കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ക്ഷാമബത്ത വര്‍ധിപ്പിച്ചു; ജനുവരി മുതല്‍ മുന്‍കാല പ്രാബല്യം
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ക്ഷാമബത്തയും പെന്‍ഷന്‍കാര്‍ക്കുള്ള ക്ഷാമബത്തയും വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. നാല് ശതമാനമാണ് ഡി എ വര്‍ധിപ്പിച്ചത്. 2024 ജനുവരി 1 മുതലുള്ള ഡി എയാണ് വര്‍ധിപ്പിച്ചത്. ഇന്ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായിരിക്കുന്നത്. ഈ മാസം പകുതിയോടെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് നടപടി.
49.18 ലക്ഷം ജീവനക്കാര്‍ക്കും 67.95 ലക്ഷം പെന്‍ഷന്‍കാര്‍ക്കും സര്‍ക്കാര്‍ തീരുമാനത്തിന്റെ പ്രയോജനം ലഭിക്കുമെന്ന് കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. ഈ തീരുമാനത്തിലൂടെ ഖജനാവിന് പ്രതിവര്‍ഷം 12,868.72 കോടി രൂപ ചെലവ് വരുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലാണ് മന്ത്രിസഭാ യോഗം ചേര്‍ന്നത്.

ഏഴാം കേന്ദ്ര ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ അടിസ്ഥാനമാക്കിയുള്ള അംഗീകൃത ഫോര്‍മുല പ്രകാരമാണ് വര്‍ദ്ധനവ് എന്ന് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. നാല് ശതമാനത്തിന്റെ വര്‍ധനവോടെ ക്ഷാമബത്ത 50 ശതമാനമായി ഉയര്‍ന്നു. ഇതിന് മുന്‍പ് ഒക്ടോബറിലാണ് ക്ഷാമബത്ത വര്‍ധിപ്പിച്ചത്. അന്ന് 46 ശതമാനമാക്കിയിട്ടായിരുന്നു വര്‍ധിപ്പിച്ചത്.
ക്ഷാമബത്ത 50 ശതമാനത്തില്‍ എത്തിയാല്‍ ഹൗസ് റെന്റ് അലവന്‍സ്, കുട്ടികളുടെ വിദ്യാഭ്യാസ ആനുകൂല്യം, ട്രാന്‍സ്‌പോര്‍ട്ട് അലവന്‍സ് എന്നിവ വര്‍ധിപ്പിക്കണം എന്നാണ് ഏഴാം ശമ്പള കമ്മീഷന്റെ ശുപാര്‍ശ. ഗ്രാറ്റുവിറ്റിക്ക് കീഴിലുള്ള ആനുകൂല്യങ്ങള്‍ നിലവിലുള്ള 20 ലക്ഷം രൂപയില്‍ നിന്ന് 25 ലക്ഷം രൂപയാക്കി 25 ശതമാനം വര്‍ധിപ്പിച്ചു.
അതേസമയം ദാരിദ്ര്യ രേഖക്ക് താഴെയുള്ള ഗ്യാസ് സിലിണ്ടര്‍ ഉപയോക്താക്കള്‍ക്ക് സിലിണ്ടറിന് 300 രൂപ വീതമുള്ള സബ്‌സിഡി തുടരാനും കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. ഉജ്ജ്വല യോജന ഗുണഭോക്താക്കള്‍ക്കുള്ള സബ്‌സിഡി 2025 വരെ തുടരാനാണ് തീരുമാനം.
ദാരിദ്യ രേഖക്ക് താഴേയുള്ള സ്ത്രീകള്‍ക്ക് എല്‍ പി ജി സിലിണ്ടര്‍ നല്‍കുന്ന പദ്ധതിയാണ് കേന്ദ്ര സര്‍ക്കാരിന്ററെ ഉജ്ജ്വല യോജന. ഇതിനൊപ്പം തന്നെ ദേശീയ 'എ ഐ' മിഷന്‍ ആരംഭിക്കാനും കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. ഇതിനായി 10000 കോടി രൂപ നീക്കിവെക്കാനാണ് കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം.












Click it and Unblock the Notifications