Get Updates
Get notified of breaking news, exclusive insights, and must-see stories!

വോഡഫോണ്‍ ഐഡിയ തലപ്പത്തേക്ക് കേന്ദ്ര സര്‍ക്കാര്‍, 35.8 ശതമാനം ഓഹരികള്‍ സര്‍ക്കാരിനൊപ്പം

ദില്ലി: കടത്തിന് മുകളില്‍ കടവുമായി പ്രതിസന്ധിയിലായ വോഡഫോണ്‍ ഐഡിയ എന്ന വിയെ രക്ഷിക്കാനിറങ്ങി കേന്ദ്ര സര്‍ക്കാര്‍. സ്‌പെക്ട്രം ലേലത്തിന്റെ തവണകളുമായി ബന്ധപ്പെട്ട മുഴുവന്‍ പലിശയും എയര്‍വേവ് ഉപയോഗിക്കുന്നതിന് സര്‍ക്കാരിന് നല്‍കാനുള്ള കുടിശ്ശികയും ഇക്വിറ്റിയിലേക്ക് മാറ്റുന്നതിന് കമ്പനിയുടെ ബോര്‍ഡ് അംഗീകാരം നല്‍കി. ഇതോടെ കമ്പനിയുടെ ഓഹരികളില്‍ സര്‍ക്കാരിനും പങ്കാളിത്തമുണ്ടാക്കും. വിയുടെ കണക്കുകള്‍ പ്രകാരം പലിശയുടെ നിലവിലുള്ള മൂല്യം എകദേസം 16000 കോടി രൂപയാണ്. ഇത് ഇക്വിറ്റിയിലേക്ക് മാറ്റുമ്പോള്‍ വിഐയുടെ മുഴുവന്‍ കുടിശ്ശികയുടെ 35.8 ശതമാനം സര്‍ക്കാരിന്റെ കൈവശമെത്തും.

1

ഏജിആര്‍ കുടിശ്ശിക ഇനത്തില്‍ നല്‍കാനുള്ള തുകയ്ക്ക് പകരമായിട്ടാണ് കേന്ദ്ര സര്‍ക്കാരിന് ഓഹരികള്‍ കൈമാറാന്‍ കമ്പനി തീരുമാനിച്ചത്. കമ്പനിയില്‍ വോഡഫോണ്‍ ഗ്രൂപ്പിന് 28.5 ശതമാനവും ആദിത്യ ബിര്‍ള ഗ്രൂപ്പിന് 17.8 ശതമാനം ഓഹരി പങ്കാളിത്തവും ഉണ്ടാവും. തിങ്കളാഴ്ച്ച ബോര്‍ഡ് യോഗം ചേര്‍ന്നാണ് സര്‍ക്കാരിന് കൈമാറേണ്ട ഓഹരികളില്‍ അന്തിമ ധാരണയില്‍ എത്തിയത്. ഭീമമായ കടമാണ് കമ്പനിക്ക് ഉണ്ടായിരുന്നത്. നിലവില്‍ 1.8 ലക്ഷം കോടി മൊത്തം കടമായിട്ടുണ്ട്. വോഡഫോണ്‍ ഐഡിയക്ക് 2019ലെ ആദ്യ പാദത്തിലെ കണക്കുകള്‍ പ്രകാരം 43.5 കോടി വരിക്കാറുണ്ടായിരുന്നു. എന്നാല്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദം ആയപ്പോഴേക്ക് ഇത് 25.3 കോടിയായി കുത്തനെ കുറഞ്ഞു.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ടെലികോ ദുരിതാശ്വാസ പാക്കേജിന്റെ ചുവട് പിടിച്ചാണ് വിഐയുടെ പുതിയ പ്രഖ്യാപനം. റിലയന്‍സിന്റെ ജിയോ മാര്‍ക്കറ്റില്‍ എത്തിയതോടെയാണ് വോഡഫോണ്‍ അടക്കമുള്ള കമ്പനികളുടെ പ്രതിസന്ധി തുടങ്ങിയത്. കുറഞ്ഞ നിരക്കിലായിരുന്നു ജിയോ ഡാറ്റ അടക്കം നല്‍കിയത്. ഏജിആറായി 58254 കോടിയാണ് വോഡഫോണ്‍ ഐഡിയ നല്‍കേണ്ടത്. ഇതുവരെ 7854 കോടി മാത്രമാണ് തിരിച്ചുനല്‍കിയത്. കുടിശ്ശിക സമയത്തിന് നല്‍കാത്തത് കൊണ്ട് പലിശയിനത്തില്‍ ഏകദേശം 16000 കോടിയും കൊടുക്കണം. ഇതെല്ലാം കമ്പനിയെ പ്രതിസന്ധിയിലാക്കിയിരുന്നു. ഒപ്പം ഉപയോക്താക്കളും ഇടിവും കൂടിയായപ്പോള്‍ സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമായി.

ഏജിആര്‍ കണക്കാക്കിയതിലെ പിഴവുകള്‍ തിരുത്തിയില്ലെങ്കില്‍ പ്രവര്‍ത്തനം നിര്‍ത്തേണ്ടി വരുമെന്ന് വരെ നേരത്തെ വോഡഫോണ്‍ ഐഡിയ അറിയിച്ചിരുന്നു. ഇങ്ങനെ സംഭവിച്ചാല്‍ കമ്പനിയുടെ 28 കോടിയോളം വരുന്ന വരിക്കാരും 20000ത്തോളം വരുന്ന തൊഴിലാളികളും പ്രതിസന്ധിയിലാവുമെന്ന് കമ്പനി പറഞ്ഞിരുന്നു. 25000 കോടി രൂപ അധികമായി നല്‍കണമെന്ന് നേരത്തെ കോടതി വിധിയുണ്ടായിരുന്നു. ഇതും വിഎയുടെ തകര്‍ച്ചയ്ക്ക് കാരണമായി. സാമ്പത്തിക പ്രതിസന്ധി കാരണം പൂട്ടിപ്പോയാല്‍ വിയ്ക്ക് പണം കടം നല്‍കിയിട്ടുള്ളവരും കമ്പനിയെ ആശ്രയിച്ച് കഴിയുന്ന റീട്ടെയില്‍ ബിസിനസുകാരും പ്രതിസന്ധിയിലാവുമായിരുന്നു. സര്‍ക്കാര്‍ ഏറ്റെടുത്തതോടെ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെടും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+