കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രീയ പ്രതിസന്ധിക്കിടെ സിബിഐ സംഘം ജയ്പൂരിൽ: അശോക് ഗെലോട്ടിന്റെ സഹായിയെ ചോദ്യം ചെയ്തു

  • By Desk
Google Oneindia Malayalam News

ജയ്പൂർ: രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടെ അശോക് ഗെലോട്ടിന്റെ സഹായിയെ ചോദ്യം ചെയ്ത് സിബിഐ. മെയ് മാസത്തിൽ പോലീസ് ഉദ്യോഗസ്ഥൻ വിഷ്ണുദത്ത് വിഷ്ണോ മരിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് പോലീസ് രാജസ്ഥാൻ മുഖ്യമന്ത്രി ദേവറാം സേനിയെ ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ മാസം കേസ് രാജസ്ഥാൻ സർക്കാർ കേസ് സിബിഐയ്ക്ക് കൈമാറിയതിന് പിന്നാലെയാണ് സിബിഐ സംഘം അന്വേഷണം ഊർജ്ജിതമാക്കിയിട്ടുള്ളത്.

കൈവിട്ട കളിക്ക് കോൺഗ്രസ്; ബിജെപി എംഎൽഎമാർ മറിയും!അടുത്ത നിയമസഭ യോഗം സത്യപ്രതിജ്ഞ കഴിഞ്ഞെന്ന്കൈവിട്ട കളിക്ക് കോൺഗ്രസ്; ബിജെപി എംഎൽഎമാർ മറിയും!അടുത്ത നിയമസഭ യോഗം സത്യപ്രതിജ്ഞ കഴിഞ്ഞെന്ന്

സിബിഐ സംഘം ജയ്പൂരിൽ

സിബിഐ സംഘം ജയ്പൂരിൽ

രാജസ്ഥാനിൽ കോൺഗ്രസ് സർക്കാരിനെതിരെ മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് ഉയർത്തിയ പ്രതിസന്ധിക്കിടെയാണ് കേന്ദ്ര ഏജൻസി മെയിൽ പോലീസ് ഉദ്യോഗസ്ഥൻ മരിച്ച കേസിലെ അന്വേഷണം ഊർജ്ജിതമാക്കുന്നത്. സച്ചിൻ പൈലറ്റ് അശോക് ഗെലോട്ടിനെതിരെ തിരിയുകയും വിപ്പ് ലംഘിച്ച് നിയമകക്ഷി യോഗങ്ങളിൽ നിന്ന് തുടർച്ചയായി വിട്ടുനിൽക്കുകയും ചെയ്തതോടെ രാജസ്ഥാൻ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും രാജസ്ഥാൻ കോൺഗ്രസിന്റെ തലപ്പത്ത് നിന്നും സച്ചിൻ പൈലറ്റിനെ നീക്കിയിരുന്നു.

 ഓഫീസിലേക്ക് വിളിപ്പിച്ചു

ഓഫീസിലേക്ക് വിളിപ്പിച്ചു

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ ഒഎസ്ഡി ദേവറാം സേനിയെ ജയ്പൂരിലെ സിബിഐ ഓഫീസിലേക്ക് വിളിപ്പിച്ചാണ് ചോദ്യം ചെയ്യുന്നത്. പോലീസ് ഉദ്യോഗസ്ഥന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി സേനിയുടെ മൊഴി രേഖപ്പെടുത്തുന്നതിനായി സിബിഐയുടെ സ്പെഷ്യൽ ക്രൈം യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് ദില്ലിയിൽ നിന്ന് ജയ്പൂരിലെത്തിയിട്ടുള്ളത്.

 കൃഷ്ണ പൂനിയയ്ക്കെതിരെ ആരോപണം

കൃഷ്ണ പൂനിയയ്ക്കെതിരെ ആരോപണം

മെയ് 23ന് ചുരു ജില്ലയിലെ ഔദ്യോഗിക വസതിയിലാണ് പോലീസ് ഉദ്യോഗസ്ഥനായിരുന്ന വിഷ്ണുദത്ത് വിഷ്ണോയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ മാസമാണ് രാജസ്ഥാൻ സർക്കാർ കേസ് അന്വേഷണം സിബിഐക്ക് കൈമാറിയിട്ടുള്ളത്. സംഭവത്തിൽ രാജസ്ഥാൻ പോലീസിനെതിരെ സഹോദരൻ ഒരു പരാതിയും നൽകിയിരുന്നു. രാജസ്ഥാൻ പോലീസിൽ നിന്നുള്ള സമ്മർദ്ദമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് സഹോദരൻ പരാതിയിൽ ഉന്നയിക്കുന്ന ആരോപണം.

Recommended Video

cmsvideo
Ashok Gehlot: Sachin Pilot was ‘worthless, meaningless’ | Oneindia Malayalam
 മൂന്ന് മണിക്കൂർ സിബിഐയ്ക്കൊപ്പം

മൂന്ന് മണിക്കൂർ സിബിഐയ്ക്കൊപ്പം

കോൺഗ്രസ് എംഎൽഎ കൃഷ്ണ പൂനിയയാണ് പോലീസ് ഉദ്യോഗസ്ഥനെ സമ്മർദ്ദത്തിലാക്കിയതെന്നാണ് പ്രതിക്ഷത്തുള്ള ബിജെപിയും മായാവതിയുടെ ബിഎസ്പിയും ഉന്നയിക്കുന്ന ആരോപണം. എന്നാൽ തനിക്കെതിരെയുള്ള ആരോപണം തള്ളിക്കൊണ്ട് കൃഷ്ണ പൂനിയ തന്നെ രംഗത്തെത്തിയിട്ടുണ്ട്.

രണ്ട് തവണ വിളിപ്പിച്ചു

രണ്ട് തവണ വിളിപ്പിച്ചു

തിങ്കളാഴ്ച സിബിഐ ഉദ്യോഗസ്ഥർ മൂന്ന് മണിക്കൂറോളമാണ് കേസുമായി ബന്ധപ്പെട്ട് പൂനിയയെ ചോദ്യം ചെയ്തത്. 2013ലെ ഒളിംപിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത കൃഷ്ണ പൂനിയ അതേ വർഷം തന്നെയാണ് രാഷ്ട്രീയ പ്രവേശം നടത്തുന്നതും. നിലവിൽ സച്ചിൻ പൈലറ്റിനൊപ്പം ജയ്പൂരിലെ ഹോട്ടലിൽ കഴിയുന്ന സംഘത്തിലാണ് കൃഷ്ണ പൂനിയയുള്ളത്.

English summary
CBI team questions Ashok Gehlot's OSD over Rajastan police officer's suicide
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X