• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ചണ്ഡീഗഡില്‍ എഎപി തരംഗം, ബിജെപിയുടെ മേയര്‍ തോറ്റു, കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്ത്, ഞെട്ടിച്ച് ഫലം

Google Oneindia Malayalam News

ദില്ലി: ചണ്ഡീഗഡില്‍ രാഷ്ട്രീയ മാറ്റത്തിന് തുടക്കമിട്ട് ആംആദ്മി പാര്‍ട്ടി. വമ്പന്‍ മുന്നേറ്റമാണ് അവര്‍ വനടത്തിയത്. ബിജെപിയെയും കോണ്‍ഗ്രസിനെയും വളരെ പിന്നിലാക്കിയാണ് അവര്‍ കുതിപ്പ് നടത്തിയത്. അതേസമയം പഞ്ചാബിലെ രാഷ്ട്രീയ മാറ്റത്തിലേക്കുള്ള സൂചന കൂടിയാണ് ഈ ഫലം നല്‍കുന്നത്. കോണ്‍ഗ്രസ് മൂന്നാംസ്ഥാനത്തേക്ക് തള്ളിപ്പോയതാണ് ഏറ്റവും ഞെട്ടിപ്പിച്ചത്.

ശരണ്യ മൂന്നാമതും ഗര്‍ഭിണി? വ്യാജ വാര്‍ത്ത നല്‍കിയവര്‍ കുടുങ്ങും, ഉപദേശിച്ച് നന്നാക്കാനില്ലെന്ന് നടി

ബിജെപിക്കും വമ്പന്‍ തോല്‍വികളാണ് നേരിട്ടത്. അതേസമയം ദില്ലിക്ക് പുറത്ത് എഎപി നേടുന്ന ആദ്യത്തെ വമ്പന്‍ ജയമാണിത്. ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടി അവരാണ് മുന്നിലുള്ളത്. ബിജെപിയേക്കാള്‍ കോണ്‍ഗ്രസിനാണ് ഈ ഫലം കൂടുതല്‍ ആശങ്ക സമ്മാനിക്കുന്നത്.

cmsvideo
  യോഗിയെ വിറപ്പിച്ച് പ്രിയങ്കയുടെ നേതൃത്വത്തിൽ കോൺഗ്രസിന്റെ ശക്തിപ്രകടനം
  1

  ചണ്ഡീഗഡ് മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ ആംആദ്മി പാര്‍ട്ടിയുടെ കന്നിയങ്കമായിരുന്നു. ബിജെപിയായിരുന്നു ഇവിടെ ഭരിച്ചിരുന്നത്. എന്നാല്‍ എല്ലാ പ്രവചനങ്ങളെയും കാറ്റില്‍ പറത്തി എഎപി വമ്പന്‍ ജയം നേടി. 35 സീറ്റുകളിലേക്ക് നടന്ന മത്സരത്തില്‍ 14 സീറ്റുകള്‍ എഎപി സ്വന്തമാക്കി. ബിജെപി 12 സീറ്റുകളിലേക്ക് ഒതുങ്ങി. അതേസമയം പഞ്ചാബ് ഭരിക്കുന്ന കോണ്‍ഗ്രസിന് മൂന്നാം സ്ഥാനത്താണ് എത്താന്‍ സാധിച്ചത്. വെറും എട്ട് സീറ്റുകളാണ് അവര്‍ നേടിയത്. അതേസമയം ശിരോമണി അകാലിദളിനും നേട്ടമുണ്ടായില്ല. വെറും രു സീറ്റില്‍ ഒതുങ്ങി. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ ഫലം വെച്ച് നോക്കുമ്പോള്‍ എഎപിയുടെ കുതിപ്പാണ് പ്രകടമായിരിക്കുന്നത്.

  2

  ഇത് ആദ്യത്തെ തിരഞ്ഞെടുപ്പായത് കൊണ്ട് തന്നെ എഎപിക്ക് വലിയ സാധ്യത ആരും കല്‍പ്പിച്ചിരുന്നില്ല. കഴിഞ്ഞ തവണ ബിജെപി 20 സീറ്റില്‍ വിജയിച്ചിരുന്നു. അകാലിദളിന് ഒരു സീറ്റും ലഭിച്ചിരുന്നു. കോണ്‍ഗ്രസ് ആകെ ജയിച്ചത് നാല് സീറ്റിലായിരുന്നു. അതേസമയം പഞ്ചാബില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തിയ സമരത്തിന്റെ പ്രതിഫലനമാണ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്നാണ് കരുതുന്നത്. ബിജെപിക്ക് പഞ്ചാബ് തിരഞ്ഞെടുപ്പില്‍ അടക്കം വരാനിരിക്കുന്ന തിരിച്ചടിയുടെ സൂചനകളും ഈ ഫലത്തിലുണ്ട്. അതുപോലെ കോണ്‍ഗ്രസിന് പഞ്ചാബില്‍ ഇനിയെന്താണ് വരാനിരിക്കുന്നതെന്ന് കൃത്യമായി കാണിച്ച് കൊടുക്കുന്നതാണ് ഈ ഫലം.

