കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോളിക്കം സൃഷ്ടിച്ച മോണിക്ക ഗുര്‍ഡെ കൊലക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു; 22കാരൻ ഒന്നാം പ്രതി

മോണിക്ക ഗുർഡെ കൊലക്കേസില്‍ ഗോവ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. സെക്യൂരിറ്റി ജീവനക്കാരന്‍ രാജ് കുമാര്‍് സിംഗ് ഒന്നാം പ്രതി.

Google Oneindia Malayalam News

പനാജി: പ്രശസ്ത സുഗന്ധദ്രവ്യ ഗവേഷകയും ഡിസൈനറമായി മോണിക ഗുര്‍ഡെ കൊല്ലപ്പെട്ട കേസിൽ ഗോവ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. മോണിക താമസിച്ചിരുന്ന ഫ്‌ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനാണ് കേസിലെ ഒന്നാം പ്രതി.

അതിക്രൂരമായി കൊലപാതകം

2016 ഒക്ടോബറിലാണ് സുഗന്ധദ്രവ്യ ഗവേഷകയായ മോണിക ഗുര്‍ഡെയെ പനാജിയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നഗ്നമായ നിലയില്‍ ആയിരുന്നു മൃതദേഹം. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഫ്‌ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനായ രാജ് കുമാര്‍ സിംഗിലേക്ക് അന്വേഷണം നീളുന്നത്.

ഇംഗിതത്തില്‍ വഴങ്ങാതായപ്പോള്‍ കൊലപാതകം

ദിവസങ്ങളായി രാജ് കുമാര്‍ മോണിക്കയെ നിരീക്ഷിക്കുന്നുണ്ടായിരുന്നെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഇതിനിടെ ഫ്‌ളാറ്റില്‍ നിന്ന് ചില സാധനങ്ങള്‍ കളവ് പോയതായി കാണിച്ച് മോണിക്ക് റെസിഡന്‌റ്‌സ് അസോസിയേഷന് പരാതി നല്‍കി. ഇവ മോഷ്ടിച്ചത് രാജ് കുമാറാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ഇതിലുള്ള പ്രതികാരമാണ് മോണിക്കയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്താന്‍ കാരണമെന്ന് രാജ് കുമാർ പൊലീസിനോട് സമ്മതിച്ചു

അതിക്രൂരമായി കൊലപാതകം

തനിക്കെതിരെ പരാതി നല്‍കിയതിന് പ്രതികാരമായാണ് മോണിക്കയെ അപായപ്പെടുത്താന്‍ രാജ് കുമാര്‍ തീരുമാനിച്ചത്. ഫ്‌ളാറ്റിനെ കുറിച്ച് നന്നായി അറിയുന്ന ആളായത് കൊണ്ട് മോണിക്ക ഇല്ലാത്ത സമയം കൃത്രിമ താക്കോല്‍ ഉപയോഗിച്ച് അകത്ത് കയറി. മോണിക്ക എത്തിയപ്പോള്‍ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി. പിന്നീട് ബെഡ്‌റൂമില്‍ എത്തിച്ച് കയ്യും കാലും കെട്ടിയിട്ടു. ഇതിനിടെ ഇവരുടെ മൊബൈല്‍ ഫോണും, എടിഎം കാര്‍ഡും പ്രതി സ്വന്തമാക്കിയിരുന്നു.

മൃതപ്രായയാക്കിയ ശേഷം പീഡനം

മോണിക്കയെ കത്തി കൊണ്ട് കുത്തിയും മര്‍ദ്ദിച്ചും മൃതപ്രായ ആക്കിയ ശേഷമാണ് പീഡിപ്പിച്ചതെന്നും കുറ്റപത്രത്തില്‍ പറയുന്നു. പിന്നീട് തലയ്ക്കടിച്ച് കൊലപ്പെടുത്തി.ഇയാൾക്കെതിരെശക്തമായ തെളിവുകള്‍ കുറ്റപത്രത്തില്‍ ഉണ്ട്

തെളിവുകള്‍ ശക്തം

മോണിക്കയുടെ എടിഎം കാര്‍ഡ് ഉപയോഗിച്ച് പ്രതി ബംഗളൂരുവില്‍ നിന്ന് പണം പിന്‍വലിച്ചതിന്‌റെ രേഖകള്‍ പൊലീസിന് കിട്ടി. ഒപ്പം എടിഎമ്മിലെ സിസിടിവിയില്‍ ഇയാളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ഫ്‌ളാറ്റിൽ നിന്ന് കാണാതായ മൊബൈല്‍ ഫോണും ഇയാളില്‍ നിന്ന് കണ്ടെത്തി. കൊലപാതകം, ഭവനഭേദനം, പീഡനം, മോഷണം എന്നീ കുറ്റങ്ങളാണ് രാജ് കുമാറിന് മേല്‍ ചുമത്തിയിരിക്കുന്നത്.

പഴുതടച്ച അന്വേഷണം

3 മാസം കൊണ്ടാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. കൊലപാതയ്ക് പരമാവധി ശിക്ഷ ലഭിക്കാന്‍ പഴുതടച്ച അന്വേഷണമാണ് നടത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ സന്ദേഷ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. 283 പേജുള്ള കുറ്റപത്രം വടക്കന്‍ ഗോവയിലെ കോടതിയില്‍ സമര്‍പ്പിച്ചു. രാജ് കുമാര്‍ സിംഗ് ഇപ്പോള്‍് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ആണ്.

ആരായിരുന്നു മോണിക്ക ഗുര്‍ഡെ

പ്രശസ്ത സുഗന്ധദ്രവ്യ ഗവേഷകയും ഫാഷന്‍ ഡിസൈനറുമായിരുന്നു 39കാരിയായ മോണിക്ക ഗുര്‍ഡെ. മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ ആയിരുന്നു ജനനം. MO ലാബ് എന്ന പേരില്‍ സുഗന്ധ ഗവേഷണ സ്ഥാപനം നടത്തുകയായിരുന്നു ഇവര്‍. ഫാഷൻ ഫോട്ടോ ഗ്രാഫർ എന്ന പേരിലും പ്രശസ്തയായിരുന്നു. വിവാഹ ബന്ധം വേര്‍പ്പെടുത്തിയ മോണിക ഗോവയിലെ ഫ്‌ളാറ്റില്‍ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. മോണിക്കയുടെ കൊലപാതകം ഫാഷന്‍ ലോകത്തിന് തന്നെ വലിയ ഞെട്ടല്‍ ആയിരുന്നു.

English summary
The Goa police on Friday filed a charge-sheet in the rape and murder case of perfume specialist Monika Ghurde. Security guard Rajkumar Singh is the main culprit.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X