കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡിനിടയിൽ കോൺഗ്രസ്-ബിജെപി പോര്; ചുട്ടമറുപടിയുമായി ഗെഹ്ലോട്ട് സർക്കാർ

  • By Aami Madhu
Google Oneindia Malayalam News

ദില്ലി; രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനങ്ങളിൽ ഒന്നാണ് കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാൻ. ഇവിടെ ഇതുവരം 2100 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൊവിഡിനെ നിയന്ത്രിക്കുന്ന നടപടികൾ പുരോഗമിക്കവെ കേന്ദ്ര സർക്കാരും സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസ് സർക്കാരും തമ്മിൽ പുതിയ പോരിന് തുടക്കമായിരിക്കുകയാണ്.

കളത്തിലിറങ്ങി മൻമോഹൻ സിംഗ്;സാമ്പത്തിക പ്രതിസന്ധി നേരിടാൻ ചടുല നീക്കവുമായി കോൺഗ്രസ് സർക്കാർ!!കളത്തിലിറങ്ങി മൻമോഹൻ സിംഗ്;സാമ്പത്തിക പ്രതിസന്ധി നേരിടാൻ ചടുല നീക്കവുമായി കോൺഗ്രസ് സർക്കാർ!!

കർഷകർക്ക് വിതരണം ചെയ്യാനുള്ള ഫണ്ട് സംബന്ധിച്ചാണ് പുതിയ തർക്കം. കേന്ദ്ര കൃഷിമന്ത്രിയുടെ ആരോപണങ്ങൾക്കെതിരെ സംസ്ഥാന മന്ത്രിയും രംഗത്തെത്തിയതോടെ പോര് കനത്തു.

 പ്രതിസന്ധിയിൽ കാർഷിക മേഖല

പ്രതിസന്ധിയിൽ കാർഷിക മേഖല

ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ മറ്റ് മേഖലകളെ പോലെ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ് കാർഷിക മേഖലയും. വിളവുകൾക്ക് വിപണി ലഭിക്കാത്തതും ലോക്ക് ഡൗൺ കാലത്ത് തൊഴിലാളികളെ ലഭിക്കാത്തതുമെല്ലാം കർഷകരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കർഷകരുടെ വിഷയങ്ങൾ ശക്തമായി ഉന്നയിക്കുകയാണ് കോൺഗ്രസ്.

 അടിയന്തര സഹായം

അടിയന്തര സഹായം

മേഖലയ്ക്ക് അടിയന്തര സഹായം വേണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്. അതേസമയം കർഷകർക്കുള്ള സബ്സിഡി തുക അനുവദിച്ചിട്ടും അത് രാജസ്ഥാൻ സർക്കാർ വിതരണം ചെയ്യുന്നില്ലെന്നാണ് കേന്ദ്രസർക്കാർ ആരോപണം. ഗെഹ്ലോട്ട് സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി കേന്ദ്ര കൃഷിമന്ത്രി തന്നെ രംഗത്തെത്തി.

 നൽകിയിട്ടില്ല

നൽകിയിട്ടില്ല

2020 ഏപ്രിൽ വരെ ഖാരിഫ് വിളയ്ക്ക് 947.86 കോടി രൂപ കേന്ദ്രം നൽകിയിട്ടുണ്ടെന്നും എന്നാൽ 787.43 കോടി രൂപ സബ്‌സിഡി കോൺഗ്രസ് സർക്കാർ ഇതുവരെ വിതരണം ചെയ്തിട്ടില്ലെന്നുമാണ് കേന്ദ്ര കൃഷിമന്ത്രി കൈലാഷ് ചൗധരി പറഞ്ഞത്.

 കർഷകർക്കായി

കർഷകർക്കായി

കൊവിഡിന്റെ പശ്ചാത്തലത്തിൽ കർഷകർക്കായി നിരവധി പദ്ധതികളാണ് സർക്കാർ നടപ്പാക്കിയത്. കിസാൻ സമ്മാൻ നിധിയുടെ കീഴിൽ ഓരോ കർഷകന്റെയും ബാങ്ക് അക്കൗണ്ടുകളിൽ രണ്ടായിരം രൂപ നിക്ഷേപിച്ചു. അതോടൊപ്പം, കിസാൻ റെയിൽ, കിസാൻ രഥ് ആപ്ലിക്കേഷൻ ആരംഭിക്കുകയും ഒരു ഹെൽപ്ലൈൻ നമ്പർ തുടങ്ങുകയും ചെയ്തു, മന്ത്രി പറഞ്ഞു.

 വിളകൾ വാങ്ങണമെന്ന്

വിളകൾ വാങ്ങണമെന്ന്

വിളകൾ സം സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. എന്നാൽ രാജസ്ഥാനിലെ വാങ്ങൽ കേന്ദ്രങ്ങളിൽ സർക്കാർ ഇതുവരെ സംഭരണം തുടങ്ങിയിട്ടില്ല. വാങ്ങൽ കേന്ദ്രങ്ങൾ എത്രയും വേഗം അവിടെ തുറക്കണം. കേന്ദ്രസർക്കാർ അനുവദിച്ച 800 കോടി രൂപയുടെ വിള ഇൻഷുറൻസ് ഉടൻ കർഷകർക്ക് ലഭ്യമാക്കണമെന്നും മന്ത്രി പറഞ്ഞു.

 രാഷ്ട്രീയം കളിക്കുന്നു

രാഷ്ട്രീയം കളിക്കുന്നു

അതേസമയം മന്ത്രിയ്ക്കെതിരെ കോൺഗഗ്രസ് നേതാവും മന്ത്രിയുമായ പ്രതാപ് സിംഗ് കച്ചറിയാവാസ് രംഗത്തെത്തി. ബിജെപി ജനങ്ങളെ തെറ്റിധരിപ്പിക്കുകയാണ്. കൊവിഡ് കാലത്തും അനാവശ്യ വിവാദം ഉണ്ടാക്കി രാഷ്ട്രീയം കളിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

'കൊറോണയ്ക്കിടയിലും അഴിമതി'; മോദി സർക്കാരിനെ വരിഞ്ഞ് മുറുക്കി കോൺഗ്രസ്! കോടതിയെ സമീപിച്ചേക്കും

മെയ് 15 വരെ കേരളത്തില്‍ ഭാഗിക ലോക്ഡൗണ്‍; അന്തര്‍ ജില്ലാ-അന്തര്‍ സംസ്ഥാന യാത്രകൾക്കും നിയന്ത്രണം

English summary
centre accuse Rajasthan govt over farmer's money
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X