ ദിവസം രാത്രി മുതലാണ് സിബിഐ റെയ്ഡ് നടത്തുന്നത്. അര്‍ദ്ധ സൈനിക വിഭാഗങ്ങളുടെ സഹായത്തോടെയാണ് റെയ്ഡ്.

cbi

പഞ്ചാബ് ഗ്രെയിൻസ് പ്രൊക്യുർമെന്റ് കോർപ്പറേഷൻ ), പഞ്ചാബ് വെയർഹൗസിംഗ്, ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എഫ്‌സിഐ) എന്നിവ ഉൾപ്പെടുന്നതാണ് ഗോഡൗണുകളിലാണ് റെയ്ഡ്.അതേസമയം ഏതൊക്കെ സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നതെന്ന കാര്യം വ്യക്കമല്ല. 2019-20, 2020-21 കാലയളവിൽ സംഭരിച്ച ഗോതമ്പിന്റെയും അരിയുടെയും സാമ്പിളുകൾ പരിശോധനയ്ക്കായി പിടിച്ചെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. റെയ്ഡ് ചെയ്ത 35 ഓളം പ്രദേശങ്ങൾ പഞ്ചാബിലാണ് . ബാക്കിയുള്ള ഹരിയാനയിലും.

ശേഖരിച്ച് വെച്ച ധാന്യങ്ങളുടെ ഗുണനിലവാരം അളക്കുന്നതിനായുള്ള പരിശോധനകള്‍ ഉടൻ തന്നെ ആരംഭിക്കുമെന്ന് നേരത്തേ ഒരു അഭിമുഖത്തിൽ കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞിരുന്നു. അതേസമയം ഏതാനും വർഷങ്ങൾക്കുമുമ്പ് സിബിഐ സമാനമായ റെയ്ഡുകൾ നടത്തിയിരുന്നുവെന്നും ഇപ്പോൾ ഏതെങ്കിലും പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാകാം റെയ്ഡെന്നും ചില ഉന്നതവൃത്തങ്ങൾ പറഞ്ഞു.

റിപബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിയ്ക്ക് ശേഷം സമരക്കാർക്കെതിരെ കേന്ദ്രം നിലപാട് ശക്തമാക്കിയതിന് പിന്നാലെയാണ് റെയ്ഡ് എന്നതും ശ്രദ്ധേമാണ്. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കർഷക സംഘടനകളുമായി തുടർന്ന് ചർച്ച നടത്തുന്ന കാര്യത്തിൽ ഉപാധികൾ വെക്കാനാണ് കേന്ദ്രത്തിന്റെ തിരുമാനം എന്നാണ് റിപ്പോർട്ട്. ഉപാധികൾ അംഗീകരിച്ചാൽ മാത്രം ചർച്ച എന്ന നിലപാടും കേന്ദ്രം മുന്നോട്ട് വെച്ചേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+