യുപിയിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള പള്ളി പൊളിച്ചു; അന്വേഷണം വേണമെന്ന് മുസ്‌ലിം വ്യക്തിനിയമ ബോർഡ്
ലഖ്നൗ; ഉത്തർപ്രദേശിലെ ബാരാബങ്കിയിൽ മുസ്ലിം പള്ളി പൊളിച്ചു നീക്കി.100 വർഷം പഴക്കമുള്ള രാംസനേഹി ഘാട്ട് താലൂക്കിലെ ഗരീബ് നവാസ് മസ്‌ജിദ്
ആണ് പൊളിച്ച് നീക്കിയത്. അനധികൃത നിർമ്മാണം എന്ന് ആരോപിച്ചാണ് പ്രാദേശിക ഭരണകുടത്തിന്റെ നടപടി.പള്ളി പൊളിച്ച് മറ്റാൻ കോടതി ഉത്തരവുണ്ടായിവെന്നാണ് അധികൃതരുടെ വാദം.

തിങ്കളാഴ്ചയാണ് ഉദ്യോഗസ്ഥർ എത്തി ആളുകളെ ഒഴിപ്പിച്ച ശേഷം പള്ളി പൊളിച്ചത്. അനധികൃത കെട്ടിടമായതിനാലാണ് പൊളിച്ച് നീക്കിയതെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ ഇതിനെതിരെ അഖിലേന്ത്യാ മുസ്ലിം വ്യക്തി നിയമ ബോർഡും യുപി സുന്നി വഖഫ്‌ബോർഡും രംഗത്തെത്തി. അധികൃതർ പള്ളി അന്യായമായി പൊളിച്ചതാണെന്നും യാതൊരു അറിയിപ്പും തങ്ങൾക്ക് ഇതിനെ കുറിച്ച് ലഭിച്ചില്ലെന്നും ഇവർ ആരോപിച്ചു.
മാർച്ച് 15ന് പള്ളിക്കെട്ടിടം അനധികൃതമാണെന്ന് ആരോപിച്ച് അധികൃതർ പള്ളിക്കമ്മിറ്റിക്ക് നോട്ടീസ് നൽകിയിരുന്നു. ഇതിനെതിരെ പള്ളിക്കമ്മറ്റി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.എന്നാൽ കൊവിഡ് പശ്ചാത്തലത്തിൽ യാതൊരു പൊളിക്കൽ നടപടിയും മെയ് 31 വരെ കൈക്കൊള്ളരുതെന്നായിരുന്നു ഹൈക്കോടതി വ്യക്തമാക്കിയത്. ഇത് മറികടന്നാണ് പള്ളി പൊളിച്ചതെന്ന് പള്ളി കമ്മിറ്റി ആരോപിച്ചു. പള്ളി പൊളിക്കാൻ തദ്ദേശഭരണ ഉദ്യോഗസ്ഥർ ഗൂഡാലോചന നടത്തിയെന്നും കമ്മിറ്റി ആരോപിച്ചു.അതേസമയം പള്ളി പുനർനിർമ്മിക്കണമെന്നും സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും പള്ളി കമ്മിറ്റി അറിയിച്ചു.












Click it and Unblock the Notifications