ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണം പൈലറ്റിന്റെ പിഴവ് കാരണം, അന്വേഷണത്തില്‍ കണ്ടെത്തിയത് ഇക്കാര്യങ്ങള്‍
ദില്ലി: സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ മരണത്തിന് കാരണമായ ഹെലികോപ്ടര്‍ അപകടത്തിന് വഴിവെച്ചത് പൈലറ്റിന്റെ പിഴവാണെന്ന് അന്വേഷണ സമിതി. ഈ വിഷയം അന്വേഷണത്തില്‍ നിന്നാണ് പ്രാഥമിക വിവരങ്ങള്‍ ലഭിച്ചത്. റാവത്തിന്റെ ഹെലികോപ്ടര്‍ സഞ്ചരിച്ച മേഖലയില്‍ കാലാവസ്ഥാ സാഹചര്യങ്ങള്‍ മോശമായിരുന്നു. പെട്ടെന്നാണ് സഞ്ചാര പാത ആകെ ഇരുട്ട് മൂടിയത്. മേഘങ്ങള്‍ മൂടിയത് കാരണം പൈലറ്റിന് ഒന്നും കാണാന്‍ കഴിഞ്ഞില്ലെന്നും ഇത് ദുരന്തത്തിലേക്ക് എത്തിച്ചുവെന്നുമാണ് കണ്ടെത്തല്‍. അതുവരെ യാതൊരു കുഴപ്പവും ഇല്ലാതെ പോയിരുന്ന ഹെലികോപ്ടറിന് നിയന്ത്രണം തെറ്റിയത് അതുകൊണ്ടാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹെലികോപ്ടറിലെ ഡാറ്റ റെക്കോര്‍ഡര്‍ പരിശോധിച്ചപ്പോഴാണ് ഈ വിവരങ്ങള്‍ ലഭിച്ചത്. കോക്പിറ്റ് വോയ്‌സ് റെക്കോര്‍ഡില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അന്വേഷണ സംഘങ്ങള്‍ നിരവധി ദൃക്‌സാക്ഷികളെ ഈ വിഷയത്തില്‍ ചോദ്യം ചെയ്തിരുന്നു. അവരെല്ലാം സംഭവത്തെ കുറിച്ച് വിശദീകരിച്ചിരുന്നു. ഇതില്‍ നിന്നെല്ലാം എന്താണ് അപകടത്തിന്റെ കാരണമെന്ന് കണ്ടെത്താന്‍ സാധിച്ചിരുന്നു. നിയന്ത്രണം വിടാതെ തന്നെ ഹെലികോപ്ടര്‍ അപകമുണ്ടാവുന്ന അവസ്ഥയാണ് ഇതിലൂടെ സംഭവിച്ചിരിക്കുന്നത്. പൂര്‍ണ നിയന്ത്രണത്തിലായിരുന്ന ഹെലികോപ്ടര്‍ മേഘങ്ങള്‍ മൂടിയത് കാരണം യാത്ര തടസ്സപ്പെടുന്നതിന് കാരണമായെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടെങ്കിലും, ആ സൈനിക സംഘത്തിന് ഇതിനെ നിയന്ത്രിക്കാനുള്ള ശേഷിയുണ്ടായിരുന്നു. എന്നാല്‍ ഇത്തരം കാലാവസ്ഥാ പ്രശ്‌നങ്ങളെ നേരിടാന്‍ പൈലറ്റ് ഒരുങ്ങിയിരുന്നില്ല. തമിഴ്‌നാട്ടില്‍ വെച്ചാണ് ജനറല്‍ റാവത്തിന്റെ ഹെലികോപ്ടര്‍ അപകട്ടില്‍പ്പെട്ടത്. കോയമ്പത്തൂരില്‍ നിന്ന് വെല്ലിംഗ്ടണിലെ സൈനിക കേന്ദ്രത്തിലേക്കുള്ള യാത്രയ്ക്കിടയിലാണ് അപടകമുണ്ടായത്. ഡിസംബര്‍ ഒന്‍പതിനായിരുന്നു സംഭവം. അദ്ദേഹത്തിന്റെ ഭാര്യ മധുലികയും ഈ അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. ജനറല്‍ റാവത്തിന്റെ ഈ വിയോഗം സര്‍ക്കാരിനെ അടക്കം ഞെട്ടിച്ചിരുന്നു.
ഇതേ തുടര്‍ന്നാണ് അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. എങ്ങനെയാണ് യഥാര്‍ത്ഥ മരണം സംഭവിച്ചതെന്ന് കണ്ടെത്തുകയായിരുന്നു പ്രധാന ലക്ഷ്യം. റാവത്തിനെയും ഭാര്യയെയും കൂടാതെ പതിനൊന്ന് പേര്‍ ഈ ഹെലികോപ്ടറിലുണ്ടായിരുന്നു. എല്ലാവരും കൊല്ലപ്പെട്ടു. അദ്ഭുതകരമായി ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് അപകടത്തില്‍ രക്ഷപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് പരിക്ക് വഷളാവുകയും, മരണത്തിന് കീഴടങ്ങുകയുമായിരുന്നു. എയര്‍ മാര്‍ഷല്‍ മാനവേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. രാജ്യത്ത ഏറ്റവും മികച്ച ഹെലികോപ്ടറാണ് അദ്ദേഹം. അതേസമയം അട്ടിമറി, മെക്കാനിക്കല്‍ പ്രശ്‌നങ്ങള്‍, എന്നിവയ്ക്ക് സാധ്യതയില്ലെന്നും പഠനം കണ്ടെത്തിയിട്ടുണ്ട്.












Click it and Unblock the Notifications