കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് നേതാക്കളുടെ 'കൂട്ടക്കൊല'; അന്വേഷണം തടഞ്ഞ് കേന്ദ്രം, മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തല്‍

Google Oneindia Malayalam News

ദില്ലി: ഒട്ടേറെ കോണ്‍ഗ്രസ് നേതാക്കള്‍ കൊല്ലപ്പെട്ട ചത്തീസ്ഗഡിലെ ആക്രമണം സംബന്ധിച്ച് അന്വേഷിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കം കേന്ദ്രസര്‍ക്കാര്‍ തടയുന്നുവെന്ന് ആക്ഷേപം. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോണ്‍ഗ്രസ് നല്‍കിയ വാഗ്ദാനങ്ങളിലൊന്നായിരുന്നു അധികാരത്തിലെത്തിയാല്‍ 2013ലെ ആക്രമണം സംബന്ധിച്ച് അന്വേഷിക്കും എന്നത്. കഴിഞ്ഞ ഡിസംബറില്‍ ഭൂപേഷ് ബാഗലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലേറി.

ദേശീയ അന്വേഷണ ഏജന്‍സി നടത്തുന്ന അന്വേഷണത്തില്‍ ലഭിച്ച വിവരങ്ങള്‍ കൈമാറണമെന്ന് ആവശ്യപ്പെട്ടു. കേസ് സംസ്ഥാനത്തെ പ്രത്യേക സംഘത്തിന് കൈമാറണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ കേന്ദ്രം അനുവദിക്കുന്നില്ല. ആക്രമണത്തില്‍ പിന്നില്‍ വന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കോണ്‍ഗ്രസ് സംശയിക്കുന്നു. ഇതിന്റെ നിജസ്ഥിതി പുറത്തുകൊണ്ടുവരികയാണ് സര്‍ക്കാര്‍ ലക്ഷ്യം. പക്ഷേ അന്വേഷണം കേന്ദ്രം തടയുന്നത് എന്തിനാണെന്ന് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ ചോദിക്കുന്നു.....

 ഛത്തീസ്ഗഡിലെ വന മേഖലയില്‍

ഛത്തീസ്ഗഡിലെ വന മേഖലയില്‍

ഛത്തീസ്ഗഡിലെ വന മേഖലയില്‍ മാവോവാദികള്‍ക്കെതിരെ സുരക്ഷാ വിഭാഗം നടപടികള്‍ ശക്തമാക്കി. മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ എട്ട് ആദിവാസികള്‍ കൊല്ലപ്പെട്ടു. ഇതില്‍ പ്രതിഷേധിച്ച് വനമേഖലയില്‍ മാവോവാദികള്‍ ബന്ദ് ആഹ്വാനം ചെയ്തു- ഇതായിരുന്നു 2013ലെ അന്തരീക്ഷം.

രണ്ടു യാത്രകള്‍ സംഘടിപ്പിച്ചു

രണ്ടു യാത്രകള്‍ സംഘടിപ്പിച്ചു

ഛത്തീസ്ഗഡ് ഭരിച്ചിരുന്നത് ബിജെപിയായിരുന്നു. കോണ്‍ഗ്രസ് പ്രതിപക്ഷത്തും. വനമേഖലയില്‍ വികാസ് യാത്ര നടത്താന്‍ ബിജെപി തീരുമാനിച്ചു. പരിവര്‍ത്തന്‍ യാത്ര നടത്താന്‍ കോണ്‍ഗ്രസും. ബിജെപി യാത്രയ്ക്ക് നേരെ ആക്രമണമുണ്ടായില്ല. എന്നാല്‍ കോണ്‍ഗ്രസ് യാത്രയ്ക്ക് നേരെ സുക്മയില്‍ വച്ച് വന്‍ ആക്രമണമുണ്ടായി.

കോണ്‍ഗ്രസ് നേതാക്കള്‍ കൊല്ലപ്പെട്ടു

കോണ്‍ഗ്രസ് നേതാക്കള്‍ കൊല്ലപ്പെട്ടു

27 പേരാണ് അന്ന് കൊല്ലപ്പെട്ടത്. മിക്കയാളുകളും കോണ്‍ഗ്രസ്സിന്റെ ഉന്നത നേതാക്കള്‍. മുന്‍ മന്ത്രിമാരായ മഹേന്ദ്ര കര്‍മ, സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ നന്ദ് കുമാര്‍ പട്ടേല്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിദ്യ ചരണ്‍ ശുക്ല തുടങ്ങിയവരെല്ലാം കൊല്ലപ്പെട്ടു.