  3

  പഞ്ചാബിലെ മാറ്റത്തിന്റെ സൂചനയാണ് ചണ്ഡീഗഡില്‍ കണ്ടതെന്ന് അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. ജനങ്ങള്‍ അഴിമതി നിറഞ്ഞ രാഷ്ട്രീയത്തെ തള്ളി കളഞ്ഞു. അവര്‍ മാറ്റത്തിനായിട്ടാണ് വോട്ട് ചെയ്തത്. പഞ്ചാബ് മാറ്റത്തിന് തയ്യാറെടുത്തുവെന്നും കെജ്രിവാള്‍ വ്യക്തമാക്കി. അതേസമയം കെജ്രിവാള്‍ അഗ്രസീവായ പ്രചാരണം പഞ്ചാബില്‍ നയിക്കുന്നുണ്ട്. അതിന്റെ ഫലം അവിടെ കാണുമെന്നാണ് സൂചന. കെജ്രിവാള്‍ പോപ്പുലര്‍ നേതാവായി ഉയര്‍ന്നിരിക്കുകയാണ്. ഒപ്പം അടുത്തിടെ വന്ന സര്‍വേകളിലെല്ലാം എഎപി പഞ്ചാബില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറുമെന്നാണ് പ്രവചനം. ചണ്ഡീഗഡിലെ ഫലം ഒരു ട്രയിലര്‍ മാത്രമാണ്. അവിടെയുള്ള വികാരം തന്നെയാണ് പഞ്ചാബിലുള്ളതെന്നും എഎപി നേതാവ് രാഘവ് ഛദ്ദ പറഞ്ഞു.

  4

  ബിജെപിക്ക് വളരെ വലിയ തിരിച്ചടിയാണ് ചണ്ഡീഗഡിലുണ്ടായിരിക്കുന്നത്. ബിജെപിയുടെ മേയര്‍ രവികാന്ത് ശര്‍മ വന്‍ തോല്‍വിയാണ് നേരിട്ടത്. മുന്‍ മേയര്‍ ദവേഷ് മൗഡ്ഗിലും പരാജയം രുചിച്ചു. രണ്ട് പേരെയും തകര്‍ത്തത് എഎപിയാണ്. അതേസമയം എഎപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി അധ്യക്ഷന്‍ ചന്ദര്‍ മുഖി ശര്‍മ പരാജയപ്പെട്ടു. അതേസമയം അന്തിമ ഫലങ്ങള്‍ വന്നാല്‍ മാത്രമേ ആരുടെ വോട്ടാണ് എഎപി കൊണ്ടുപോയതെന്ന് വ്യക്തമാക്കൂ. ബിജെപി വോട്ടര്‍മാര്‍ മറ്റാര്‍ക്കും വോട്ട് ചെയ്യാറില്ലെന്നും ബിജെപി വക്താവ് നരേഷ് അറോറ പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 26 സീറ്റായിരുന്നു ചണ്ഡീഗഡിലുണ്ടായിരുന്നത്.

  5

  കഴിഞ്ഞ തവണ കുറച്ച് ഗ്രാമപഞ്ചായത്തുകളെ അടര്‍ത്തിയെടുത്ത് കോര്‍പ്പറേഷന്റെ ഭാഗമാക്കിയിരുന്നു. അതോടെയാണ് 35 സീറ്റായി മൊത്തം സീറ്റ് നില വര്‍ധിച്ചത്. ചണ്ഡീഗഡില്‍ കാലങ്ങളായി കോണ്‍ഗ്രസ്-ബിജെപി പോരാട്ടമാണ് നടക്കാറുള്ളത്. എന്നാല്‍ എഎപിയുടെ വരവോടെ അതെല്ലാം മാറിയിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ തന്നെ 40 ശതമാനം വോട്ടാണ് എഎപി നേടിയത്. അതേസമയം ബിജെപിയുടെ വോട്ട് ശതമാനം 43 ആയി കുറയുകയും ചെയ്തു. കോണ്‍ഗ്രസിന്റെ വോട്ടുശതമാനം വര്‍ധിച്ചിട്ടുണ്ട്. 23 ശതമാനം വോട്ട് കോണ്‍ഗ്രസിന് ലഭിച്ചു. ഒപ്പം സീറ്റിന്റെ എണ്ണവും പാര്‍ട്ടിക്ക് കൂടിയിരുന്നു. എന്നാല്‍ അതുകൊണ്ടൊന്നും കാര്യമുണ്ടായില്ലെന്നാണ് മനസ്സിലാവുന്നത്. എഎപിയുടെ കുതിപ്പില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് വീഴുകയായിരുന്നു.

  പ്രിയങ്കയുടെ റോള്‍ മാറുന്നു, യുപി തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ സോണിയയുടെ സ്ഥാനം, ഉത്തരവാദിത്തം ഇങ്ങനെപ്രിയങ്കയുടെ റോള്‍ മാറുന്നു, യുപി തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ സോണിയയുടെ സ്ഥാനം, ഉത്തരവാദിത്തം ഇങ്ങനെ

  English summary
  chandigarh municipal polls: aap wins big, bjp mayor among loser, congress in third place
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X