കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഞ്ച് മന്ത്രിമാരെ പുറത്താക്കി, മകനെ മന്ത്രിയാക്കി !!! എത്ര സ്നേഹമുള്ള അച്ഛൻ...!!

ചന്ദ്രബാബു നായിഡുവിന്റെ മകന്‍ നാര ലോകേഷ് മന്ത്രിസഭയിലെ പ്രധാന നേതാവ് ആകും

  • By മരിയ
Google Oneindia Malayalam News

ഹൈദരാബാദ്: ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവിന്റെ മകന്‍ മന്ത്രി സഭയിലേക്ക്. 5 മന്ത്രിമാരെ ഒഴിവാക്കി, 11 പേരെ മന്ത്രിസഭയിലേക്ക് എടുത്തുമാണ് നായിഡു മന്ത്രിസഭ പുന: സംഘടിപ്പിയ്ക്കുന്നത്. 2014ല്‍ അധികാരത്തിലെത്തിയ നായിഡു സര്‍ക്കാരിന്റെ ആദ്യത്തെ മന്ത്രിസഭാ പുന: സംഘടന ആണ് ഇത്.

Naidu Son

ചന്ദ്രബാബു നായിഡുവിന്റെ മകന്‍ നാര ലോകേഷ് മന്ത്രിസഭയിലെ പ്രധാന നേതാവ് ആകും. പുതിയ അംഗങ്ങളുടെ പേരുകള്‍ നായിഡു ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചു. 2019ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി റെഡ്ഡി വിഭാഗത്തിന്റെ ആധിപത്യം ഉറപ്പിക്കാനാണ് ചന്ദ്രബാബു നായിഡു ശ്രമിയ്ക്കുന്നതെന്ന ആരോപണം ഉണ്ട്.

Loka nakesh

ബൊജ്ജാലി ഗോപാലകൃഷ്ണ റെഡ്ഡി, പല്ലെ രഘുനാഥ റെഡ്ഡി, കിഷോര്‍ബാബു, പീതല സുജാക, കിമ്മിടി മൃണാലിനി എന്നിവരെയാണ് മന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാക്കിയത്.

തന്റെ പിന്‍ഗാമിയായി മകന്‍ നാര ലോകേഷിനെ വളര്‍ത്തിക്കൊണ്ടുവരാനാണ് ചന്ദ്രബാബു നായിഡുവിന്റെ ശ്രമം. വൈഎസ്ആര്‍ കോണ്‍ഗ്രസ്സിനും ജഗ്മോഹന്‍ റെഡ്ഡിയും എതിരായ യുവ നേതൃത്വം തന്നെ വേണമെന്നതാണ് ആന്ധ്രയിലെ പൊതു ചിത്രം.

English summary
The CM heads a 20-member Cabinet including himself and there are six vacancies against the cap of 26.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X