ബിജെപി യാത്രയ്ക്ക് നേരെ...

ബിജെപി യാത്രയ്ക്ക് നേരെ...

ആദ്യം നടന്ന ബിജെപി യാത്രയ്ക്ക് നേരെയും ആക്രമണം നടത്താന്‍ മാവോവാദികള്‍ പദ്ധതിയിട്ടിരുന്നുവത്രെ. എന്നാല്‍ നടന്നില്ല. പിന്നീടാണ് കോണ്‍ഗ്രസ് യാത്രയ്ക്ക് നേരെ ആക്രമണമുണ്ടായത് എന്നാണ് പുറത്തുവന്ന വിവരങ്ങള്‍.

 ഗൂഢാലോചന പുറത്തുവന്നില്ല

ഗൂഢാലോചന പുറത്തുവന്നില്ല

മാവോവാദികള്‍ക്ക് പുറമെ പുറത്തുനിന്നുള്ളവരും ആക്രമണത്തിന് പിന്നില്‍ കളിച്ചുവെന്നാണ് കോണ്‍ഗ്രസ് ആരോപണം. ഉന്നത ഗൂഢാലോചന നടന്നുവെന്നും കോണ്‍ഗ്രസ് സംശയിക്കുന്നു. ഈ സാഹചര്യത്തിലാണ് പ്രത്യേക സംഘം രൂപീകരിച്ച അന്വേഷണം നടത്താന്‍ ഭൂപേഷ് ബാഗല്‍ സര്‍ക്കാര്‍ ശ്രമിച്ചത്.

 ആഭ്യന്തര മന്ത്രാലയം തയ്യാറായില്ല

ആഭ്യന്തര മന്ത്രാലയം തയ്യാറായില്ല

കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി സംസ്ഥാന സര്‍ക്കാര്‍ ബന്ധപ്പെട്ടു. എന്‍ഐഎയുടെ അന്വേഷണ റിപ്പോര്‍ട്ട് കൈമാറാന്‍ ആവശ്യപ്പെട്ടു. അന്വേഷണം എസ്‌ഐടിക്ക് വിട്ടുനല്‍കാനും അഭ്യര്‍ഥിച്ചു. എന്നാല്‍ ആഭ്യന്തര മന്ത്രാലയം തയ്യാറായില്ല.

എന്തിനാണ് അന്വേഷണം

എന്തിനാണ് അന്വേഷണം

എന്‍ഐഎ അന്വേഷണം തുടങ്ങിയിരുന്നെങ്കിലും അദ്യഘട്ടത്തില്‍ തന്നെ നിലച്ചുവെന്നാണ് മുഖ്യമന്ത്രി പറയുന്നത്. 39 പേര്‍ക്കെതിരെ കേസെടുത്തിരുന്നു. പക്ഷേ സംഭവത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുവന്നില്ല. അന്വേഷണം തുടര്‍ന്നതുമില്ല. ഇതേ തുടര്‍ന്നാണ് അന്വേഷണം കൈമാറാന്‍ ആവശ്യപ്പെട്ടത്. പക്ഷേ കേന്ദ്രം തയ്യാറായില്ലെന്ന മുഖ്യമന്ത്രി പറയുന്നു.

ബിജെപിക്ക് ഉഗ്രന്‍ ഷോക്ക് നല്‍കി ജെഡിയു; ദില്ലിയില്‍ കിട്ടിയതിന് പട്‌നയില്‍ തിരിച്ചടി, ഒരു മന്ത്രിബിജെപിക്ക് ഉഗ്രന്‍ ഷോക്ക് നല്‍കി ജെഡിയു; ദില്ലിയില്‍ കിട്ടിയതിന് പട്‌നയില്‍ തിരിച്ചടി, ഒരു മന്ത്രി

English summary
Centre blocking 2013 Maoist attack probe, says CM Bhupesh Baghel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X