കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി വിലക്കയറ്റത്തിന്റെ നാളുകള്‍...

  • By Desk
Google Oneindia Malayalam News

പെട്രോളിന്റേയും ഡീസലിന്റേയും വില വര്‍ദ്ധിക്കുന്നത് നിത്യോപയോഗസാധനങ്ങളുടെ വിപണിയെയും സാരമായി ബാധിക്കും.അതിനാല്‍ തന്നെ വരാനിരിക്കുന്നത് വിലക്കയറ്റത്തിന്റെ നാളുകളായിരിക്കുമെന്ന് കമ്പനികള്‍ മുന്നറിയിപ്പ് നല്‍കുന്നു.പായ്ക്ക് ചെയ്ത ലഘുഭക്ഷണങ്ങള്‍, സോപ്പ്, സോപ്പുപൊടി, ഭക്ഷ്യ എണ്ണ, പലവ്യഞ്ജനങ്ങള്‍ എന്നിവയുടെ വില നാല് മുതല്‍ എഴ് ശതമാനംവരെ കൂടിയേക്കുമെന്നാണ് നിഗമനം.നിത്യോപയോഗ സാധനങ്ങളായതിനാല്‍ വിലവര്‍ധിച്ചാലും ഡിമാന്‍ഡില്‍ കുറവുണ്ടാകില്ലെന്നാണ് കമ്പനികള്‍ പറയുന്നത്. അതുകൊണ്ടുതന്നെ പണപ്പെരുപ്പം വര്‍ധിക്കാനിടയാക്കുമെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.

കഴിഞ്ഞ നവംബറില്‍ 178 ഉത്പന്നങ്ങളുടെ ജിഎസ്ടി നിരക്ക് 28 ശതമാനത്തില്‍നിന്ന് 18 ശതമാനമാക്കി കുറച്ചിരുന്നു. ഇതേതുടര്‍ന്ന് സോപ്പ് ഉത്പന്നങ്ങള്‍, ഷാംപൂ, ഡിയോഡ്രന്റ്‌സ്, ലഘുഭക്ഷണം, ഭക്ഷ്യ എണ്ണ തുടങ്ങിയവയുടെ വില 10 മുതല്‍ 20 ശതമാനംവരെ വില കുറയുകയും ചെയ്തിരുന്നു. ഈ വിലക്കുറവ് പണപ്പെരുപ്പ നിരക്കുകളെ കാര്യമായി സ്വാധീനിക്കുകയും ചെയ്തു.അതേസമയം

petrol

കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ അസംസ്‌കൃത എണ്ണവിലയില്‍ 50 ശതമാനമാണ് വര്‍ധനയുണ്ടായത്. ബാരലിന് 80 ഡോളറിലെത്തിയ വില കഴിഞ്ഞ ദിവസമാണ് 75ലേയ്ക്ക് താഴ്ന്നത്.ക്രൂഡ് വിലവര്‍ധനയെതുടര്‍ന്ന് രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലെത്തിയിരിക്കുകയാണ്.ഇതിനെതിരെ കേന്ദ്രത്തിന് നേരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ഈ സഹാചര്യത്തിലാണ് വിലക്കയറ്റ മുന്നറിയിപ്പുമായി കമ്പനികള്‍ മുന്നോട്ട് വരുന്നത്.

English summary
Chance of price hike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X