കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്ക ഗാന്ധിക്ക് ഉഗ്രന്‍ പണി കൊടുത്ത് കേന്ദ്രം; ബംഗ്ലാവ് ഒഴിയാന്‍ നിര്‍ദേശം, ഇല്ലെങ്കില്‍ നടപടി

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയോട് ദില്ലിയിലെ സര്‍ക്കാര്‍ ബംഗ്ലാവ് ഒഴിയാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. ആഗസ്റ്റ് ഒന്നിന് മുമ്പ് ബംഗ്ലാവ് ഒഴിയണം എന്നാണ് നോട്ടീസില്‍ പറയുന്നത്. കേന്ദ്ര നഗരകാര്യ- ഭവന മന്ത്രാലയമാണ് നോട്ടീസ് നല്‍കിയത്. ലോധി റോഡിലെ അതീവ സുരക്ഷയുള്ള മേഖലയിലാണ് പ്രിയങ്ക ഗാന്ധിയുടെ ബംഗ്ലാവുള്ളത്.

പ്രിയങ്കയുടെ എസ്പിജി സുരക്ഷ അടുത്തിടെ കേന്ദ്രസര്‍ക്കാര്‍ എടുത്തുമാറ്റിയിരുന്നു. ആഗസ്റ്റ് ഒന്നിന് ശേഷവും ഒഴിഞ്ഞില്ലെങ്കില്‍ പിഴയീടാക്കുമെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും കേന്ദ്രം അറിയിച്ചു. വിശദാംശങ്ങള്‍ ഇങ്ങനെ...

ഒരുമാസത്തിനകം ഒഴിയണം

ഒരുമാസത്തിനകം ഒഴിയണം

പ്രിയങ്ക ഗാന്ധിക്ക് ലോധി റോഡിലെ 6ബി ഹൗസിലേക്കുള്ള അലോട്ട്‌മെന്റ് ഇന്ന് മുതല്‍ കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിച്ചിരിക്കുകയാണ്. ഒരുമാസത്തിനകം ഒഴിഞ്ഞു പോകണമെന്നാണ് നിര്‍ദേശം. ആഗസ്റ്റ് ഒന്നിന് ശേഷവും ഒഴിഞ്ഞില്ലെങ്കില്‍ കടുത്ത പിഴയീടാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

Recommended Video

cmsvideo
Aiims nurse's discussion with Rahul Gandhi | Oneindia Malayalam
എസ്പിജി സുരക്ഷ പിന്‍വലിച്ചു

എസ്പിജി സുരക്ഷ പിന്‍വലിച്ചു

പ്രിയങ്ക ഗാന്ധിയുടെ എസ്പിജി സുരക്ഷ അടുത്തിടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം എടുത്തു മാറ്റിയിരുന്നു. നിലവില്‍ ഇസഡ് പ്ലസ് സുരക്ഷയാണ് നല്‍കുന്നത്. സിആര്‍പിഎഫ് സൈനികരുടെ സുരക്ഷയാണിത്. ഈ സുരക്ഷയുള്ളവര്‍ക്ക് സര്‍ക്കാരിന്റെ ബംഗ്ലാവ് ഉപയോഗിക്കാന്‍ വകുപ്പില്ലെന്നാണ് ഭവന കാര്യ മന്ത്രാലയം അറിയിച്ചത്.

ഗാന്ധി കുടുംബത്തിന് എസ്പിജിയില്ല

ഗാന്ധി കുടുംബത്തിന് എസ്പിജിയില്ല

കഴിഞ്ഞ നവംബറിലാണ് ഗാന്ധി കുടുംബത്തിന്റെ എസ്പിജി സുരക്ഷ കേന്ദ്ര ആഭ്യന്തര മന്ത്രാലയം എടുത്തുകളഞ്ഞത്. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ എല്ലാം എസ്പിജി സുരക്ഷ ഒഴിവാക്കിയിട്ടുണ്ട്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനും എസ്പിജി സുരക്ഷ ഒഴിവാക്കി. ഇവര്‍ക്കെല്ലാം ഇസഡ് പ്ലസ് സുരക്ഷയാണ് ഇപ്പോള്‍ നല്‍കുന്നത്.

1997 മുതല്‍ പ്രിയങ്ക

1997 മുതല്‍ പ്രിയങ്ക

1997ലാണ് പ്രിയങ്കാ ഗാന്ധിക്ക് ലോധി റോഡിലെ ബംഗ്ലാവ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത്. എസ്പിജി സുരക്ഷ നല്‍കിയതിന് പിന്നാലെയായിരുന്നു ഇത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള സുരക്ഷാ കാര്യ സമിതിയുടെ തീരുമാന പ്രകാരം എസ്പിജി സുരക്ഷ കഴിഞ്ഞ വര്‍ഷം എടുത്തുകളഞ്ഞിരുന്നു.

എസ്പിജി വരാന്‍ കാരണം

എസ്പിജി വരാന്‍ കാരണം

മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് 1985ല്‍ എസ്പിജി രൂപീകരിച്ചത്. പ്രധാനമന്ത്രിയുടെയും അടുത്ത കുടുംബാംഗങ്ങളുടെയും സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടിയായിരുന്നു ഇത്. രാജീവ് ഗാന്ധി കൊല്ലപ്പെട്ട ശേഷം മുന്‍ പ്രധാനമന്ത്രിയുടെ കുടുംബാംഗങ്ങള്‍ക്കും എസ്പിജി സുരക്ഷ നല്‍കാന്‍ തുടങ്ങി. മോദി സര്‍ക്കാര്‍ ഈ തീരുമാനം പിന്‍വലിക്കുകയായിരുന്നു.

ഞെട്ടിക്കുന്ന റിപോര്‍ട്ട്; ഇന്ത്യയെ നോട്ടമിട്ട് പാകിസ്താന്‍, 20000 സൈനികരെ അതിര്‍ത്തിയില്‍ ഇറക്കിഞെട്ടിക്കുന്ന റിപോര്‍ട്ട്; ഇന്ത്യയെ നോട്ടമിട്ട് പാകിസ്താന്‍, 20000 സൈനികരെ അതിര്‍ത്തിയില്‍ ഇറക്കി

ബിജെപിയുടെ കിടിലന്‍ നീക്കം; കോണ്‍ഗ്രസ് സഖ്യം മൂക്കുംകുത്തി വീഴും... വേറിട്ട രാഷ്ട്രീയ നീക്കങ്ങള്‍ബിജെപിയുടെ കിടിലന്‍ നീക്കം; കോണ്‍ഗ്രസ് സഖ്യം മൂക്കുംകുത്തി വീഴും... വേറിട്ട രാഷ്ട്രീയ നീക്കങ്ങള്‍

കൂട്ടപ്പൊരിച്ചിലിനിടെ കോണ്‍ഗ്രസിന് ജയം; ബിജെപി അംഗങ്ങള്‍ കൂറുമാറി, കൂടെ ജെഡിഎസും സ്വതന്ത്രനുംകൂട്ടപ്പൊരിച്ചിലിനിടെ കോണ്‍ഗ്രസിന് ജയം; ബിജെപി അംഗങ്ങള്‍ കൂറുമാറി, കൂടെ ജെഡിഎസും സ്വതന്ത്രനും

English summary
Center Directs to Priyanka Gandhi To Vacate Government Bungalow in Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X