കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാർഷിക നിയമങ്ങൾ മരവിപ്പിക്കാം: സർവ്വകക്ഷിയോഗത്തിൽ പ്രധാനമന്ത്രി

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭം ശക്തമായ തുടരുന്നതിനിടെ നിർണ്ണായക നീക്കവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. വിവാദ കാർഷിക നിയമങ്ങൾ വരുന്ന 18 മാസത്തേക്ക് മരവിപ്പിച്ച് നിർത്താമെന്നാണ് മോദി പ്രഖ്യാപിച്ചിട്ടുള്ളത്. കേന്ദ്ര ധനകാര്യബജറ്റിന് മുന്നോടിയായുള്ള യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. തുറന്ന മനസ്സോടെ കർഷകരുടെ പ്രശ്നങ്ങളെ കേന്ദ്രസർക്കാർ സമീപിക്കുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ഇരിക്കൂറില്ലെങ്കില്‍ ഈ 2 മണ്ഡലങ്ങള്‍ക്കായി കെസി ജോസഫ്, കോണ്‍ഗ്രസില്‍ ഈ സീറ്റുകള്‍ക്ക് മത്സരം!!ഇരിക്കൂറില്ലെങ്കില്‍ ഈ 2 മണ്ഡലങ്ങള്‍ക്കായി കെസി ജോസഫ്, കോണ്‍ഗ്രസില്‍ ഈ സീറ്റുകള്‍ക്ക് മത്സരം!!

കാർഷിക നിയമങ്ങൾ നടപ്പിലാക്കുന്നത് മരവിപ്പിക്കാമെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറാണ് വ്യക്തമാക്കിയത്. അദ്ദേഹത്തിന്റെ ജനുവരി 22ലെ വാഗ്ധാനം ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും കേന്ദ്രസർക്കാരും കർഷകരും തമ്മിൽ വീണ്ടുമൊരു ചർച്ചയ്ക്ക് ഒരു ഫോൺ കോളിന്റെ അകലം മാത്രമേ ഉള്ളൂവെന്ന കൃഷി മന്ത്രിയുടെ പ്രസ്താവനയും പ്രധാനമന്ത്രി സർവ്വകക്ഷി യോഗത്തിൽ ആവർത്തിച്ചിരുന്നു.

 modi1-158588

കാർഷിക നിയമത്തിനെതിരെ കർഷക പ്രക്ഷോഭം ആരംഭിച്ചതിന് ശേഷം കർഷകരും കേന്ദ്രസർക്കാരും 11 തവണ ചർച്ച നടത്തിയെങ്കിലും പ്രശ്നം പരിഹരിക്കപ്പെട്ടിരുന്നില്ല. നിയമങ്ങൾ പിൻവലിക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടാണ് കർഷകർ ആദ്യം മുതൽ തന്നെ സ്വീകരിച്ചുവരുന്നത്. എന്നാൽ കർഷകർ ഇപ്പോൾ നടത്തിവരുന്ന പ്രക്ഷോഭം അവസാനിപ്പിക്കുകയാണെങ്കിൽ ഒന്നര വർഷത്തേക്ക് മൂന്ന് കാർഷിക നിയമങ്ങളും നടപ്പിലാക്കുന്നത് മരവിപ്പിക്കാമെന്ന വാഗ്ധാനം കേന്ദ്രസർക്കാർ മുന്നോട്ടുവെച്ചിരുന്നു. എന്നാൽ കർഷകർ കേന്ദ്രത്തിന്റെ ഒത്തുതീർത്ത് ശ്രമങ്ങൾക്ക് ഒന്നും തന്നെ വഴങ്ങിയിരുന്നില്ല.

Recommended Video

cmsvideo
Krishnakumar criticize farmers

English summary
കാർഷിക നിയമങ്ങൾ മരവിപ്പിക്കാം: സർവ്വകക്ഷിയോഗത്തിൽ പ്രധാനമന്ത്രി, കൃഷിമന്ത്രിയുടെ വാഗ്ധാനം നിലനിൽക്കുന്നുവെന്ന് മോദി Centre govt just a phone call away, proposal to farmers still stands: PM Modi at all-party meet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X