Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്രത്തിന്റെ അപ്രതീക്ഷിത യൂടേണ്‍; ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ല് നാളെ അവതരിപ്പിക്കില്ല

ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ല് നാളെ ലോക്‌സഭയില്‍ അവതരിപ്പിക്കില്ല. എം പിമാര്‍ക്ക് നല്‍കിയ കാര്യപരിപാടികളുടെ പട്ടികയില്‍ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ല് അവതരണമില്ല. 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' എന്നതുമായി ബന്ധപ്പെട്ട ബില്ലുകള്‍ ലോക്സഭയില്‍ അവതരിപ്പിക്കുന്നത് ധനവിനിയോഗ നടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ സര്‍ക്കാര്‍ മാറ്റിവച്ചതായി വൃത്തങ്ങള്‍ അറിയിച്ചു.

ഭരണഘടന (129-ാം ഭേദഗതി) ബില്‍, കേന്ദ്രഭരണ പ്രദേശങ്ങളുടെ നിയമങ്ങള്‍ (ഭേദഗതി) ബില്‍) എന്നി തിങ്കളാഴ്ച ലോക്സഭയില്‍ അവതരിപ്പിക്കും എന്നായിരുന്നു വിവരം. എന്നാല്‍ ലോക്സഭാ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ കാര്യപരിപാടികളുടെ പുതുക്കിയ പട്ടികയില്‍ തിങ്കളാഴ്ചത്തെ അജണ്ടയില്‍ ഈ രണ്ട് ബില്ലുകളുമില്ല. ലിസ്റ്റ് ചെയ്ത ഗ്രാന്റുകള്‍ക്കായുള്ള അനുബന്ധ ആവശ്യങ്ങളുടെ ആദ്യ ബാച്ച് സഭ പാസാക്കിയ ശേഷം ഈ ആഴ്ച അവസാനം ബില്ലുകള്‍ കൊണ്ടുവരും എന്നാണ് വിവരം.

One Nation One Election

എന്നിരുന്നാലും, ലോക്സഭാ സ്പീക്കറുടെ അനുമതിയോടെ 'സപ്ലിമെന്ററി ലിസ്റ്റ് ഓഫ് ബിസിനസ്' വഴി സര്‍ക്കാരിന് ഏത് സമയത്തും നിയമനിര്‍മ്മാണ അജണ്ട പാര്‍ലമെന്റിലേക്ക് കൊണ്ടുവരാന്‍ കഴിയും. ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട രണ്ട് ബില്ലുകള്‍ നടപടിക്രമങ്ങളുടെ ചട്ടങ്ങള്‍ അനുസരിച്ച് കഴിഞ്ഞയാഴ്ച അംഗങ്ങള്‍ക്കിടയില്‍ വിതരണം ചെയ്തിരുന്നു.

2034 മുതല്‍ ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താനുള്ള വ്യവസ്ഥകളുമായാണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്‍ തയ്യാറാക്കിത്. ഭരണഘടന അനുച്ഛേദം 83 ഉം, 172 ഉം ഭേദഗതി ചെയ്തുള്ള ബില്ലും, കേന്ദ്ര ഭരണ പ്രദേശങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് ഭേദഗതി ബില്ലുമാകും ഇതിന്റെ ഭാഗമായി അവതരിപ്പിക്കുക എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.

ഒറ്റ ഘട്ടമായി തിരഞ്ഞെടുപ്പ് നടക്കണമെങ്കില്‍ നിയമസഭകളുടെ കാലാവധി വെട്ടി ചുരുക്കേണ്ടി വരും. ഇക്കാര്യം ബില്ലില്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടുമുണ്ട്. ആദ്യ ഘട്ടത്തില്‍ ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താനും പിന്നീട് തദ്ദേശ തിരഞ്ഞെടുപ്പുകള്‍ കൂടി അതില്‍ ഉള്‍പ്പെടുത്താനുമാണ് ബില്ലില്‍ നിര്‍ദേശിച്ചിരിക്കുന്നത്. അതേസമയം ബില്ല് പാസാക്കുക കേന്ദ്ര സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം എളുപ്പമല്ല.

ഭരണഘടന ഭേദഗതി അംഗീകരിക്കാന്‍ പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിന്റെ പിന്തുണ വേണം. നിലവിലെ ലോക്‌സഭയില്‍ എന്‍ഡിഎയ്ക്ക് പ്രതിപക്ഷത്തിന്റെ പിന്തുണ കൂടി ഉണ്ടെങ്കിലെ ബില്ല് പാസാക്കാനാകൂ. സംസ്ഥാനങ്ങളുടെ പിന്തുണയും കേന്ദ്രത്തിന് തേടേണ്ടതുണ്ട്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബര്‍ 20 ന് സമാപിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+